വിജയ് സേതുപതി പറഞ്ഞപ്പോഴാണ് അറിഞ്ഞത്, അവസരം നഷ്ടപ്പെട്ടതിങ്ങനെ; സംവിധായകന് മെസേജ് അയച്ചു; മ‍ഞ്ജു വാര്യർ

മഞ്ജു വാര്യരുടെ സിനിമകളുടെ റിലീസ് എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. മറ്റ് പല നടിമാരുടെയും സിനിമകൾക്ക് ലഭിക്കാത്ത മികച്ച ഓപ്പണിം​ഗ് മഞ്ജുവിന്റെ സിനിമയ്ക്ക് ലഭിക്കുന്നു. മലയാളത്തിന് പുറമെ തമിഴകത്തും മ‍ഞ്ജു വാര്യർ ഇന്ന് സജീവമാണ്. അസുരൻ, തുനിവ് എന്നീ രണ്ട് തമിഴ് സിനിമകളിലാണ് മഞ്ജുവിനെ തമിഴ് പ്രേക്ഷകർ കണ്ടത്. തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് രണ്ട് സിനിമകളിലും മഞ്ജു ചെയ്തത്. വൻ വിജയം നേടിയ സിനിമകളാണ് ഇവ രണ്ടും.

തമിഴകത്ത് നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴകത്ത് മഞ്ജുവിന് നഷ്ടപ്പെട്ട സിനിമകളും ഉണ്ട്. ഇതിലൊന്നാണ് 2018 ൽ പുറത്തിറങ്ങിയ 96. വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമയിൽ തൃഷയുടെ വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചത് മഞ്ജു വാര്യരെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ജിഞ്ചർ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Manju Warrier

ഒരു അവാർഡ് ഫങ്ഷന് വർഷങ്ങൾക്ക് മുമ്പേ സേതു സാറെ കണ്ടപ്പോൾ പറഞ്ഞിരുന്നു. സേതു സർ പറഞ്ഞിട്ടാണ് എന്നെ അന്വേഷിച്ചിരുന്നു എന്ന് അറിയുന്നത്. ആ സമയത്ത് അവർക്ക് തന്നെ ഡേറ്റ് കൺഫ്യൂഷൻ ഉണ്ട്. വെറുതെ എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവർ പകുതി വഴിക്ക് ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് തൃഷ ചെയ്തു.

വിടുതലെയിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം ഞാൻ പ്രേമിന് (96 ന്റെ സംവിധായകൻ) മെസേജ് അയച്ചു. നിങ്ങളോ എന്നെ വർക്ക് ചെയ്യാൻ സമ്മതിച്ചില്ല. അവസാനം ഞാനിതാ വിജയ് സേതുപതിയുടെ കൂടെ വർക്ക് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. 96ൽ എനിക്ക് പോലും തൃഷയല്ലാതെ വേറെ ആരെയും സങ്കൽപ്പിക്കാൻ പറ്റില്ലെന്നും മ‍ഞ്ജു വാര്യർ വ്യക്തമാക്കി.

Manju Warrier

ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. എഡിറ്റർ സൈജു ശ്രീധർ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. വിശാഖ് നായർ, ​ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. മായാനദി, മഹേഷിന്റെ പ്രതികാരം. കുമ്പളങ്ങി നൈറ്റസ്, ഹലാൽ ലൗ സ്റ്റോറി, മറഡോണ, നാരദൻ, നീലവെളിച്ചം, അ‍ഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരൻ.

ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജു വാര്യരുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. ആയിഷ ശ്രദ്ധിക്കപ്പെട്ടെങ്കിലും വെള്ളരിപട്ടണം പരാജയപ്പെട്ടു. മലയാളത്തിൽ അടുത്ത കാലത്തൊന്നും വലിയ ഹിറ്റുകൾ മഞ്ജു വാര്യർക്കുണ്ടായിട്ടില്ല. അതിനാൽ‌ തന്നെ ഫൂട്ടേജ് പരാതിക്ക് മറുപടിയാകുമെന്ന് മഞ്ജു വാര്യരുടെ ആരാധകർ പ്രതീക്ഷിക്കുന്നു. തമിഴിൽ നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിടുതലൈ 2 ആണ് ഇതിലൊന്ന്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X