twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുട്ടിക്കാലത്ത് ചേട്ടനെ അടുത്ത് കിട്ടിയിട്ടില്ല, ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്'; മഞ്ജു വാര്യർ

    |

    ചേട്ടൻ മധു വാര്യരുടെ സംവിധാനത്തിൽ നടി മഞ്ജു വാര്യർ അഭിനയിച്ച് ഒടിടി പ്ലാറ്റഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ലളിതം സുന്ദരം. നടനായി മാത്രം മലയാളികൾ കണ്ടിട്ടുളള മധു വാര്യർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞതും ലളിതം സുന്ദരത്തിലൂടെയായിരുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

    'അസുഖത്തെ കുറിച്ച് അറിയില്ലായിരുന്നു, തളർന്ന് കിടക്കുമ്പോൾ ‍വലിച്ച് താഴെയിട്ടു'; സഹോദരിയെ കുറിച്ച് അനു ജോസഫ്!'അസുഖത്തെ കുറിച്ച് അറിയില്ലായിരുന്നു, തളർന്ന് കിടക്കുമ്പോൾ ‍വലിച്ച് താഴെയിട്ടു'; സഹോദരിയെ കുറിച്ച് അനു ജോസഫ്!

    'മധു വാര്യരുടെ മികച്ച സംവിധാന അരങ്ങേറ്റം, കണ്ടിരിക്കേണ്ട ഒരു ഫാമിലി ഡ്രാമ, ഫാമിലി പ്രേക്ഷകർ ഇഷ്ടപെടും, പല ഫീൽ ഗുഡ് ഫാമിലി സിനിമകളുടെ മിശ്രിതമാണ് ചിത്രം, ഒരു ക്യൂട്ട് ഫാമിലി ഡ്രാമ ഫിലിം' എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിച്ച ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ലളിതം സുന്ദരം. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. പ്രമോദ് മോഹൻ ആണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിച്ചുവെന്ന പ്രത്യേകതയും സിനിമക്കുണ്ടായിരുന്നു.

    'മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്'; ഹൃദയം നുറുങ്ങിയ അനുഭവം പറഞ്ഞ് നിമിഷ'മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്'; ഹൃദയം നുറുങ്ങിയ അനുഭവം പറഞ്ഞ് നിമിഷ

    ഒരുമിച്ച് ചിലവഴിച്ച സമയങ്ങളില്ല

    1999ൽ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മഞ്ജുവും മധുവും ഒരുമിച്ച് ഒരു സിനിമയുടെ ഭാ​ഗമാകുന്നുവെന്നുള്ള പ്രഖ്യാപനം വന്നത് മുതൽ ആരാധകർക്ക് ആകാംഷയായിരുന്നു. ചേട്ടനും അനിയത്തിയും തമ്മിലുള്ള വൈബ് എങ്ങനെയാണ് എന്ന് മനസിലാക്കാമല്ലോ എന്നാണ് പ്രേക്ഷകർ സിനിമ പ്രഖ്യാപിച്ചപ്പോൾ അഭിപ്രായപ്പെട്ടത്. എന്നാൽ മധു വാര്യരുമായുള്ള ഓർമകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് എല്ലവരേയും അത്ഭുതപ്പെടുത്തിയത്. താനും ചേട്ടനും ആദ്യമായി കുറച്ച് അധികം നാൾ ഒരുമിച്ച് നിന്നത് ലളിതം സുന്ദരം ഷൂട്ടിങ് സമയത്താണ് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഓർമവെച്ച ശേഷം ഒരിക്കലും ഒരുമിച്ച് ചെലവഴിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ പറയുന്നു.

    എന്റെ കുട്ടിക്കാലം ഓർമവന്നു

    'എൻറെ ജീവിതത്തിൽ ഇത്രയേറെ ദിവസം ഏട്ടൻറെ കൂടെ ഉണ്ടായിരുന്നിട്ടില്ലെന്നാണ് ഓർമ്മ. കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീട് ജോലി കിട്ടിയ ശേഷം വിദേശത്തായിരുന്നു. പിന്നീട് എനിക്ക് സിനിമയിൽ തിരക്കായി. എൻറെ ഓർമ്മയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ച് നിൽക്കുന്നത് ആദ്യമായി ലളിതം സുന്ദരം ലൊക്കേഷനിലാണ്. കഥ വായിച്ചപ്പോൾ പലപ്പോഴും എൻറെ കുട്ടിക്കാലം ഓർമവന്നു. അച്ഛനെ ഓർമവന്നു. വായിച്ചപ്പോൾ ചില സ്ഥലത്ത് ഞാൻ കരഞ്ഞുപോയി. ഞങ്ങളുടെ കൂടി കഥയാണെന്ന് എവിടെയെല്ലാമോ തോന്നി ' മഞ്ജു വാര്യർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മധുവും മഞ്ജുവിനൊപ്പം കുട്ടിക്കാലത്ത് സിനിമകൾ കാണാൻ പോയപ്പോഴുണ്ടായ തിയേറ്റർ അനുഭവങ്ങളും പങ്കുവെച്ചു. തീയേറ്ററിലെ ഇരുട്ടിൽ പോയിരിക്കാൻ മഞ്ജുവിന് ചെറുപ്പത്തിലെ പേടിയായിരുന്നു. അച്ഛനും അമ്മയും വലിച്ചിഴച്ചാണ് തീയേറ്ററിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നത്.'

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
    മഞ്ജുവിന് ഇരുട്ട് പേടിയായിരുന്നു

    'ഇരുട്ടിൽ എന്റെ കൈ മുറുകെ പിടിച്ചാണ് തീയേറ്ററിലിരുന്നിട്ടുള്ളത്. മാമാട്ടികുട്ടിയമ്മയും മഞ്ഞിൽ വിരിഞ്ഞ പൂക്കളും ഞങ്ങൾ ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ട്. അങ്ങനെ പതിയെ സിനിമയെ മഞ്ജു സ്നേഹിച്ച് തുടങ്ങി. നടിയുമായി. ലളിതം സുന്ദരം സിനിമയുടെ കഥ ആദ്യം പറഞ്ഞത് ബിജു മേനോനോടാണ്. ബിജു ചേട്ടൻ ചെയ്യാമെന്ന് സമ്മതിച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ മഞ്ജുവിനോട് കഥ പറയാൻ തീരുമാനിച്ചത്. കഥ പറഞ്ഞ ശേഷം തിരക്കഥ വായിക്കാൻ കൊടുത്തു. അന്ന് രാത്രി തന്നെ വിളിച്ചു. വിളിച്ചത് കഥ ഇഷ്ടമായി എന്ന് പറയാൻ വേണ്ടിയായിരുന്നില്ല. ഈ സിനിമ ഞാൻ നിർമിച്ചോട്ടെ എന്നു ചോദിക്കാനും കൂടിയായിരുന്നു. അനിയത്തിയുടെ വളർച്ച എനിക്കുണ്ടാക്കിയ സന്തോഷം ചെറുതല്ല. ആ സന്തോഷത്തിൽനിന്നാണ് ഈ സിനിമ തുടങ്ങിയത് മധു വാര്യർ പറഞ്ഞു.

    Read more about: manju warrier
    English summary
    Manju Warrier Opens Up It's For The First She And Her Brother Staying Together After A While
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X