കാവ്യ മാധവനും മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും മാത്രമല്ല ഇവരും മികച്ച നര്‍ത്തകിമാരാണ്!
അന്താരാഷ്ട്ര നൃത്തദിനമാണ് ബുധനാഴ്ച. നിരവധി പേരാണ് നൃത്തത്തെക്കുറിച്ച് വാചാലരായി എത്തിയത്. ഞങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ടെന്ന കുറിപ്പുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയതും. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിനായി സമയം മാറ്റിവെക്കാറുണ്ട് പലരും. പ്രത്യേകമായൊരു അനുഭൂതിയാണ് നൃത്തം ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് ഇവരെല്ലാം പറഞ്ഞിരുന്നു. നൃത്തം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെയായാണ് പലരും എത്തിയത്. ഇതിനകം തന്നെ ഇവരുടെയെല്ലാം പോസ്റ്റുകള്‍ വൈറലായി മാറിയത്.
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ ഏറെയാണ്. മികച്ച നായികമാരായി മുന്നേറുന്നതിനിടയിലും ഇവരെല്ലാം നൃത്തത്തെ നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ നൃത്ത പരിശീലനത്തിന് സമയം കിട്ടുന്നുണ്ടെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. ശോഭന, ആശ ശരത്ത്, ലക്ഷ്മി ഗോപാലസ്വാമി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍, അമ്പിളി ദേവി, ദിവ്യ ഉണ്ണി ഇവരെല്ലാം മികച്ച നര്‍ത്തകിമാരാണെന്ന് വളരെ മുന്‍പേ തെളിയിച്ചവരാണ്. സ്വാസിക, അശ്വതി ശ്രീകാന്ത്, രചന നാരായണന്‍കുട്ടി, ദുര്‍ഗ കൃഷ്ണ, മൃദുല വിജയ്, മാളവിക വെയ്ല്‍സ് തുടങ്ങി നിരവധി പേരാണ് നൃത്തദിനത്തില്‍ പോസ്റ്റുകളുമായെത്തിയത്.

നൃത്തദിനത്തിലെ പോസ്റ്റുകള്‍
മഞ്ജു വാര്യര്‍, നവ്യ നായര്‍, ദിവ്യ ഉണ്ണി , സ്വാസിക, അശ്വതി ശ്രീകാന്ത്, രചന നാരായണന്‍കുട്ടി, ദുര്‍ഗ കൃഷ്ണ, മൃദുല വിജയ്, മാളവിക വെയ്ല്‍സ് , ആശ ശരത്ത് തുടങ്ങി നിരവധി പേരാണ് ഡാന്‍സ് ദിനത്തെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയ. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. രചന നാരായണന്‍കുട്ടിയായിരുന്നു മുഴുനീള പോസ്റ്റുമായെത്തിയത്.

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
ഏഴാമത്തെ ജതി നൃത്തത്തിനോടുള്ള എന്റെ പ്രണയം ഒടുങ്ങാത്തതാണ്. എത്രയൊക്കെ ചെയ്താലും ഇതല്ല ഇതിനപ്പുറം എന്തോ ഉണ്ടെന്ന ഒരു തോന്നൽ അതാണ് എന്നിലെ നർത്തകി എന്നു കൂടെയുള്ളവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.സത്യം ആണ്.ഇനിയും ഇനിയും അറിയുവാനുള്ള ഒരു ദാഹം.

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരുന്നപ്പോൾ മഹാനായ ഗുരു വെമ്പട്ടി രവി ശങ്കർ സർ പരീക്ഷ എടുക്കാൻ വന്നു . തത്സമയം നൃത്തസംവിധാനം ചെയ്തു കഴിവ് തെളിയിക്കുക എന്ന ഒരു പരീക്ഷണ ഘട്ടം ഞങ്ങൾക്കു വന്നു. കൂട്ടുകാർക്കെല്ലാം അദ്ദേഹം അപ്പോൾ തന്നെ ചിട്ടപ്പെടുത്തിയ ജതികൾ ലഭിച്ചപ്പോൾ എനിക്ക് കിട്ടിയതു വലിയൊരു പരീക്ഷണം. മഹാനായ ഗുരുവും രവി സാറിന്റെ പിതാവും എന്റെ ഗുരു ഗീത ചേച്ചിയുടെ ഗുരുവും കൂടിയായ കുച്ചിപ്പുടി എന്ന കലയെ വാനോളം ഉയർത്തിയ പദ്മഭൂഷൺ ഡോക്ടർ വെമ്പട്ടി ചിന്ന സത്യം മാസ്റ്റർ സംശുദ്ധീകരിച്ചെടുത്ത പരമ്പരാഗത ശൈലിയിൽ അഭ്യസിച്ചു വരുന്ന ഏഴാമത്തെ ജതി പുനർസംവിധാനം ചെയ്യുവാനായിരുന്നു.

