ആദ്യം കണ്ടപ്പോള്‍ വിറയലായിരുന്നു! ശബ്ദം പോലും വന്നില്ല! ആരാധനയോടെ നോക്കിനിന്നു! ആ നിമിഷത്തെക്കുറിച്ച് മഞ്ജു

മലയാളികളുടെ സൂര്യപുത്രി ആയാണ് അമല അക്കിനേനിയെ വിശേഷിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമായി കെയര്‍ ഓഫ് സൈറാബാനുവിലൂടെയായിരുന്നു വീണ്ടും എത്തിയത്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമലയും മഞ്ജുവും ഒന്നിച്ചെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. അമലയെ കണ്ടപ്പോള്‍ തനിക്ക് വിറയല്‍ അനുഭവപ്പെട്ടിരുന്നു എന്ന് മഞ്ജു പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി അഭിമുഖത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ മാം സമ്മതിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാനൊരു അവസ്ഥയിലായിരുന്നു. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞാണ് അമല മാം ജോയിന്‍ ചെയ്തത്. അവരുടെ വരവിനായി ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു ഞാന്‍. അവര്‍ വരുന്നു എന്നറിഞ്ഞതിന്റെ തലേദിവസം ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

ലൊക്കേഷനില്‍ ചെന്നപ്പോള്‍ മാം ഇങ്ങനെ കാരവാനില്‍ ഇരിക്കുകയായിരുന്നു. വിറയലും, വിയര്‍പ്പുമൊക്കെയായി ഫാന്‍ ഗേള്‍ മൊമന്റായിരുന്നു എനിക്ക്. ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിന് താങ്ക്യൂ എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. എനിക്കാണ് സന്തോഷം. എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചതില്‍. അതിനാണ് ഞാന്‍ നന്ദി പറഞ്ഞത്. മഞ്ജുവിന്റെ സിനിമകള്‍ ഞാന്‍ കണ്ടിരുന്നു എന്നായിരുന്നു അമല പറഞ്ഞത്. സൂര്യപുത്രിയെ മനസില്‍ കണ്ടാണ് ഞാന്‍ ആമിയെ അവതരിപ്പിച്ചായിരുന്നു മഞ്ജു പറഞ്ഞത്. ഹൗ ഓള്‍ഡ് ആര്‍ യൂ ഒക്കെ ഞാന്‍ കണ്ടിരുന്നു. അതിലെ പെര്‍ഫോമന്‍സ് ഇഷ്ടമായിരുന്നു എന്നും അമല വ്യക്തമാക്കിയിരുന്നു. ഫാസില്‍ സാര്‍ എന്നെ വിളിക്കാറുണ്ടായിരുന്നു, കല്യാണം കഴിഞ്ഞു, ബേബിയുണ്ടായി, ആശുപത്രി തുടങ്ങി എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു അദ്ദേഹത്തോട്.

Manju Warrier about Amala
Photo Credit: Facebook

ഷൂട്ടിംഗിന്റെ സമയത്ത് ഇരുപത് ദിവസത്തോളം ഞങ്ങളൊന്നിച്ചായിരുന്നു. മാമിന്റെ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. മാം ഇങ്ങനെ ഹെഡ് ഫോണ്‍ വെച്ചിരിക്കുന്നത് കാണാമായിരുന്നു. ഡയലോഗ് പഠിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. കോടതിയില്‍ കേസൊക്കെ വാദിക്കുന്നതല്ലേ. പഠിക്കാന്‍ അത്ര എളുപ്പമൊന്നും അല്ലായിരുന്നു. എന്നാലും ഇരുന്ന് പഠിച്ചു. അര്‍ത്ഥം മനസിലാക്കിയാണ് ഞാന്‍ ഡയലോഗ് പഠിച്ചതെന്നായിരുന്നു അമല പറഞ്ഞത്. എന്നെ മലയാളം പഠിപ്പിച്ചത് മഞ്ജുവായിരുന്നു. ചില വാക്കുകള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. എന്നാലും എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. ഡയലോഗും, നിയമവശങ്ങളും, കോടതിയിലെ കാര്യങ്ങളുമൊക്കെ വഴങ്ങുമോ എന്നൊക്കെ ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. മലയാളം പറയാനാവുമോയെന്നോര്‍ത്തായിരുന്നു ആശങ്ക.

മലപ്പുറം ശൈലിയില്‍ സംസാരിക്കാനായി ഞാന്‍ പാടുപെട്ടിരുന്നു എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. ഇതുവരെ ചെയ്തതെല്ലാം ഇതുപോലെ തന്നെ സംസാരിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങളായിരുന്നു. മലപ്പുറം സ്റ്റൈലില്‍ സംസാരിക്കുന്ന കുറേപേര്‍ ആ സെറ്റിലുണ്ടായിരുന്നു. അവരോടൊക്കെ ചോദിച്ച് സ്ഥിരീകരിച്ച ശേഷമാണ് ഷൂട്ടിന് പോയത് എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X