»   » അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. കളക്ടീവ് വുമനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് നേതൃനിരയില്‍ മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ്. പുതിയ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വന്‍താരപ്പോരാണ് ഉടലെടുത്തിട്ടുള്ളത്. അമ്മയെ വെല്ലുവിളിച്ച് സംഘടനയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കളക്ടവ് വുമന്‍ സംഘം.

എന്നാല്‍ അമ്മയെ ധിക്കരിച്ച് സംഘടനയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള അഭിനേത്രിമാര്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് പിന്നെ അമ്മയില്‍ സ്ഥാനമുണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മഞ്ജു വാര്യരെ പരിഗണിക്കണ്ട, 2 സിനിമയില്‍ നിന്നും ഒഴിവാക്കി, കോക്കസുകള്‍ വീണ്ടും സജീവമാവുകയാണോ ??

കൂടുതല്‍ പ്രതികരിക്കുന്നില്ല

പുതിയ സംഘടനയുമായി അഭിനേത്രികള്‍ മുന്നോട്ട് വന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മാധ്യമങ്ങള്‍ നല്‍കിയതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ അമ്മയില്‍ അംഗത്വമുള്ള പ്രമുഖ നടന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഉദ്ദേശ ശുദ്ധിയില്‍ സംശയം

പുതിയ വനിതാ സംഘടനയുമായി നീങ്ങാനുള്ള മഞ്ജു വാര്യരുടെ തീരുമാനത്തെ പലരു സംശയത്തോടെയാണ് വീക്ഷിക്കുന്നത്. വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ അഭിനേത്രികള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരികരിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയെ സിനിമയ്ക്കത്തു നിന്നും പുറത്തു നിന്നുമുള്ളവര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

വിശദീകരണം ചോദിച്ച് പുറത്താക്കാന്‍ സാധ്യത

പുതിയ സംഘടനെ നേതൃനിരയില്‍ നിന്ന് നയിക്കുന്ന മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവരോട് വിശദീകരണം ചോദിച്ച് തൃപ്തികരമല്ലെങ്കില്‍ അമ്മയില്‍ നിന്നും പുറത്താക്കാനാണ് സാധ്യതയെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

താരയുദ്ധം മുറുകാന്‍ സാധ്യത

മലയാള സിനിമയിലെ താരങ്ങള്‍ക്കിടയില്‍ രണ്ട് പക്ഷം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഞ്ജു വാര്യരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയ മോഹന്‍ലാലിനോട് പലര്‍ക്കും എതിര്‍പ്പാണ്. ദിലീപുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിച്ചത്.

മോഹന്‍ലാലിനോടൊപ്പം കൂടുതല്‍ പേര്‍ അണിനിരക്കുമെന്ന് സൂചന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരെ സിനിമയില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

മഞ്ജുവിനെ നായികയാക്കാന്‍ പലരും മടിക്കുന്നു

മഞ്ജു വാര്യരെ നായികാസ്ഥാനത്തു നിന്നും മാറ്റുന്ന തരത്തില്‍ വരെ കാര്യങ്ങള്‍ എത്തി. നിര്‍മ്മാതാവിന്റെ നിര്‍ബന്ധപ്രകാരമാണ് യുവസംവിധായകന്‍ നായികയെ മാറ്റാന്‍ തീരുമാനിച്ചത്. നായികാസ്ഥാനത്തു മറ്റാരു വന്നാലും മഞ്ജു വാര്യര്‍ വേണ്ടെന്ന തരത്തിലുള്ള നിലപാടാണ് നിര്‍മ്മാതാവ് സ്വീകരിച്ചത്.

മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ അവസാന ഘട്ട ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനു ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിലും മഞ്ജു വാര്യര്‍ വേഷമിടുന്നുണ്ട്. അഭിനേത്രിയെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ശക്തമായ ശ്രമം നടക്കുന്നതിനിടയിലാണ് താരത്തിന് പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയത്.

