'ശക്തയായ സ്ത്രീയാണ്... അപകടകാരിയാണ്...'; ഭാവനയെ കുറിച്ച് സംയുക്ത വർമയ്ക്കും മഞ്ജു വാര്യർക്കും പറയാനുള്ളത്!

യാതൊരു വിശേഷണവും ആവശ്യമില്ലാത്ത തെന്നിന്ത്യൻ സുന്ദരിയാണ് നടി ഭാവന. ഇന്ത്യൻ സിനിമയിൽ തന്നെ തന്റെ നിലപാടുകൾ കൊണ്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സ്ത്രീ വ്യക്തിത്വം കൂടിയാണ് ഭാവന.

ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.

തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ അത്രത്തോളം ധൈര്യത്തോടെ നേരിട്ട് ഭാവന പെൺകുട്ടികൾക്ക് തന്നെ മാതൃകയാണ്.

സഹനടിയായിട്ടാണ് ഭാവന സിനിമയിലേക്ക് എത്തിയത്. അതും വളരെ ചെറിയ കഥാപാത്രം ചെയ്തുകൊണ്ട്. 1986 ജൂൺ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായാണ് ഭാവന ജനിച്ചത്. തൃശൂരാണ് സ്വദേശം.

2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ഭാവന തുടർന്ന് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.

2018ൽ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം കന്നട സിനിമാ നിർമാതാവും സുഹൃത്തുമായ നവീനെ താരം വിവാഹം ചെയ്‌തത്.

ശക്തയായ സ്ത്രീയാണ്

വളരെ ആഘോഷമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തെന്നിന്ത്യൻ സിനിമ ഒന്നാകെ എത്തിയിരുന്നു. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഉറ്റ സുഹൃത്തുക്കളായ നടി മഞ്ജു വാര്യരും സംയുക്ത വർമയും എത്തിയിട്ടുണ്ട്.

'അവളെ സൂക്ഷിക്കുക. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതിലും കൂടുതൽ തവണ അവൾ സ്വയം സുഖപ്പെട്ടുക്കഴിഞ്ഞു.'

'ഒരു വാർ പെയിന്റ് പോലെ അവൾ അവൾക്കേൽക്കേണ്ടിവന്ന ആഘാതത്തെ ധരിക്കുന്നു. കണ്ണുനീരിന് അവളുടെ കവിളിൽ നിന്ന് ഊർന്ന് വീഴാൻ അവസരം ലഭിക്കുന്നതിന് മുമ്പ് അവൾ അത് തുടച്ച് കളഞ്ഞു.'

അപകടകാരിയാണ്

'അവൾ സുഖപ്പെടുത്തുന്ന ഒരാളാണ്... അവൾ അപകടകാരികളിൽ ഒരാളുമാണ്... എന്നാണ് ഭാവനയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് സംയുക്ത വർമ കുറിച്ചത്.'

'ചിത്രം മങ്ങിയതായിരിക്കാം... പക്ഷെ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന... ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്.... ഞാൻ നിന്നെ സ്നേഹിക്കുന്നു... നിനക്കത് അറിയാമെന്ന് എനിക്കറിയാം...' എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

ഭാവയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. മഞ്ജു വാര്യർ പങ്കുവെച്ച ചിത്രത്തിൽ സംയുക്ത വർമയേയും കാണാം.

ഭാവനയ്ക്ക് ആശംസകളുമായി സുഹൃത്തുക്കൾ

'എന്റെ ജീവിതത്തിൽ ഒരു രാജ്ഞിയെ മാത്രമെ അടുത്ത് പരിചയപ്പെട്ടിട്ടുള്ളൂ' എന്നാണ് നടി ശിൽപ ബാല ഭാവനയ്ക്ക് ആശംസകൾ നേർന്ന് കുറിച്ചത്. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്താൻ ഒരുങ്ങുകയാണ് ഭാവന.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്. അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്.

2017ൽ റിലീസ് ചെയ്ത ആദം ജോണാണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം. നവീനുമായുള്ള വിവാഹശേഷം കന്നട സിനിമയിലാണ് ഭാവന സജീവം.

Recommended Video

5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam
മലയാളത്തിൽ സജീവമാകുന്നു

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവന ഇപ്പോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും പിന്നീട് 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായി എത്തി തിരിച്ചുവരവ് ഗംഭീരമാക്കി.

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാൻ പോകുന്നത്. അടുത്തിടെയാണ് ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്.

ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X