മമ്മൂട്ടിയെ കുറിച്ച് എല്ലാവരും തന്നോട് ചോദിക്കുന്ന ചോദ്യം ഇതായിരുന്നു, തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ഏറെ നാളത്തെ കാത്തിരfപ്പിന് ശേഷം ചിത്രം മാർച്ച് 11 ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ഫാദർ ബെനഡിക്ക്റ്റായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്. ഒരു ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അമലാ പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

മെഗാസ്റ്റാറിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മെഗാസ്റ്റാറിനോടൊപ്പം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും പ്രീസ്റ്റിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്. ഇപ്പോഴിത പ്രീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു വാര്യർ. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലായിരുന്നു മഞ്ജു മെഗാസ്റ്റാറിനോടൊപ്പമുളള തന്റെ ആദ്യത്തെ ചിത്രത്തിനെ കുറിച്ച് വാചാലയായത്.

വലിയ ആഗ്രഹം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന് ആഗ്രഹമാണ് ഇപ്പോൾ ദി പ്രിസ്റ്റിലൂടെ നടന്നിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയാണെന്ന് കേട്ടപ്പോൾ തന്നെ പിന്നെ ഒന്നും നോക്കിയില്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്.. ഇതിന് മുമ്പും ഒരുപാട് സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടോ ആ ചിത്രങ്ങൾ നടന്നില്ലെന്നു മഞ്ജു വാര്യർ പറയുന്നു

 ഏറ്റവും കൂടുതൽ കേട്ട ചോദ്യം

ഞാൻ അഭിനയം തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ചോദ്യമാണ് എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്ന്. ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഞാൻ മറുപടി പറയാറുള്ളത്. 2019ല്‍ ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ആണ് കഥയും ജൊഫിന്‍ എന്ന സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നത്. മമ്മൂക്കയോട് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതിന് ഒപ്പം വളരെ പ്രതീക്ഷയുള്ള സിനിമകൂടി ആയതില്‍ എനിക്ക് കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷം ഇരട്ടിയായെന്നും മഞ്ജു പറഞ്ഞു.

മമ്മൂട്ടിയുടെ കഥാപാത്രം

ചിത്രത്തിൽ ഡിക്റ്ററ്റീവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വൈദികൻ കൂടിയായ ഫാദർ ബെനഡിക്റ്റ് അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Recommended Video

പുഴു'വില്‍ എല്ലാം മറന്ന് ഒന്നിച്ച് മമ്മൂക്കയും പാര്‍വതിയും | FilmiBeat Malayalam
 മഞജുവാര്യർ ചിത്രം

ലോക്ക് ഡൗണിന് ശേഷം മഞ്ജു സിനിമയിൽ സജീവമായിരിക്കുകയാണ്. നിലവിൽ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ്
സുനോ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. മഞ്ജുവും ജയസൂര്യയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം . യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരാണ് മറ്റു താരങ്ങൾ.

More from Filmibeat

Read more about: manju warrier mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X