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരുന്നപ്പോൾ മഹാനായ ഗുരു വെമ്പട്ടി രവി ശങ്കർ സർ പരീക്ഷ എടുക്കാൻ വന്നു . തത്സമയം നൃത്തസംവിധാനം ചെയ്തു കഴിവ് തെളിയിക്കുക എന്ന ഒരു പരീക്ഷണ ഘട്ടം ഞങ്ങൾക്കു വന്നു. കൂട്ടുകാർക്കെല്ലാം അദ്ദേഹം അപ്പോൾ തന്നെ ചിട്ടപ്പെടുത്തിയ ജതികൾ ലഭിച്ചപ്പോൾ എനിക്ക് കിട്ടിയതു വലിയൊരു പരീക്ഷണം. മഹാനായ ഗുരുവും രവി സാറിന്റെ പിതാവും എന്റെ ഗുരു ഗീത ചേച്ചിയുടെ ഗുരുവും കൂടിയായ കുച്ചിപ്പുടി എന്ന കലയെ വാനോളം ഉയർത്തിയ പദ്മഭൂഷൺ ഡോക്ടർ വെമ്പട്ടി ചിന്ന സത്യം മാസ്റ്റർ സംശുദ്ധീകരിച്ചെടുത്ത പരമ്പരാഗത ശൈലിയിൽ അഭ്യസിച്ചു വരുന്ന ഏഴാമത്തെ ജതി പുനർസംവിധാനം ചെയ്യുവാനായിരുന്നു.

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
ഏതൊരു നർത്തകിയും ഭയപ്പാടോടെ കാണുന്ന അല്ലെങ്കിൽ അതു വേണോ എന്നു ഒരിക്കൽ കൂടി ചിന്തിക്കുന്ന ഒരു നിമിഷം ആയിരുന്നു അത്.. "you do choreography for the 7th jathi " എന്നു രവി സർ പറഞ്ഞപാടെ എന്റെ മുഖത്തുണ്ടായ ഭാവം കണ്ടു അതു മനസിലാക്കിയെന്നവണ്ണം " dont worry.. I know its challenging but you have to do it " എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്തെന്നില്ലാത്ത ഒരു ശക്തിയും ധൈര്യവും തന്നു . അഞ്ചു മിനിറ്റായിരുന്നു അനുവദിച്ച സമയം .

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
നാട്യശാസ്ത്രത്തിലെ നൃത്ത ഹസ്തങ്ങളോട് പഠിച്ച കാലം മുതൽ ഉള്ള പ്രണയം പുറത്തെടുത്തു കൊണ്ട് സകല ഗുരുക്കന്മാരെയും മനസാ ധ്യാനിച്ചു കൊണ്ട് ഞാൻ ഏഴാമത്തെ ജതിക്കു എനിക്കറിയാവുന്ന രീതിയിൽ ആംഗികാഭിനയം ചിട്ടപ്പെടുത്തി. റോൾ നമ്പർ വിളിച്ചു പരീക്ഷാഹാളിന്റെ ഉള്ളിലേക്കു കയറിയപ്പോൾ നെഞ്ച് പട പട ഇടിക്കുന്നത് എനിക്ക് കേക്കാമായിരുന്നു. രവി സർ ജതി ചൊല്ലി തന്നു ഒപ്പം പുതിയ നൃത്തസംവിധാനം ചെയ്യുമ്പോൾ ചുറ്റും ഒരു ഡമരുവിന്റെ മുഴക്കം ആയിരുന്നു ഞാൻ കേട്ടത് ...അനുഭവിച്ചത്.

നൃത്തത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി
good good " സാറിന്റെ ഈ അഭിപ്രായം എന്നെ നിർത്തിയത് ആകാശത്തും ഭൂമിയിലും ഒന്നുമല്ല . മറ്റെവിടെയോ ആണ് ... ഇന്നിപ്പോൾ അദ്ദേഹം ഇല്ല . ഇഹലോക വാസം വെടിഞ്ഞു പരമ പദത്തിൽ ലയിച്ച മഹാന്മാരായ ആ ഗുരുക്കന്മാർക്കു എന്റെ ഒരു എളിയ അർപ്പണം . അന്ന് മുതലേ തോന്നിയതാണ് എന്തുകൊണ്ട് എല്ലാ ജതികളും ഇങ്ങനെ റീകോറിയോഗ്രാഫ് ചെയ്തു കൂടാ എന്നു. എന്നാൽ ഇപ്പോഴാണ് സമയം വന്നത് .ഒന്നാമത്തെ ജതിയിൽ നിന്നും ഞാൻ തുടങ്ങി...അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്ന ഇന്ന് .. കലക്ക് മുറിവുകളെ ഉണക്കാൻ കഴിവുണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ, ഇതായിരുന്നു രചനയുടെ പോസ്റ്റ്.


Click it and Unblock the Notifications











