രണ്ട് ചങ്ങലകളിൽ തൂങ്ങി മുകളിലേക്ക് പൊങ്ങി മലക്കം മറിഞ്ഞ് മഞ്ജു വാര്യർ, വീഡിയോ പുറത്ത്
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മലയാളി പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഒരു സാഹസിക രംഗത്തിന്റെ വീഡിയോയാണ്. ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസികത നിറഞ്ഞ രംഗം ചെയ്തിരിക്കുകയാണ് മഞ്ജു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ സക്സസ് സോംഗിലാണ് ഈ രംഗമുള്ളത്.

രണ്ട് ചങ്ങലകളിൽ തൂങ്ങി മുകളിലേക്ക് പൊങ്ങി മലക്കംമറിയുന്ന മഞ്ജുവിനെയാണ് കാണുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ചെറിയ ഫൈറ്റുകൾ സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയും സാഹസികമായ രംഗം മഞ്ജു ചെയ്യുന്നത്.
മഞ്ജുവിന്റെ സാഹസിക രംഗത്തോടൊപ്പം തന്നെ ചിത്രത്തിന്റെ സക്സസ് ഗാനവും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.വിധു പ്രതാപും മിഥുന്‍ അശോകനും ചേർന്നൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് തന്നെയാണ്. കൂടാതെ ഗാനത്തിന്റെ റാപ്പ് വരികൾ ആലപിച്ചിരിക്കുന്നത് മലയാളി റാപ്പറായ ഇന്ദുലേഖ വാര്യരാണ്.
മഞ്ജു വാര്യർ, സണ്ണി വെയ്‌ൻ, അലന്‍സിയർ എന്നിവർ പ്രധാന വേഷത്തിലത്തുന്ന ചുതുർ മുഖത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമാണിത്.
രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭയകുമാർ, അനിൽ കുര്യൻ എന്നിവരാണ് ചതുർ മുഖത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അണിയറയിൽ മഞ്ജുവിന്റേതായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്


Click it and Unblock the Notifications