മഞ്ജു വാര്യർ നിരവധി സ്ത്രീകളെ സ്വാധീച്ചിട്ടുണ്ട്, നടിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഈ വ്യക്തിയാണ്

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും മഞ്ജുവിന് പകരക്കാരിയായി മറ്റൊരു നടി എത്തിയിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ആദ്യ കാലത്തെ പോലെ തന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് രണ്ടാം വരവിലും മഞ്ജു എത്തിയിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ നടിയുടെ പുതിയ ഫോട്ടോഷൂട്ട്, ചിത്രം കാണാം

2014 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തിയത്. നിരുപമ രാജീവ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കൂടാതെ മറ്റൊരു റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതിപൂവൻ കോഴിയിലെ കഥാപാത്രവും ഇടയിൽ വലിയ ചർച്ചയായിരുന്നു. സ്ത്രീ പ്രേക്ഷകരുടെ ഇടയിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു.

സ്വാധീനിച്ച

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കയ്യടി നേടുന്ന മ‍ഞ്ജുവിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീച്ച വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ്. വനിത ഒരുക്കിയ ഒരു ടോക്ക് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഭാഗമായിട്ടുളള പ്രെമോഷൻപരിപാടിയിലാണ് തന്നെ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

അമ്മ

അമ്മയുടെ പേരാണ് മഞ്ജു പറയുന്നത്. ജീവിതത്തിൽ സ്വാധീനിച്ച മൂന്ന് വ്യക്തികളുടെ പേരായിരുന്നു ആരാധിക ചോദിച്ചത്. അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ആരംഭിച്ചത്. എല്ലവരുടേയും ജീവിത്തിലേത് പോലെ അമ്മയാണ് തന്നേയും ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി. നമ്മൾ അറിയാതെയാണ് ഓരോരുത്തരും നമ്മളെ സ്വാധീനിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത്. ഞാൻ കാണുന്ന ഓരോരുത്തരും എന്നെ സ്വാധീനിക്കുന്നുണ്ടാകും. എങ്കിലും എല്ലാവരുടേയും മനസ്സിൽ ആദ്യം വരുന്ന വാക്ക് അമ്മയുടേതാണ്.

ജീവിതത്തിലുണ്ടായ വഴിത്തിരിവ്

ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ കുറിച്ചും മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ വലിയ വഴിത്തിരിവ് എന്താണെന്നായിരുന്നു ചോദ്യം. എന്നാൽ താൻ അത്തരത്തിൽ ചിന്തിക്കാറില്ല എന്നായിരുന്നു മറുപടി. ജീവിതം ഒരു എങ്ങോട്ടാണോ കൊണ്ട് പോകുന്നത്. അതിൽ അങ്ങ് ഒഴുകി പോകുകയാണ്. അല്ലാതെ ഇതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്, അങ്ങനെ എന്റെ ജീവിതം മാറി എന്നൊന്നും മനസിൽ വയ്ക്കാറില്ലെന്നും മഞ്ജു പറയുന്നു.

ഗ്ലാമറസ് വേഷം

സിനിമയിൽ ഗ്ലാമറസ് റോളിൽ പ്രത്യക്ഷപ്പെടാത്തതിനെ കുറിച്ചും മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്. ഗ്ലാമറസ്സായ വേഷങ്ങൾ തനിക്ക് ചേരാത്തത് കൊണ്ടാണ് അത്തരത്തിലൊരു ഗെറ്റപ്പിൽ എത്താത് എന്നാണ് മഞ്ജു പറയുന്നത്. കൂടാതെ അങ്ങനെ ഭയങ്കരമായ ഗ്ലാമറസ് കഥാപാത്രങ്ങളൊന്നും തന്നെ തേടിയെത്താറില്ലെന്നും നടി പറയുന്നു. തനിക്ക് ചേരുന്ന വേഷങ്ങളുണ്ട്. അത് മനസ്സിലാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടാതെ തന്റെ ലിമിറ്റേഷൻസിനെ കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും നടി പറഞ്ഞു.

Recommended Video

Manju Warrier's new look viral | FilmiBeat Malayalam

വീഡിയോ, കടപ്പാട്, വനിത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X