സംഘടന രൂപീകരിച്ചത് പാരയാവാന്‍ സാധ്യത

നിരവധി പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയ്ക്ക് വനിതാ സംഗടന രൂപീകരണവുമായി മുന്നോട്ട് പോകുന്ന താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും വിലക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അമ്മയില്‍ മെമ്പര്‍ഷിപ്പുള്ളവര്‍ തന്നെ ഇത്തരത്തിലുള്ള തീരുമാനത്തിന് പച്ചക്കൊടി കാണിച്ചേക്കാം.

വനിതകള്‍ക്കു മാത്രം സംഘടന ആവശ്യമുണ്ടോ

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ താരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മയുള്ളപ്പോള്‍ സ്ത്രീകള്‍ക്കുമാത്രമായി ഒരു സംഘടന ആവശ്യമുണ്ടോയെന്നാണ് സിനിമയിലെ തന്നെ നിഷ്പക്ഷ വിഭാഗത്തിന്റെ ചോദ്യം.

മോഹന്‍ലാലിന്റെ പിന്തുണയുണ്ടോ

താരങ്ങള്‍ക്കിടയില്‍ രണ്ട് പ്രമുഖ നടന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് വിഭാഗമായി നില്‍ക്കുകയാണ് അഭിനേതാക്കള്‍. മോഹന്‍ലാല്‍ വിഭാഗവും മമ്മൂട്ടി വിഭാഗവും. മഞ്ജു വാര്യര്‍ മുന്‍കൈ എടുത്തുള്ള സംഘടനാ രൂപീകരണത്തിന് മോഹന്‍ലാലിന്റെ പിന്തുണയുണ്ടോ എന്നറിയാനാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.

അവസരങ്ങള്‍ കുറയുമോ എന്ന ഭയത്താല്‍ പലരും പിന്‍മാറുന്നു

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംഘടനയില്‍ സജീവമാവാനായി റിമ കല്ലിങ്കല്‍, പാര്‍വതി, സജിത മഠത്തില്‍, ശംവിധായികമാരായ വിധു വിന്‍സെന്റ്, അഞ്ജലി മേനോന്‍, ബീനാ പോള്‍ തുടങ്ങിയവരാണുള്ളത്. എന്നാല്‍ പുതിയ സംഘടനയുമായി സഹകരിച്ചാല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറയുമോ എന്ന ഭയത്താല്‍ പലരും പിന്‍വലിഞ്ഞു നില്‍ക്കുകയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.

പിന്തുണയുമായി യുവതാരങ്ങള്‍

മലയാള സിനിമയില്‍ പുതുതായി രൂപം കൊണ്ട സിനിമാ സംഘടനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. വുമന്‍ ഇന്‍ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായിട്ടാണ് കാണുന്നതെന്ന് നടന്‍ പൃഥ്വിരാജ്. ആദരവോടെ കൂടെയുണ്ടാകുമെന്നും ഫേസ് ബുക്കില്‍ പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.

പുതിയ നീക്കത്തിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

വനിതാ സംഗടന രൂപീകരിക്കുന്നതിനുള്ള നീക്കത്തിന് സര്‍വ്വ പിന്തുണയും അറിയിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഡിക്യു സഹപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.

ആഹ്ലാദവും ഒപ്പം അഭിമാനവും

വുമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് മഞ്ജു വാര്യര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് മഞ്ജു കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

സ്ത്രീകളുടെ കൂട്ടായ്മ

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൈകോര്‍ത്തു പിടിക്കലാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാര സമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനുമുള്ള വേദിയെന്നും താരം കുറിച്ചിട്ടുണ്ട്.

അക്രമ സംഭവങ്ങള്‍ ഇതാദ്യമായല്ല

അടിസ്ഥാന മനുഷ്യവകാശങ്ങള്‍ പോലും സ്ത്ീകള്‍ക്ക് നിഷേധിക്കപ്പെടുുന്ന അവസ്ഥ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വനിതാ സംഗംപറയുന്നു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ സംഭവം ആദ്യത്തേതല്ല. സിനിമാ ഷൂട്ട് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സുരക്ഷയോടെ ജോലി ചെയ്യാന്‍ കഴിയണം

സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘം ഉന്നയിച്ചത്.

