എന്തെങ്കിലും പ്രതീക്ഷിച്ച് ഞാനിതുവരെ ഒന്നും ചെയ്തിട്ടില്ല! ആത്മാര്‍ഥമായി തന്നെ ചെയ്യുന്നതാണ്; മഞ്ജു വാര്യര്‍

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിലാണ് നടി മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചുപോയി പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്ന നടിമാരില്‍ മഞ്ജു മാത്രമാണ് സൂപ്പര്‍ നായികയായി ഇപ്പോഴും നിലനില്‍ക്കുന്നത്. പല നടിമാരും അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു.

ഏറ്റവും പുതിയതായി ഫൂട്ടേജ് എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് മഞ്ജു വാര്യര്‍. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ വിശേഷങ്ങളുമായി നടി പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍. ഇതിനോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചും തന്റെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി.

manju-warrier-

'ഇന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് പരിഭ്രമം ഉണ്ടാകാറുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഓരോ ടേക്കിനു മുന്‍പും അങ്ങനെ തന്നെയാണ്. ഇത്ര സിനിമകളില്‍ അഭിനയിച്ചിട്ടും ടെന്‍ഷന്‍ എന്താണ് മാറാത്തതെന്ന് എനിക്കും അറിഞ്ഞുകൂടാ. സംവിധായകന്‍ ഒക്കെ റോള്‍ എന്ന് പറഞ്ഞു കഴിയുമ്പോള്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടാറുണ്ടെന്നും' നടി പറയുന്നു.

എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കിട്ടുന്നതൊക്കെ ബോണസ്, അല്ലെങ്കില്‍ അനുഗ്രഹമായിട്ട് ഞാന്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കാറുള്ളൂ. അതൊക്കെ വിടാതെ മുറുകെ പിടിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ പറയുന്ന ഓരോ വാക്കും എന്റെ ഉള്ളില്‍ ഇങ്ങനെ വച്ച് അതില്‍ നിന്നാണ് ഞാന്‍ മുന്നോട്ടേക്കുള്ള ഊര്‍ജ്ജം കണ്ടെത്തുന്നത്.

സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കണം എന്നേയുള്ളൂ. അല്ലാതെ അതിനപ്പുറത്തേക്ക് ഞാന്‍ എന്നെ തന്നെ ആലോചിച്ച് കുഴപ്പക്കാറില്ല. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആവേശത്തില്‍ ആകുന്നുണ്ടെങ്കില്‍ അതൊക്കെ പ്രേക്ഷകര്‍ തരുന്ന സ്‌നേഹമാണ്. വളരെ സിമ്പിള്‍ ആയിട്ടേ ഞാന്‍ ഇതിനെ കാണാറുള്ളൂ. 100% ആത്മാര്‍ത്ഥമായും കഠിനാധ്വാനം ചെയ്തുമാണ് ഓരോ സിനിമയെയും സമീപിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെടണം എന്ന വിശ്വാസത്തോടെ. സിനിമയുടെ ഭാവി എന്ന് പറയുന്നത് അവരുടെ കയ്യിലാണെന്നാണ് മഞ്ജു പറയുന്നത്.

manju-warrier-

ഇതിന് പുറമേ ബൈക്ക് ഓടിക്കുന്നതിനെ പറ്റിയും നടി പറഞ്ഞിരുന്നു. 'ബൈക്ക് ഓടിക്കണമെന്ന് പണ്ടേ ആഗ്രഹിച്ചിരുന്നതാണ്. ആരും അതിനെ കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. ഞാനത് പറഞ്ഞിട്ടുമില്ല. ഏതൊക്കെയോ സിനിമകള്‍ കണ്ടുള്ള ആവേശം കൊണ്ട് തുടങ്ങിയ മോഹമാണ്.

പക്ഷേ രണ്ട് വര്‍ഷം മുന്‍പാണ് ബൈക്ക് ഓടിച്ച് പഠിച്ച് തുടങ്ങിയത്. എന്ന് കരുതി റൈഡര്‍ എന്നൊന്നും എന്നെ വിളിക്കാനായിട്ടില്ല. യാത്രകള്‍ പോകുന്നു എന്ന് പറയുമ്പോഴും അതൊക്കെ ആസ്വദിച്ച് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും തനിപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യര്‍ നായികയായിട്ടെത്തുന്ന പുത്തന്‍ ചിത്രമാണ് ഫൂട്ടേജ്. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചത്രം ആഗസ്റ്റ് 23 നായിരിക്കും തിയേറ്ററുകളിലേക്ക് എത്തുക. മഞ്ജു വാര്യര്‍ക്കൊപ്പം വിശാഖ് നായര്‍, ഗായത്രി അശോക്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന റോളിലെത്തും.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X