വൈറല്‍ മേക്കോവര്‍ ഉണ്ടായത് ഇങ്ങനെയാണ്; മിഡിയും ടോപ്പും ഗെറ്റപ്പിനെ കുറിച്ച് മഞ്ജു വാര്യര്‍...

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. താരങ്ങളുടെ ഇടയില്‍ പോലും താരത്തിന് ആരാധകരുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു സിനിമയില്‍ മടങ്ങി എത്തിത്. നടിയുടെ തിരിച്ച് വരവ് ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മടങ്ങി വരവ് പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു എന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത് . അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ മേക്കോവറായിരുന്നു. താരത്തിന്റെ ലുക്ക് സിനിമ ലോകത്തും വലിയ ചര്‍ച്ചയാവാറുണ്ട്.

ഇപ്പോഴിത തന്റെ രൂപ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യര്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവിന്റെ വൈറല്‍ ലുക്കിലെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു രൂപ മാറ്റത്തെ കുറിച്ച് മഞ്ജു പറഞ്ഞത്. ലുക്ക് മാറണം എന്ന് വിചാരിച്ചല്ല ചെയ്തതെന്നാണ് മഞ്ജു പറയുന്നത്. എന്നാല്‍ മോക്കോവര്‍ നടത്താന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു

ലുക്ക് മാറ്റം


മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ... ലുക്ക് മാറണം എന്ന് വിചാരിച്ച് ചെയ്തത് ആയിരുന്നില്ല. ഒരുപക്ഷെ ഏതെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി രണ്ട് മുടി വെട്ടിയിട്ട് വല്ല പരീക്ഷണവും നടത്തിയത് ആവാം. ്ത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു ആ സമയത്ത്. പിന്നെ ഇതുപോലെ ഓരോ പരീക്ഷണം നടത്താന്‍ എനിക്ക് ഇഷ്ടമാണ്. ഓരോ കഥാപാത്രത്തിന്റെ പേരും പറഞ്ഞ് ഞാന്‍ അത് ചെയ്യും( ചിരിക്കുന്നു). അല്ലാതെ മേക്കോവര്‍ വരാന്‍ താന്‍ ഒന്നും ചെയ്യാറില്ല.സ്വഭാവികമായും എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

നവ്യയുമായുള്ള സൗഹൃദം

നവ്യയുമായുള്ള സൗഹൃദത്തെ കുറിച്ചും മഞ്ജു ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജു വാര്യര്‍ ആണെന്ന് നവ്യ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള അവതരാകന്റെ ചോദ്യത്തിനായിരുന്നു മഞ്ജു നവ്യയെ കുറിച്ച് വാചാലയായത്. ഒപ്പം നവ്യയുടെ പുതിയ ചിത്രത്തിന് ആശംസയും നേര്‍ന്നിട്ടുണ്ട്.'നവ്യയുടെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ വീണ്ടും സിനിമ ചെയ്യുകയാണ്. ആ സിനിമ ഞാനും കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില തിരക്കുകള്‍ക്കിടയില്‍ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്.എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള എല്ലാ ആശംസകളും ഞാന്‍ നവ്യയെ അറിയിക്കുകയാണ്. ഇത് ഒരു മീഡിയയുടെ മുന്‍പില്‍ ഫോര്‍മല്‍ ആയി പറയുന്നു എന്നേയുള്ളൂ. അല്ലാതെ തന്നെ നവ്യയുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം,' മഞ്ജു വാര്യര്‍ പറഞ്ഞു.

ബിജു മേനോനൊടൊപ്പം

മഞ്ജുവിന്റെ ഇനി വരാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരോടൊപ്പം ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്.ചേട്ടനും അനിയത്തിയുമായാണ് ഇരുവരും എത്തുന്നത്. ബിജു മോനോടൊപ്പനമുള്ള റിയൂണിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്.20 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അത് അധികം പറയാത്തത് അത്ര അധികം വര്‍ഷങ്ങളായി എന്ന് പറയേണ്ട എന്ന പരസ്പര ധാരണയിലാണ്(ചിരി).ലളിതം സുന്ദരത്തിന്റെ സെറ്റില്‍ ബിജു ചേട്ടനെ കണ്ട് ഗുഡ് മോണിങ് എന്ന് പറഞ്ഞപ്പോള്‍ തലേ ദിവസം പത്രത്തില്‍ അഭിനയിച്ചു വന്നപോലെയായിരുന്നു എനിക്ക് തോന്നിയത്.ഞങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും കാണാറുണ്ടായിരുന്നെങ്കിലും വര്‍ക്ക് ചെയ്യുന്ന ഒരു ഇക്വേഷനില്‍ വന്നപ്പോള്‍ തലേദിവസം അഭിനയിച്ച് റൂമില്‍ പോയി പിറ്റേ ദിവസം വന്നപോലെയാണ് തോന്നിയത്.ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിച്ചഭിനയിക്കുന്നതെന്ന് ഇപ്പോഴും തോന്നുന്നില്ല. ഫ്രഷ്നെസും കംഫര്‍ട്ട് ലെവലും എല്ലാം അതുപോലെ തന്നെയാണ് തോന്നിയത്, മഞ്ജു വാര്യര്‍ പറഞ്ഞു.

Recommended Video

മഞ്ജു ചേച്ചിയെ പുകഴ്‌ത്താൻ പറഞ്ഞപ്പോൾ അങ്ങ് ചിരിച്ച് മുതലാക്കി | Manju Warrier Interview | Filmibeat
ലളിതം സുന്ദരം

മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യറാണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. നടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും സെഞ്ച്വറിയും ഫിലിംസും നിര്‍മ്മാണ പങ്കാളിയാണ്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: manju warrier navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X