'അയാൾ അയേൺ ബോക്സ് വെച്ച് അടിച്ചപ്പോൾ തലയ്ക്ക് പരിക്കേറ്റ് രക്തം വന്നു, സ്റ്റിച്ചിട്ടു'; മഞ്ജു വാര്യർ!

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി നായികയായി തിളങ്ങിയ മഞ്ജുവിനെ വെച്ച് സിനിമ ചെയ്യണമെന്നത് അക്കാലത്തെ സംവിധായകരുടെ എല്ലാം ആ​ഗ്രഹമായിരുന്നു.

അത്രത്തോളം കഴിവുള്ള പ്രതിഭയാണ് മഞ്ജു വാര്യർ‌. അഭിനയം മാത്രമല്ല നൃത്തം, പാട്ട് എന്നിവയിലെല്ലാം മഞ്ജുവിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയതിനാൽ മഞ്ജുവിന് മലയാളത്തിലെ മഹാരധന്മാരായ സംവിധായകർക്കും എഴുത്തുകാർ‌ക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവൃത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ചെറിയ പ്രായത്തിൽ‌ തന്നെ കണ്ണെഴുതി പൊട്ടും തൊട്ട് പോലുള്ള സിനിമകളിൽ നായികയായി തിളങ്ങാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലുള്ള നായികമാർക്കൊന്നും ലഭിക്കാത്ത അവസരങ്ങളും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

വിവാഹശേഷം മഞ്ജു വാര്യർ സിനിമ അഭിനയം അവസാ‌നിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് മാറിയത് സിനിമാ പ്രേമികൾക്കെല്ലാം വലിയ സങ്കടം നൽകിയ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ തിരിച്ചുവരവ് എല്ലാവരും ആ​ഗ്രഹിച്ച ഒന്ന് തന്നെയായിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തിയ മഞ്ജു തിരികെ അഭിനയത്തിലേക്ക് വന്നത് വിവാഹമോചനത്തിന് ശേഷമാണ്.

അയാൾ അയേൺ ബോക്സ് വെച്ച് അടിച്ചപ്പോൾ തലയ്ക്ക് പരിക്കേറ്റ് രക്തം വന്നു

അതൊരു ഒന്നൊന്നര വരവ് ‌തന്നെയായിരുന്നു. രണ്ടാം വരവിൽ മഞ്ജുവിന്റെ പ്രതിഭ മനസിലാക്കി തമിഴിൽ നിന്ന് വരെ നടിയെ തേടി അവസരങ്ങൾ‌ വന്നു. മലയാളത്തിലെ ലേഡി സൂപ്പർ‌സ്റ്റാർ എന്ന പേരും രണ്ടാം വരവിൽ‌ മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ഒരു കോടി പരിപാടിയിൽ അതിഥിയായി വന്നിരിക്കുകയാണ് മഞ്ജു വാ​ര്യർ. വർഷങ്ങളോളമായുള്ള സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വേദിയിൽ വെച്ച് മഞ്ജു വാര്യർ വെളിപ്പെടുത്തി.

ശരീരത്തിൽ പരിക്കുകളുണ്ട്

അക്കൂട്ടത്തിൽ ഷൂട്ടിങ് സെറ്റിൽ നടന്ന അപകടത്തിൽ തനിക്കേറ്റ പരിക്കിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജാക്ക് ആന്റ് ജിൽ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന അനുഭവത്തെ കുറിച്ചാണ് മഞ്ജു വാര്യർ വെളിപ്പെടുത്തിയത്.

ഷൂട്ടിങിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നുവോ എന്നാണ് ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിച്ചത്. അപ്പോഴാണ് താരം അപകടത്തെ കുറിച്ച് വിശദീകരിച്ചത്. 'അയേൺ ബോക്സ് വെച്ചിട്ട് എന്റെ തലയ്ക്ക് അടിക്കുന്ന സീനായിരുന്നു. അയേൺ ബോക്സ് ഡമ്മിയായിരുന്നു. പക്ഷെ അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റുള്ളവയും ഒറിജിനലായിരുന്നു.'

ഡ്യൂപ്പിടാതെ അഭിനയിക്കുന്ന നടി

'അപ്പോൾ എതിരെ നിന്ന താരം വീശിയടിച്ചപ്പോൾ അയേൺ ബോക്സിനൊപ്പം വയറിനൊപ്പമുള്ള മറ്റ് സാധനങ്ങളും കൂടെ വന്ന് തലയ്ക്ക് അടിച്ചു. അങ്ങനെ തലപൊട്ടി. ഉടനെ എല്ലാവരും കൂടി ആശുപ‌ത്രിയിൽ കൊണ്ടുപോയി. വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ പാടുകൾ കൈകളിലൊക്കെയുണ്ട്' മഞ്ജു വാര്യർ പറഞ്ഞു.

മിക്ക സിനിമകളിലും മഞ്ജു വാര്യർ സ്റ്റണ്ട് ഡ്യൂപ്പില്ലാതെ ചെയ്യുന്ന നടി കൂടിയാണ്. ജാക്ക് ആന്റ് ജില്ലായിരുന്നു അവസാനം പുറത്തിറങ്ങിയ മഞ്ജു വാര്യർ സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍.

അനുഭവം പറഞ്ഞ് മഞ്​ജു വാര്യർ

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X