ചിലര്‍ക്ക് ഇപ്പോഴും ആ തെറ്റായധാരണയുണ്ട്; സിനിമ തിരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്, വെളിപ്പെടുത്തി മഞ്ജു വാര്യര്‍

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപത്തിലൂടെയാണ്. ഇന്നും മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. രണ്ടാം വരവിലും ഇതുപോലെ തന്നെയായിരുന്നു. മഞ്ജുവിന് വേണ്ടി സിനിമ ഒരുങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ആദ്യം മുതല്‍ മഞ്ജുവിനെ തേടി എത്തിയത്. രണ്ടാം വരവിലും അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സത്രീപ്രധാന്യമുള്ള കഥകള്‍ തന്നെ ആകര്‍ഷിക്കാറില്ലെന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. റേഡിയോ സുനോയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ...'കഥ പറയാന്‍ വരുമ്പോള്‍ തന്നെ ചിലര്‍ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണെന്ന് ആദ്യമെ പറഞ്ഞ് വെയ്ക്കും. അത് വിട്, അതിന് ഇവിടെ പ്രസക്തിയില്ല എന്ന് ഞാന്‍ അവരോട് പറയാറുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാല്‍ എനിക്ക് ഇഷ്ടം കൂടുതല്‍ തോന്നും എന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്. സ്ത്രീ പ്രാധാന്യം എന്നുള്ളത് എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമല്ല എന്ന് കഴിയുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്' മഞ്ജു പറഞ്ഞു.

പക്ഷേ, ദൈവം സഹായിച്ച് എനിക്ക് വരുന്ന റോളുകളെല്ലാം കഥയില്‍ വളരെ സ്വാധീനമുള്ള കഥാപാത്രങ്ങളും, ഒരു വ്യക്തിത്വമുള്ള കഥാപാത്രങ്ങളുമൊക്കെയാണ്. അതില്‍ ഞാന്‍ വളരെ വളരെ ഭാഗ്യമുള്ളവളാണ്'; മഞ്ജു കൂട്ടിച്ചേര്‍ത്തു.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്‌

ചേട്ടന്‍ മധു വാര്യര്‍ സംവിധാനം ചെയ്ത ലളിത സുന്ദരം എന്ന ചിത്രത്തിനെ കുറിച്ചും മഞ്ജു ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. 'ലളിതം സുന്ദരം എന്ന സിനിമയില്‍ തന്നെ ആകര്‍ഷിച്ചത് അതിലെ എന്റെ കഥാപാത്രമായിരുന്നു എന്നാണ നടി പറയുന്നത്. അത് സ്ത്രീ പ്രാധാന്യമുള്ള കഥയായിരുന്നില്ല. അത് വളരെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ ഓരോ സഹോദരങ്ങളുടെയും കഥ പ്രാധാന്യമുള്ളതായിരുന്നു. പിന്നെ എന്റെ കഥാപാത്രം ശരിക്കും നോക്കിയാല്‍ കൂട്ടത്തിലുള്ള ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം എന്റെതായിരുന്നു', മഞ്ജു വ്യക്തമാക്കി

വ്യത്യസ്ത  കഥാപാത്രം

അത് പോലെ, സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ എനിക്ക് ഒരുപാട് ആവേശം തരാറുണ്ട്. അതില്‍ പെട്ട ഒരു കഥാപാത്രമായിരുന്നു ലളിതം സുന്ദരത്തിലേത്. അതുപോലെ തന്നെ അതുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് മേരി ആവാസ് സുനോ എന്ന സിനിമയിലുമുള്ളത്'; മഞ്ജു കൂട്ടിച്ചേർത്തു.

Recommended Video

Meri awaz suno audio launch | Jayasurya | Manju Warrier | Filmibeat Malayalam
മേരി ആവാസ് സുനോ

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. പ്രജേഷ് സെന്‍ സംവിാധാനം ചെയ്ത് ചിത്രത്തില്‍ മഞ്ജുവിനോടൊപ്പ ജയസൂര്യയും ശിവദ മുരളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ വേഷമാണ് മഞ്ജുവിന്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X