എന്തുകൊണ്ട് മഞ്ജു വാര്യർ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നില്ല, കാരണം ഇതാണ്... നടിയുടെ വാക്കുകൾ വൈറൽ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. 1996 ൽ സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മഞ്ജു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അതുവരെ കണ്ടു വന്ന നായിക സങ്കൽപം തിരുത്തി കുറിച്ചു കൊണ്ടായിരുന്നു സല്ലാപത്തിലെ രാധയായിട്ടുള്ള മഞ്ജുവിന്റെ വരവ്. നായകന്മാർ അരങ്ങ് വാണിരുന്ന കാലഘട്ടത്തിൽ തന്റെ അഭിനയ മികവിലൂടെ സിനിമയിൽ പേരെടുക്കാൻ മഞ്ജുവിന് കഴിഞ്ഞു. സല്ലാപത്തിലെ രാധ മാത്രമല്ല താമരയും ഉണ്ണിമായയും ദയയും ഭാനുമതിയും ഭഭ്രയുമെല്ലാം മഞ്ജുവിന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു.

ഗൗണിൽ ഗ്ലാമറസ് ലുക്കിൽ താരസുന്ദരി, ചിത്രം കാണൂ

മഞ്ജുവിന്റ കഥാപാത്രങ്ങളുടെ സ്വഭാവം പോലെ തന്നെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. രണ്ടാം വരവിലും ഇത് ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രേക്ഷകരുമായി അടുത്ത് നിൽക്കുന്ന ഗെറ്റപ്പുകളിലായിരിക്കും മഞ്ജു അധികവും പ്രത്യക്ഷപ്പെടുക. ആദ്യ വരവിലെ ഹിറ്റ് കഥാപാത്രങ്ങളായ രാധയും അഞ്ജലിയേയും പോലെ രണ്ടാംവരവിലെ കഥാപാത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു. സുജാതയേയും നിരുപമയേയും നിത്യ ജീവിതത്തിൽ പലപ്പോഴും കാണാൻ സാധിക്കുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ നിന്ന് അകന്ന് മാറിയായിരുന്നു മഞ്ജു നിന്നിരുന്നത്. ഇപ്പോഴിത ഗ്ലാമറസ് വേഷം ചെയ്യാത്തിന്റെ കാരണം വ്യക്തമാക്കുകയാണ് മഞ്ജു.

Recommended Video

Manju Warrier's new look viral | FilmiBeat Malayalam

 ഗ്ലാമറസ്  ലുക്ക്

''വനിത'' സംഘടിപ്പിച്ച ടോക്ക് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ആരാധകരുമായി സംസാരിക്കുമ്പോഴായിരുന്നു ഗ്ലാമർ വേഷം ചെയ്യാത്തതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ''ഗ്ലാമർ ഒട്ടുമില്ലാത്ത വേഷങ്ങളിലാണെങ്കിലും ചേച്ചി അഭിനയിക്കാൻ റെഡിയാണ്. കന്മദം , ഉദാഹരണം സുജാത പോലുളള സിനിമകൾ. എങ്ങനെയാണ് ഈ അഭിനയം ഇത്രയും പാഷനായതെന്നായിരുന്നു ആരാധകികയുടെ ചോദ്യം. ചോദ്യത്തിന് വളരെ രസകരമായ രീതിയിലായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത്.

ഗ്ലാമറസ്  വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം

ഗ്ലാമറസ്സായ വേഷങ്ങൾ തനിക്ക് ചേരാത്തത് കൊണ്ടാണെന്നാണ് മഞ്ജുവിന്റെ മറുപടി. അതൊരിക്കലും തന്നെ സംബന്ധിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ല. എന്നാൽ അതൊരു സത്യമായ കാര്യമാണ്. ഭയങ്കര ഗ്ലാമറസായിട്ടുള്ള വേഷങ്ങളൊന്നും തനിക്ക് ചേരില്ല. നമുക്ക് ചേരുന്ന ചില വേഷങ്ങളുണ്ട്. ചേരുന്നതും ചേരാത്തതുമായിട്ടുള്ള വേഷങ്ങൾ തിരിച്ചറിയുന്നത് ഓരാളുടെ വിജയമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്.

സൗന്ദര്യ തോന്നിക്കുന്നത്

എന്നെ തേടിയെത്താറുള്ള കഥാപാത്രങ്ങളിലൊന്നും ഭയങ്കരമായ ഗ്ലാമറിന് പ്രധാന്യം ഉണ്ടായിട്ടില്ല. കാണുന്ന ആളുകളുടെ ഉള്ളിൽ സ്നേഹം കൊണ്ടാണ് തനിക്ക് സൗന്ദര്യം തോന്നുന്നത്, മഞ്ജു പറയുന്നു. തന്റെ ലിമിറ്റേഷൻസിനെ കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഉദാഹരണം സുജാതയിലെ കഥാപാത്രത്തിന് കുറച്ച് ഡാർക്ക് ചെയ്തിട്ടുണ്ട്. ആ ഒരു കഥാപാത്രത്തിന് അത് ആവശ്യമാണ്.

കഥാപാത്രത്തിന്റെ സൗന്ദര്യം

ഒരു ദിവസം തന്നെ പല സ്ഥലങ്ങളിൽ ജോലിക്ക് പോയി ജീവിക്കുന്ന ആളാണ് സുജാത. അതിനാൽ തന്നെ അവർക്ക് സൗന്ദര്യം നോക്കാൻ സമയമില്ല കന്മദത്തിലും അതുപോലെ തന്നെയാണ്. കഥാപാത്രത്തിന്റെ സാഹചര്യം നോക്കിയാണ് അങ്ങനെയുള്ള രൂപമാറ്റം സ്വീകരിക്കാറുളളത്. കഥാപാത്രത്തിന്റെ ബാഹ്യ സൗന്ദര്യത്തിന് താൻ പ്രധാന്യം കൊടുക്കാറില്ല. കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് നൂറ് ശതമാനം ചെയ്യാൻ താൻ ശ്രമിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

വീഡിയോ; കടപ്പാട്, വനിത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X