മമ്മൂക്ക കേള്‍ക്കണ്ട ഈ ചോദ്യം! തന്റെ എനര്‍ജിയ്ക്ക് പിന്നിലെ കാര്യം വ്യക്തമാക്കി മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ലൂസിഫര്‍, അസുരന്‍, പ്രതിപൂവന്‍ക്കോഴി എന്നിങ്ങനെ മൂന്ന് സിനിമകളായിരുന്നു 2019 ല്‍ മഞ്ജുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇതില്‍ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ നൂറ് കോടി സ്വന്തമാക്കിയവയാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ലൂസിഫര്‍ ഇരുന്നൂറ് കോടിയും സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ തന്നെ ഒത്തിരി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കാന്‍ പോവുകയാണ്. ദി പ്രീസ്റ്റ് എന്ന് പേരിട്ടിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ സിനിമയുടെ വിശേഷങ്ങളുമായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു മനസ് തുറന്നിരിക്കുകയാണ്.

 മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ച് വന്നതിന് ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്ന് വേറെ തന്നെയാണെന്ന് മഞ്ജു വാര്യര്‍ നേരത്തെയുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമുള്ള വേഷമെന്ന സ്വപ്‌നം ഇപ്പോള്‍ സഫലമാവുകയാണ്.

 മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

പുതിയ ചത്രത്തിന്റെ കരാര്‍ ഒപ്പിട്ടു. ആ എക്‌സൈറ്റ്‌മെന്റിലും ത്രില്ലിലുമൊക്കെയാണ്. ഓരോ ദിവസവും ഉണരുമ്പോഴും ദൈവമേ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പോവുകയാണല്ലോ എന്ന് ഓര്‍ത്ത് സന്തോഷിക്കാറുണ്ട്. വളരെ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് ഷൂട്ടിങ് തുടങ്ങാന്‍. ലേഡി മമ്മൂട്ടി എന്ന വിശേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് 'മമ്മൂക്ക കേള്‍ക്കണ്ട കേട്ടോ ഈ ചോദ്യം' എന്നായിരുന്നു ഉത്തരം.

മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

സ്‌കൂള്‍ കലാതിലകമായപ്പോള്‍ എന്റെ മുഖചിത്രം അച്ചടിച്ച് വന്ന വാരിക ലോഹിതദാസ് സാര്‍ കണ്ടത് തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് സല്ലാപത്തില്‍ നായികയാവു്‌നനത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിര്‍ണായക ഘട്ടമെന്ന്. സല്ലാപം ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യമമെന്ന് പോലും അന്ന് കരുതിയിരുന്നില്ല. വരുന്ന റോളുകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നല്ലാതെ മോഡേണായതോടെ ലൗഡ ആയ കഥാപാത്രങ്ങളോ പോലെ സ്വപ്‌നങ്ങളൊന്നും കൂടെ കൊണ്ട് നടക്കാറില്ലെന്ന് മഞ്ജു പറയുന്നു.

 മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

സിനിമയുടെ അവസാനത്തെ ഷോട്ട് ഓക്കെയായി സംവിധായകന്‍ കട്ട് പറയുമ്പോള്‍ ആ കഥാപാത്രത്തില്‍ നിന്ന് പുറത്ത് വരുന്നതാണ് ഇതുവരെ സംഭവിച്ചത്. പക്ഷേ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും എന്നും ഓര്‍ക്കാറുണ്ട്. ആ സിനിമ ടിവിയില്‍ കാണുമ്പോഴോ, കൂടെ അഭിനയിച്ചവരെ കാണുമ്പോഴോ ഒക്കെ ഷൂട്ടിങ് ഓര്‍മകള്‍ ഒന്നിന് പിറകേ ഒന്നായി മനസിലേക്ക് വരും. സ്‌നേഹത്തോടെയാണ് അതൊക്കെ ഓര്‍ക്കുന്നത്.

 മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

എല്ലാ ലേഡീസും സൂപ്പര്‍സ്റ്റാറാണ്. അവരവരുടേതായ രീതിയില്‍ അവരവരുടെ ജീവിതത്തില്‍, ലോകത്ത് സൂപ്പര്‍സ്റ്റാര്‍ അല്ലാത്ത ഏത് ലേഡീയാണുള്ളത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ വിളി അത് കൊണ്ട് തന്നെ ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതേയല്ല. അമ്മയോടൊത്ത് സമയം ചെലവഴിക്കാന്‍ വളരെ കുറച്ചേ സാധിക്കാറുള്ളു. പക്ഷേ എന്റെ കൂടെയിരിക്കാന്‍ മഞ്ജുവിന് സമയം കിട്ടുന്നില്ലല്ലോ. എന്ന് അമ്മ പരാതി പറയാറില്ല.

 മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്

എന്റെ തിരക്കിനനുസരിച്ച് മറ്റ് കാര്യങ്ങളില്‍ ബിസി ആയിരിക്കാന്‍ അമ്മയും ശ്രദ്ധിക്കുന്നുണ്ട്. പാട്ടും ഡാന്‍സും പഠിക്കുന്നുണ്ടിപ്പോള്‍. ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അങ്ങനെയൊക്കെ അമ്മ സ്വന്തം ലോകത്ത് സന്തോഷമായി ഇരിക്കുന്നതാണ് വലിയ കാര്യം. അമ്മ എനിക്ക് തരുന്ന ഏറ്റവും വലിയ സപ്പോര്‍ട്ടും അതാണ്. വീട്ടില്‍ നിന്ന് കിട്ടുന്ന സപ്പോര്‍ട്ടിന്റെയും അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെയും സന്തോഷമാണ് എന്റെ എനര്‍ജിയ്ക്ക് പിന്നിലെന്ന് മഞ്ജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X