ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നിങ്ങളത് കൈകാര്യം ചെയ്ത രീതി...; വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ

ബോളിവുഡിലെ ശ്രദ്ധേയ നായിക നടിമാരിൽ ഒരാളായ വിദ്യ ബാലൻ ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകരെ പ്രചോദിപ്പിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് തു‌ടരെ തിരസ്കരണങ്ങൾ വന്നിട്ടും വിദ്യ ഏറെ പരിശ്രമിച്ച് ബോളിവുഡിൽ ഇടം നേ‌ടി. അന്നും ഇന്നും മികച്ച കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നതിൽ നടി ശ്രദ്ധ കൊടുത്തു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണയാണ് വിദ്യ ബാലന് ലഭിച്ചത്. സൂപ്പർതാരങ്ങളുടെ നിഴലിലാെതുങ്ങുന്ന നായികാ വേഷങ്ങളിൽ ഒരിക്കൽ പോലും വിദ്യയെ കണ്ടിട്ടില്ല.

ഭൂൽ ഭുലയ്യ ത്രീ ആണ് വിദ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാ​ഗങ്ങൾ വൻ ​ഹിറ്റായതാണ്. ഒന്നാം ഭാ​ഗത്തിൽ വിദ്യ തന്നെയായിരുന്നു നായിക. മൂന്നാം ഭാ​ഗമെത്തുമ്പോൾ ഒപ്പം നടി മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. ഭൂൽ ഭുലയ്യ ത്രീയുടെ ഇവന്റുമായി ബന്ധപ്പെട്ട് വിദ്യയും മാധുരി ദീക്ഷിതും അവതരിപ്പിച്ച നൃത്തമാണിപ്പോൾ സോഷ്യൽമീഡിയയയിൽ ശ്രദ്ധ നേടുന്നത്.

Vidya Balan

രണ്ട് പേരും മനോഹരമായി ഡാൻസ് ചെയ്തു. എന്നാൽ ഡാൻസിനിടെ വിദ്യ ബാലൻ കാൽ തെന്നി വീണു. എന്നാൽ അങ്കലാപ്പിലാകാതെ വീണിടത്ത് നിന്നും ഡാൻസ് തുടരുകയും പെട്ടെന്ന് എഴുന്നേൽക്കുകയും ചെയ്തു. നടി ഈ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതിയെ നിരവധി പേർ അഭിനന്ദിച്ചു. നടി മഞ്ജു വാര്യരും ഇക്കാര്യം ചൂണ്ടിക്കാട്ടി. വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്തത് അവിശ്വസനീയമായ ​ഗ്രേസോടെയാണ്. ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ എന്നാണ് മഞ്ജു വാര്യർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

നേരത്തെ വിദ്യയും മഞ്ജു വാര്യരും ആമി എന്ന സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകളിൽ വന്നിരുന്നു. കമൽ സംവിധാനം ചെയ്ത ആമിയിൽ ആദ്യം നായികയായി തീരുമാനിച്ചത് വിദ്യ ബാലനെയാണ്. നടി സിനിമ ചെയ്യാമെന്ന് ഏറ്റതുമാണ്. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ വിദ്യ ബാലൻ സിനിമയിൽ നിന്നും പിന്മാറി. ഇതോടെ പകരം മഞ്ജു വാര്യർ നായികയായെത്തി.

Manju Warrier  Vidya Balan

ക്രിയേറ്റീവായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് വിദ്യ സിനിമയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ചില രാഷ്ട്രീയ ശക്തികളെ ഭയന്നാണ് നടി പിന്മാറിയതെന്നാണ് കമൽ ആരോപിച്ചത്. വിദ്യ ബാലനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മഞ്ജു വാര്യർ ആമിയിൽ നായികയായെത്തിയെങ്കിലും ചിത്രത്തിന് പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞില്ല. അന്തരിച്ച കവിയത്രി കമല സുരയ്യയുടെ ബയോപിക്കാണ് ആമി.

പക്ഷെ കമല സുരയ്യയുടെ ജീവിതവുമായി സിനിമയ്ക്ക് നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന് അഭിപ്രായം വന്നു. അടുത്തിടെ ആമിയെക്കുറിച്ച് കമൽ തുറന്ന് സംസാരിക്കുകയുണ്ടായി. കമല സുരയ്യയാകാൻ വേണ്ട തയ്യാറെടുപ്പുകൾക്ക് മഞ്ജു വാര്യർക്ക് വേണ്ടത്ര സമയം കൊടുക്കാൻ കഴിഞ്ഞില്ലെന്ന് സംവിധായകൻ തുറന്ന് സമ്മതിച്ചു. മലയാളത്തിൽ ഉറുമി മാത്രമാണ് വിദ്യ അഭിനയിച്ച സിനിമ. നടിയെ മലയാള സിനിമകളിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: manju warrier vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X