അടിസ്ഥാന സൗകര്യം പോലും ലഭിക്കാറില്ല

പല സെറ്റുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാറില്ലെന്നും താരങ്ങള്‍ പറഞ്ഞു. പല സെറ്റുകളിലും മൂത്രമൊഴിക്കാന്‍ പോലും സൗകര്യമൊരുക്കാറില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

സുരക്ഷ ഉറപ്പു വരുത്തും

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ്വ ചരിത്രം എന്താണെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിപ്ലവകരമായ മാറ്റം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് അഭിനേത്രിമാര്‍ ചേര്‍ന്ന് ഒരു സംഘടനയ്ക്ക് രൂപം നല്‍കുന്നത്. വിപ്ലവകരമായ ഒരു മാറ്റത്തിനാണ് മലയാള സിനിമ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കളക്ടീവ് വുമന്‍ എന്ന് പേരിട്ട വനിതാ സംഘടന വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി താരങ്ങള്‍ക്ക് ഉറപ്പു നല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കും.

നേതൃനിരയില്‍ മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ് , സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ചോദ്യ ചിഹ്നമായി മാറുന്ന സുരക്ഷ

തിരശ്ശീലയില്‍ കാണുന്നത്ര സുഖകരമായ കാര്യങ്ങളല്ല സിനിമയ്ക്ക് പിന്നില്‍ നടക്കുന്നത്. മറ്റ് ഏതൊരു മേഖലയേയും പോലെ നിരവധി ചൂഷണങ്ങള്‍ സിനിമാ മേഖലയിലും നടക്കുന്നുണ്ട്. സ്വയം സൂക്ഷിക്കുക എന്നതിനുമപ്പുറത്ത് ഇതില്‍ നിന്നും രക്ഷ നേടാന്‍ യാതൊരു മാര്‍ഗവുമില്ലതാനും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ പലപ്പോഴും ചോദ്യ ചിഹ്നങ്ങളായി മാറുന്ന കാഴ്ച. ചെങ്കല്‍ച്ചൂളയില്‍ ഷൂട്ടിങ്ങിനിടയില്‍ അഭിനേത്രിക്ക് നേരെ വധഭീഷണി എന്ന തരത്തിലുള്ള വാര്‍ത്തകളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു.

സിനിമയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ആവശ്യമില്ലേ

അക്രമത്തിനും അനീതിക്കുമെതിരെ പോരാടുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍. പ്രേക്ഷകര്‍ക്ക് മാതൃകയാവുന്ന പല കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുന്ന നടികള്‍ക്ക് അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെടുന്നു. വേണ്ടത്ര സുരക്ഷ പോലും ഉറപ്പു വരുത്തുന്നില്ലെന്ന ഞെട്ടിക്കുന്ന കാര്യമാണ്.

വധഭീഷണി വാര്‍ത്ത തെറ്റായിരുന്നുവെന്ന് മഞ്ജു വാര്യര്‍

ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിങ്ങിനിടയില്‍ നടി മഞ്ജു വാര്യര്‍ക്ക് നേരെ വധഭീഷണി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചരിക്കുന്നതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി.

സ്‌നേഹത്തോടെയാണ് പെരുമാറിയത്

പത്തുപന്ത്രണ്ട് ദിവസത്തോളം ചെങ്കല്‍ച്ചൂളയില്‍ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അവിടെയുള്ള ആളുകള്‍ വളരെ സ്‌നേഹത്തോടെയാണ് തന്നോട് പെരുമാറിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. പ്രചരിക്കുന്ന തരത്തിലുള്ള കാര്യങ്ങളല്ല അവിടെ സംഭവിച്ചത്.

കോളനിയിലെ സ്ത്രീയായി വേഷമിടുന്നു

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നടന്‍ ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിയിരുന്നു ചെങ്കല്‍ച്ചൂളയില്‍ നടന്നത്. ഫാന്റെ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളനി സ്ത്രീയായാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്.

English summary
Manju Warrier and Parvathy to be a part of women in ceinema collective.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam