കോടികൾ വാഗ്ദാനം ചെയ്ത ദിലീപ്, ഒന്നും സ്വീകരിക്കാതെ മഞ്ജു; എല്ലാം ഒന്നിൽ നിന്ന് തുടങ്ങി

By Desk

ദിലീപും മഞ്ജു വാര്യരും മലയാള സിനിമ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന താര ജോഡികളിൽ പ്രധാനികളായിരുന്നു. വൈകാതെ ജീവിതത്തിലും ഇരുവരും ഒന്നിക്കുമ്പോൾ, മഞ്ജുവിന് പ്രായം കഷ്ടിച്ചു 20 വയസ്സ്. അധികം വൈകാതെ മീനാക്ഷി എന്നൊരു മകളും ഇരുവർക്കും ജനിച്ചു. എന്നാൽ, 2014ൽ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട്, ദിലീപും മഞ്ജു വാര്യരും തങ്ങൾ വേര്പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. അന്നത്തെ റിപോർട്ടുകൾ അനുസരിച്ച്, മീശ മാധവൻ താരം വാഗ്ദാനം ചെയ്ത കോടികൾ സ്വീകരിക്കാതെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ പടിയിറങ്ങിയത്.

ദിലീപ്-മഞ്ജു വിവാഹമോചനം നടന്നത് ജീവനാംശം ഇല്ലാതെ

2014 ജൂലൈയിൽ, ദിലീപിൻറെയും മഞ്ജു വാര്യരുടെയും വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ വന്ന റിപ്പോർട്ട് അനുസരിച്ച്, ബന്ധം പിരിയുമ്പോൾ ജീവനാംശം വേണ്ടെന്ന് പ്രമുഖ താരം തീരുമാനിച്ചിരുന്നു. വിവാഹമോചനത്തിനായുള്ള നടപടികൾ എടുത്തപ്പോൾ മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ടെന്ന് നടി തീരുമാനിച്ചു എന്നാണ് അന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയത്.

Dileep and Manju Warrier
Photo Credit: Dileep, Manju Warrier / Instagram

ഇത് കൂടാതെ, മഞ്ജുവിന്റെയും ദിലീപിന്റെയും സംയുക്തമായ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുകയും കൂടി ചെയ്തിട്ടാണ് നടി പടിയിറങ്ങിയത് എന്നാണ് അന്നത്തെ റിപോർട്ടുകൾ സൂചിപ്പിച്ചത്. ഈ വിവരം പിന്നീട് മഞ്ജു വാര്യരുടെ അഭിഭാഷകനുമായ ബന്ധപ്പെട്ട വൃത്തങ്ങൾ ശരിവയ്ക്കുകയും ചെയ്തിരുന്നു. 2014 തുടക്കം മുതൽ തന്നെ ഇരുവരും വേർപിരിയുകയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, അതെ വർഷം ജൂണിൽ ദിലീപ് എറണാകുളം കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെയാണ് വാർത്തകൾക്ക് സ്ഥിരീകരണമായത്.

മീനാക്ഷിയില്ലാതെ മടങ്ങിയ മഞ്ജു; പ്രമുഖർ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് ദിലീപ്

ദിലീപ് കുടുംബ കോടതിയെ സമീപിക്കുന്നതിന് ഒരുപാട് മാസങ്ങൾക്ക് മുൻപ് തന്നെ മഞ്ജു വാര്യർ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് താമസം മാറിയിരുന്നു എന്നാണ് റിപോർട്ടുകൾ വന്നത്. എന്നാൽ, തൃശ്ശൂരിലെ പുള്ളിൽ സ്ഥിതി ചെയ്യുന്ന കുടുംബ വീട്ടിലേക്ക് മഞ്ജു എത്തിയത് ഒറ്റയ്ക്കാണ്. ഇരുവരുടെയും ഒരേയൊരു മകളായ മീനാക്ഷി ദിലീപ്, തന്റെ അച്ഛനൊപ്പം ആലുവയിൽ തന്നെയാണ് അന്ന് മുതൽ താമസിച്ചിരുന്നത്. എന്നാൽ പിന്നീട്, മീനൂട്ടി എന്ന് വിളിപ്പേരുള്ള മകളുടെ മെഡിസിൻ പഠനത്തിനായി ദിലീപും, രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവനും, ഇളയ മകൾ മഹാലക്ഷ്മിയും, ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.

Dileep and Manju Warrier with Meenakshi
Photo Credit: Filmibeat

വിവാഹമോചനത്തിന് ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യർ, ഇന്ന് മലയാളത്തിലും തമിഴിലും ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്. തമിഴിൽ സൂപ്പർസ്റ്റാർ രജനികാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയ പല പ്രമുഖ താരങ്ങളുടെയും നായികയായി എത്തി, മികച്ച പ്രകടനങ്ങൾ കൊണ്ട് പാൻ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഇന്ന് വലിയൊരു ആരാധക വൃന്ദം തന്നെ പ്രമുഖ താരം നേടിയെടുത്തു കഴിഞ്ഞു.

കുറച്ചു വർഷങ്ങൾക്ക് മുൻപ്, വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ദിലീപ് മനസ്സ് തുറന്നിരുന്നു. 2013 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷമായി പോയിരുന്ന ദാമ്പത്യ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. മഞ്ജു വാര്യരുമായുള്ള തന്റെ വിവാഹ ബന്ധം തകർന്നത്, ചില പ്രശസ്തരായ വ്യക്തികളുടെ ഇടപെടൽ മൂലമാണെന്നും ദിലീപ് കൂട്ടിച്ചേർത്തു. എന്നാൽ തന്റെ മുൻ ഭാര്യയോട് യാതൊരു വിരോധവുമില്ല എന്ന ആവർത്തിച്ചു പറഞ്ഞ നടൻ, മഞ്ജുവിന്റെ കരിയറിൽ ഉള്ള പുരോഗതി കാണുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X