For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഞ്ഞി വേണ്ട, ഇനി കബ്സ എടുക്കട്ടെ; ട്രോളുകളെക്കുറിച്ച് പ്രതികരിച്ച് മഞ്ജു വാര്യർ

  |

  മലയാളത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യർ. സിനിമകളിൽ ചിലത് പരാജയപ്പെടുമ്പോഴും നടിയുടെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നത് സിനിമാ ലോകം പലപ്പോഴും കൗതുകത്തോടെയാണ് കാണുന്നത്. അത്രമാത്രം ജനസ്വീകാര്യത നടിക്കുണ്ട്.

  90 കളിൽ മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് അഭിനയ ജീവിതത്തോട് വിട പറഞ്ഞ നടി തിരിച്ചു വരുന്നത് 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു.

  Also Read: 'സൂക്ഷിക്കണം... ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല'; ബഷീർ ബഷിയുടെ പേരിൽ വ്യാജ അക്കൗണ്ടും ചാറ്റിങും!

  പിന്നീട് സിനിമകളിലെ നിറ സാന്നിധ്യം ആയി മഞ്ജു വാര്യർ മാറി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിയും മഞ്ജു വാര്യരാണ്. തിരിച്ചു വരവിൽ ഹൗ ഓൾഡ് ആർ യു, ലൂസിഫർ, ഉദാഹരണം സുജാത, അസുരൻ തുടങ്ങിയവയാണ് മഞ്ജുവിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. സോഷ്യൽ മീഡിയയുടെ സജീവ സാന്നിധ്യമുള്ള കാലഘട്ടത്തിലാണ് മഞ്ജു വാര്യരുടെ തിരിച്ചു വരവ്. അതിനാൽ തന്നെ ഇടയ്ക്ക് ട്രോളുകളും നടിക്കെതിരെ വരാറുണ്ട്

  നടി ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടത് ഒടിയൻ എന്ന സിനിമയിലെ കഞ്ഞി എടുക്കട്ടെ എന്ന സീനിലായിരുന്നു. കഞ്ഞി എടുക്കട്ടെ എന്ന ഡയലോ​ഗ് പിന്നീട് കുറേക്കാലം ട്രോളൻമാർക്കിടയിൽ സ്ഥിര വാചകം ആയി. ഇപ്പോഴിതാ ട്രോളിനെ പറ്റി രസകരമായി പ്രതികരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

  ദുബായിൽ ആയിഷ എന്ന സിനിമയുടെ ലോഞ്ചിം​ഗുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ പരിപാടിയിൽ പങ്കെടുത്തതായിരുന്നു മഞ്ജു. കഞ്ഞി എടുക്കട്ടെ എന്ന ട്രോളിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു പരിപാടിക്കിടെ കാണികളിലൊരാൾ മഞ്ജുവിനോട് ചോദിച്ചത്. കഞ്ഞി വേണ്ട ഇവിടെ വന്നിട്ട് കുറച്ച് കബ്സ കൂടി എടുക്കട്ടെയെന്നാണ് മഞ്ജു വാര്യർ നൽകിയ മറുപടി. മഞ്ജുവിന്റെ മറുപടി പരിപാടിയിൽ ചിരിയുണർത്തി.

  Also Read: 'മീന പോകാത്ത അമ്പലങ്ങളില്ല, സുരേഷ് ​ഗോപി വരെ സഹായിക്കാൻ എത്തി, അവൾ ഒരുപാട് പരിശ്രമിച്ചു'; കലാ മാസ്റ്റർ!

  ആയിഷ എന്ന സിനിമയുടെ പാട്ടുമായി ബന്ധപ്പെട്ടും മഞ്ജുവിനെതിരെ ട്രോളുകൾ വരുന്നുണ്ട്. സിനിമയിലെ ​ഗാനത്തിലെ മഞ്ജുവിന്റെ ലുക്കിലെ വിമർശിച്ച് കൊണ്ടാണ് ട്രോളുകൾ. ട്രോൾ വരുമെന്ന് നേരത്തെ താൻ പ്രതീക്ഷിച്ചിരുന്നെന്നും അതുപോലെ തന്നെ വന്നെന്നും മഞ്ജു പറഞ്ഞു. അതേസമയം നടിയെ പ്രശംസിച്ചും നിരവധി പേർ എത്തുന്നുണ്ട്. 44 കാരിയായ മഞ്ജുവിന് 20 കാരിയുടെ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

  മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ അറബിക് സിനിമയാണ് ആയിഷ. ആമിർ പള്ളിക്കലാണ് സിനിമയുടെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമായാണ് മഞ്ജു വാര്യരുടെ സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്.

  ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്. ആഷിഫ് കക്കോടി ആണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്.
  സിനിമയിൽ തിരക്കുകളേറുകയാണ് മഞ്ജു വാര്യറിന്. തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന്റെ വരാനിരിക്കുന്ന സിനിമയിലും മഞ്ജുവാണ് നായിക.

  Read more about: manju warrier
  English summary
  Manju Warrier Reacts To Famous Trolls On Social Media; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X