അന്ന് വിവാഹിതയായിരുന്നില്ലെങ്കിൽ മഞ്ജുവിന് ലഭിക്കേണ്ടിയിരുന്ന നേട്ടങ്ങൾ; പകരം വന്ന നടിമാർ തിളങ്ങി
സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് നടി മഞ്ജു വാര്യരുടെ കരിയർ ഗ്രാഫ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് വിവാഹം ചെയ്ത് നടി സിനിമാ ലോകം വിട്ടത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം നടി തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്തുണ്ടായ അലയൊലികൾ ചെറുതല്ല. തന്റെ വിവാഹ സമയത്ത് മഞ്ജു വേണ്ടെന്ന് വെച്ച അവസരങ്ങൾ നിരവധിയാണ്. ഇതിൽ പല സിനിമകളും വലിയ ഹിറ്റായി. ഇതിലൊന്നാണ് 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്.
മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും മഞ്ജു വാര്യർ വിട്ട് നിൽക്കുകയും ചെയ്തത്. മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി.

മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് ചന്ദ്രലേഖ പൂജ ബദ്രയിലേക്ക് എത്തുന്നത്. തനിക്ക് ലഭിച്ച വേഷം പൂജന അവിസ്മരണീയമാക്കി.
കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. 1998 ലായിരുന്നു വിവാഹം. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായി മഞ്ജു മാറിയേനെ. ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരാണ്. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു.

കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.
എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു.
മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല. ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിന് ചിത്രം റിലീസ് ചെയ്യും. വിടുതലൈ 2 ഉൾപ്പെടെ ഒന്നിലേറെ തമിഴ് സിനിമകളിലും മഞ്ജു അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications