അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പറ്റിയിരുന്നില്ല, കുടുംബത്തെ കുറിച്ച് മഞ്ജു വാര്യര്‍
സിനിമയിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറിയ താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ ആര്‍ യൂവിലൂടെ തിരിച്ചെത്തിയ താരം തുടര്‍ന്നും വ്യത്യസ്ത തരം സിനിമകളുടെ ഭാഗമായി. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിരുന്നു മഞ്ജു. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളുടെയും ഭാഗമായി താരം. അതേസമയം അമ്മയെ കുറിച്ച് ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അച്ഛന്‌റെ മരണശേഷം വല്ലാതെ ഒറ്റപ്പെട്ടുപോയ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ കുറിച്ചാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ മനസുതുറന്നത്. അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു എന്ന് നടി പറയുന്നു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു.

അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ടുപോയി കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്നുപോകും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. അതിന് ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി.

സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോള്‍ എനിക്ക് ദൂരെ സ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിംഗിന് പോകാന്‍ കഴിയുന്നു. ഇപ്പോള്‍ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെ നോക്കികൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍.

അമ്മ വീണ്ടും എഴുതിതുടങ്ങിയത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നും മഞജു വാര്യര്‍ പറഞ്ഞു. ഇപ്പോള്‍ എഴുത്ത് മാത്രമല്ല, അമ്മയുടെ അല്ലാതെയുളള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാന്‍ തുടങ്ങി, ഇതില്‍ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം തടസ്സമല്ലെന്ന് ഞാനല്ല എന്റെ അമ്മയാണ് ഇപ്പോള്‍ തെളിയിച്ചുകാണിച്ചിരിക്കുന്നത്.

അമ്മയാണ് എന്നെക്കാള്‍ വലിയ പ്രചോദനം. ജീവിതത്തില്‍ അമ്മയാണ് എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മനശ്ശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിന് ശേഷം പഴയതിലും സന്തോഷവതിയായി. പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു അമ്മ. അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. എറ്റവുമൊടുവിലായി ചതുര്‍മുഖം എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്. ചതുര്‍മുഖത്തിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, ലളിതം സുന്ദരം എന്നീ ചിത്രങ്ങളും നടിയുടെതായി വരുന്നുണ്ട്.


Click it and Unblock the Notifications











