തന്റെ ആഗ്രഹം സിനിമയുടെ പേരില്‍ നടത്തുകയാണെന്ന് മഞ്ജു വാര്യർ; സംയുക്തയുമായിട്ടുള്ള സൗഹൃത്തെ കുറിച്ചും നടി

അടുത്ത കാലത്തായി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മിഡിയും ടോപ്പുമിട്ട് വന്നത് മുതലിങ്ങോട്ട് മഞ്ജുവിന്റെ പിന്നാലെയായിരുന്നു ക്യാമറകണ്ണുകള്‍. ഇങ്ങനെ വൈറലാവാന്‍ വേണ്ടി പ്രത്യേകിച്ച് താനൊന്നും ചെയ്യുന്നില്ലെന്നാണ് മഞ്ജുവിനും പറയാനുള്ളത്. ഇതിനിടയില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാവാനും നടിയ്ക്ക് സാധിക്കുന്നുണ്ട്.

ചിത്രശലഭത്തെ പോലെ മനോഹരിയായി മൌനി റോയി, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

ഏറ്റവുമൊടുവില്‍ ചതൂര്‍മുഖം എന്ന ചിത്രമാണ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബിജു മേനോനെ കുറിച്ചും സംയുക്ത വര്‍മ്മയെ കുറിച്ചുമൊക്കെ മഞ്ജു തുറന്ന് പറയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ബിജുവിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവമാണ് നടി പറഞ്ഞത്.

 വിശേഷങ്ങള്‍ പറഞ്ഞ് മഞ്ജു വാര്യര്‍

വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ തലേ ദിവസം യാത്ര പറഞ്ഞ് പോയവരെ പോലെയാണ് ഞാനും ബിജു ചേട്ടനും. ഏകദേശം ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒന്നിച്ചൊരു ഫ്രെയിമില്‍ നിന്നത്. പക്ഷേ അതൊന്നും തോന്നിയതേ ഇല്ലെന്നതാണ് എന്നെയും അത്ഭുതപ്പെടുത്തിയ കാര്യം. എന്റെ ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബിജു മേനോന്‍. അതുപോലെ സംയുക്ത എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതൊക്കെ കൊണ്ട് വര്‍ഷങ്ങളായി ഒന്നിച്ചഭിനയിച്ചിട്ടെന്നോ ദൂരെ ആണെന്നോ എനിക്ക് തോന്നിയിട്ടില്ല.

 വിശേഷങ്ങള്‍ പറഞ്ഞ് മഞ്ജു വാര്യര്‍

ഇപ്പോഴും പുത്തന്‍ സ്‌റ്റൈല്‍ കൊണ്ട് വന്ന് വൈറാലവുന്നതിനെ കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. അതിന് വേണ്ടി താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നുള്ള മറുപടിയാണ് മഞ്ജു പറഞ്ഞത്. പിന്നെ സിനിമയ്ക്ക് വേണ്ടി എന്ന രൂപേണ മുടിയിലും മറ്റുമൊക്കെ എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നു എന്നേയുള്ളു. ഇപ്പോഴുള്ള ഹെയര്‍ സ്‌റ്റൈല്‍ ഒരു സിനിമയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് മഞ്ജു പറയുന്നത്.

 വിശേഷങ്ങള്‍ പറഞ്ഞ് മഞ്ജു വാര്യര്‍

ലൂസിഫറിന്റെ ചിത്രീകരണത്തിനിടയില്‍ ആ എക്‌സ്പ്രഷനാണ് വേണ്ടതെന്ന് പറഞ്ഞ് രാജു ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞങ്ങ് പോയി. ഞാനിങ്ങനെ നില്‍ക്കുകയാണ്. എന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ ചിരിച്ചോണ്ട് രാജു തിരിച്ച് വന്ന് അതിന്റെ അര്‍ഥം പറഞ്ഞ് തന്നു. ഇപ്പോള്‍ ഞാനത് വീണ്ടും മറന്ന് പോയി. അവസാനം മലയാളത്തില്‍ തര്‍ജമ ചെയ്ത് തന്ന് ആ ഭാവം രാജു വരുത്തി. അങ്ങനെ ലൂസിഫറില്‍ ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. രാജുവിനൊപ്പം ഞാന്‍ മുന്‍പ് അഭിനയിച്ചിട്ടില്ല. ആദ്യമായി അടുത്ത് കാണുന്നത് രാജുവെന്ന സംവിധായകനാണ്. അത് വലിയൊരു അനുഭവമായിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X