twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ ഫോണിലുള്ള രഹസ്യങ്ങള്‍; കോണ്‍ടാക്ടില്‍ ഉള്ള 3 പ്രശസ്ത വ്യക്തികള്‍ ആരൊക്കെയാണെന്ന് പറഞ്ഞ് നടി

    |

    ഈ ദിവസങ്ങളില്‍ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നത്. മഞ്ജു നായികയാവുന്ന പുതിയ സിനിമ ചതൂര്‍മുഖത്തിന്റെ പ്രസ്മീറ്റില്‍ എത്തിയ നടിയുടെ ചിത്രങ്ങളാണ് വൈറലായത്. മിഡിയും ഷര്‍ട്ടും ധരിച്ച് വന്ന ചിത്രങ്ങള്‍ സിനിമാ താരങ്ങള്‍ മുതല്‍ പലരും ഏറ്റെടുത്തതോടെ മഞ്ജുവിന്റെ പേരില്‍ ഹാഷ് ടാഗും ആരംഭിച്ചിരുന്നു.

    ഭർത്താവിനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം, സന്തോഷം പങ്കുവെച്ച് നടി പൂജ രാമചന്ദ്രൻ

    ഈ വസ്ത്രങ്ങള്‍ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടക്കുകയാണ് പലരും. ഒടുവില്‍ അതിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് സൂപ്പര്‍താരം തന്നെ വെളിപ്പെടുത്തുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു വൈറലായ വസ്ത്രത്തെ കുറിച്ചും തന്റെ ഫോണിലുള്ള രഹസ്യങ്ങളും മഞ്ജു വാര്യര്‍ പരസ്യപ്പെടുത്തിയത്.

    രഹസ്യങ്ങള്‍ പരസ്യമാക്കി മഞ്ജു വാര്യര്‍

    പണ്ട് എങ്ങാണ്ടോ ഞാന്‍ വാങ്ങിയിട്ടുള്ളതാണ് ആ ഡ്രസ്. ഇതിന് മുന്‍പും ഇട്ടിട്ടുണ്ട്. ഇട്ട് ഇട്ട് കീറാനായി. എന്റെ കൈയിലുള്ള പഴയ ഡ്രസുകളില്‍ ഒന്ന് തന്നെയാണത്. ഷൂ ആണെങ്കിലും അങ്ങനെ തന്നെയാണ്. ഏത് ഏതോ അമ്പത് ശതമാനം ഓഫിന് വാങ്ങിയതാ.. എന്നും മഞ്ജു പറയുന്നു. തന്റെ പേരില്‍ പുതിയതായി നടക്കുന്ന ഹാഷ് ടാഗിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമാണെന്നായിരുന്നു നടി പറഞ്ഞത്.

     രഹസ്യങ്ങള്‍ പരസ്യമാക്കി മഞ്ജു വാര്യര്‍

    അടുത്ത ചോദ്യം മഞ്ജുവിന്റെ ഫോണിന്റെ ഹോം വാള്‍പേപ്പര്‍ എന്താണെന്നായിരുന്നു. ഒന്നുമില്ല, ബ്ലാക്ക് കളര്‍ മാത്രമാണെന്ന് മഞ്ജു കാണിച്ച് തരുന്നു. ഗാലറിയില്‍ ആദ്യം കാണുന്ന ഫോട്ടോ ഏതാണെന്നാണ് അടുത്ത ചോദ്യം. ഫോട്ടോയല്ല, വീഡിയോ ആണ്. പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ മമ്മൂക്ക എടുത്ത എന്റെ ഫോട്ടോയെ കുറിച്ച് ആരോ ചോദിക്കുന്നതിന് അദ്ദേഹം മറുപടി നല്‍കുന്ന വീഡിയോ ആണിത്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാട്‌സാപ്പ് ആണ്. പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യുന്ന ആപ് ഏതാണെന്ന ചോദ്യത്തിന് എയര്‍ബിഎന്‍ബി ആണ്. കുറേ യാത്ര ചെയ്യുന്നതിന് വേണ്ടി എടുത്ത് വെച്ചതാണ്. പക്ഷേ ഒന്നും നടക്കുന്നില്ല.

      രഹസ്യങ്ങള്‍ പരസ്യമാക്കി മഞ്ജു വാര്യര്‍

    ലാസ്റ്റ് വന്ന മിസ്ഡ് കോള്‍ അണ്‍നോണ്‍ നമ്പറാണ്. ഏറ്റവും കൂടുതല്‍ വിളിക്കുന്നത് അമ്മയാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അങ്ങനെ അഡിക്റ്റഡ് അല്ല. ലാസ്റ്റ് മെസേജ് അയച്ചത് പ്രീസ്റ്റിന്റെ സംവിധായകനാണ്. ആ വീഡിയോ അയച്ച് തന്നത് ജോഫിനാണ്. നമ്മൂക്ക നമ്മുടെ പേര് പറയുമ്പോള്‍ ഒരു സന്തോഷമാണെന്നാണ് മെസേജ് അയച്ചത്.

    Recommended Video

    മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam
     രഹസ്യങ്ങള്‍ പരസ്യമാക്കി മഞ്ജു വാര്യര്‍

    നൂറിന് മുകളില്‍ കോണ്‍ടാക്ടുകളാണ് മഞ്ജു ബ്ലോക്ക് ചെയ്ത് വെച്ചിട്ടുള്ളതെന്നാണ് പറയുന്നത്. അതൊക്കെ അറിയുന്ന ആളുകള്‍ ഒന്നുമല്ല. നമ്മള്‍ തിരക്കിലായിരിക്കുന്ന സമയത്ത് മെസേജ് അയക്കാതെ നിരന്തരം വിളിച്ചോണ്ട് ഇരിക്കുമ്പോള്‍ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുണ്ടെങ്കില്‍ ടെക്‌സ്റ്റ് ചെയ്യുമല്ലോ. ഇന്‍ഡസ്ട്രിയില്‍ നിന്നും ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് ഇല്ല, ആരെയും ബ്ലോക്ക് ചെയ്യുന്ന സ്വഭാവമില്ലെന്ന് മഞ്ജു പറയുന്നു. ഫോണിലുള്ള മൂന്ന് പ്രശസ്ത വ്യക്തികള്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോ ഞാന്‍, എന്റെ അമ്മ, ചേട്ടന്‍ എന്നായിരുന്നു മറുപടി. ഞങ്ങള്‍ ഫേമസ് അല്ലേ എന്ന് തമാശരൂപേണ മഞ്ജു പറയുന്നു.

    English summary
    Manju Warrier Opens Up About Most Famous People In Her Contact List
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X