എത്ര വയസായി എന്ന ചോദ്യത്തെ നിസാരമാക്കി കളഞ്ഞു! തിരിച്ച് വരവിലെ ആദ്യ ഹിറ്റിനെ കുറിച്ച് മഞ്ജു വാര്യര്‍
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ വിവാഹമേചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. കനിഹ, ലാലു അലക്‌സ്, അമൃത എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.
ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ യുഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. 2014 ല്‍ മേയ് പതിനെഴിന് റിലീസിനെത്തിയ ചിത്രം ഇന്ന് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ ഒരു കുറിപ്പെഴുതിയിരിക്കുകയാണ്.

മഞ്ജുവിന്റെ വൈറലായ പോസ്റ്റ്
'ഹൗ ഓള്‍ഡ് ആര്‍ യു' റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയ ജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്‍കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' എനിക്ക് പ്രിയപ്പെട്ടതാകുന്നത്.
സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞു കൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി...


Click it and Unblock the Notifications











