മഞ്ജു വാര്യര്‍ക്ക് ഇതും അറിയാമോ? പാടാത്ത വീണയും പാടും! പുതിയ വീഡിയോ കണ്ട് താരങ്ങളും ഞെട്ടി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജു. ഇടയ്ക്ക് അഭിനയ ജീവിതത്തിന് വിരാമമിട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവിലെ കഥാപാത്രങ്ങളെല്ലാം വൈവിധ്യമാര്‍ന്നതായിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. അഭിനയം മാത്രമല്ല നൃത്തവേദികളിലും സജീവമാണ് മഞ്ജു വാര്യര്‍. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു താരം. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ നൃത്തത്തേയും കൂടെക്കൂട്ടിയിരുന്നു താരം.
ലോക് ഡൗണായതോടെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. സഹോദരനും കുടുംബവും വീട്ടിലുണ്ട്. മക്കള്‍ രണ്ടാളും ഒരുമിച്ചുള്ളതിന്റെ സന്തോഷം പങ്കുവെച്ച് ഗിരിജ വാര്യര്‍ എത്തിയിരുന്നു. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമെന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അഭിനേതാവായാണ് സിനിമയില്‍ തുടക്കം കുറിച്ചതെങ്കിലും സംവിധാനത്തിലും താല്‍പര്യമുണ്ട് തനിക്കെന്ന് വ്യക്തമാക്കി എത്തുകയായിരുന്നു മധു വാര്യര്‍. ചേട്ടന്റെ സിനിമയില്‍ നായികയായി മാത്രമല്ല നിര്‍മ്മാതാവായും എത്തുന്നുണ്ട് മഞ്ജു.

ബിജു മേനോനാണ് ലളിതം സുന്ദരമെന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. ലോക് ഡൗണായതോടെ വീട്ടില്‍ ലോക്കായ മഞ്ജു തന്റെ കഴിവുകളെല്ലാം പൊടി തട്ടിയെടുക്കുകയാണ്. നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് പിന്നാലെയായാണ് വീണ അഭ്യസിക്കുന്ന വീഡിയോയുമായി താരമെത്തിയത്. പഠിക്കുന്നിടത്തോളം നിങ്ങള്‍ പരാജിതനാകുന്നില്ലെന്ന ക്യാപ്ഷനോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് വീഡിയോ തരംഗമായി മാറിയത്.
ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും മഞ്ജു വാര്യരെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. ശൃന്ദ, കീര്‍ത്തി സുരേഷ്, ജയസൂര്യ, രമേഷ് പിഷാരടി, മുക്ത, സയനോര, ജോത്സന, തുടങ്ങിയവരെല്ലാം വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. ഇവര്‍ക്കെല്ലാം മഞ്ജു വാര്യര്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. കുച്ചിപ്പുഡി പരിശീലനത്തിന്റെ വീഡിയോയുമായാണ് നേരത്തെ താരമെത്തിയത്. നൃത്തവീഡിയോയും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications