For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛന് ഉണ്ടായിട്ടുണ്ടാവാം; ജീവിതത്തിലെ തീരുമാനങ്ങളെ കുറിച്ച് മഞ്ജു വാര്യർ

  |

  പതിനാല് വര്‍ഷം ഒരു സിനിമയിലോ നൃത്തവേദിയിലോ പ്രത്യക്ഷപ്പെടാതെ ഇരുന്നിട്ടും മഞ്ജു വാര്യരോടുള്ള സ്‌നേഹം മലയാളികള്‍ മറന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം പഴയതിലും വലിയ സ്വീകരണമാണ് നടിയ്ക്ക് ലഭിച്ചത്. വിവാഹം കഴിഞ്ഞ് പോയത് മുതലിങ്ങോട്ട് നടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. വല്ലപ്പോഴും പൊതുവേദികളില്‍ മാത്രമാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരുന്നത്.

  Recommended Video

  എനിക്ക് തോന്നുന്നത് അനുസരിച്ചാണ് ഞാൻ തീരുമാനങ്ങൾ എടുക്കാറുള്ളത്: മഞ്ജു വാരിയർ | *Kerala

  മഞ്ജു വാര്യരുടെ തിരിച്ചുവരവും ശേഷമുള്ള ജീവിതവും പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. നിലവില്‍ ലേഡീ സൂപ്പര്‍സ്റ്റാറായി വാഴുകയാണ് നടി. ഇതിനിടെ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലും മഞ്ജു എത്തിയിരുന്നു. പരിപാടിയില്‍ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളും നടി പറഞ്ഞിരുന്നു. വിശദമായി വായിക്കാം..

  അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ അച്ഛനെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞിരുന്നു. ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 'ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ്' മഞ്ജു വാര്യര്‍ പറയുന്നത്.

  Also Read: സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല. ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.

  Also Read: 'അത് സുരേഷ് ​ഗോപിയെ വളരെ വേദനിപ്പിച്ചു'; ഫ്രണ്ട്സിൽ നിന്ന് നടൻ പിൻമാറിയതിന് കാരണമെന്തെന്ന് സിദ്ദിഖ്

  ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. 'അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോ ഓഫ് കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്ന്' മഞ്ജു കൂട്ടിച്ചേര്‍ത്തു.

  ഇത്രയൊക്കെ നേടിയിട്ടും അവരുടെ പെരുമാറ്റം കണ്ട് പഠിക്കേണ്ട കാര്യമാണ്. എന്നെ ആദ്യം കണ്ടപ്പോള്‍ 'അയാം അമിതാഭ് ബച്ചന്‍' എന്ന് പറഞ്ഞ് അദ്ദേഹം തൊഴുതു. ചിത്രീകരണത്തിന് മുന്‍പ് തന്നെ പുള്ളി എത്തും. നമ്മള്‍ അപ്പോഴാണ് ചെല്ലുന്നതെങ്കില്‍ എഴുന്നേറ്റ് നമസ്‌കാരം പറയും, നമ്മള്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം ഇരിക്കാറുള്ളൂ. അതാണ് അഭിതാഭ് ബച്ചന്റെ സ്വഭാവമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

  English summary
  Manju Warrier Opens Up About Her Late Father Big Concern On Flowers Tv Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X