For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്റെ ട്രോളുകള്‍ കാണുമ്പോള്‍ ചെയ്യുന്നത് ഇതാണ്; എവിടെ കണ്ടാലും അയച്ചു തരും, മഞ്ജു വാര്യര്‍ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. നടിയുടെ തിരിച്ച് വരവ് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു തിരികെ എത്തിയത്. ഈ ചിത്രത്തിന് നല്ല ചിത്രങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു. പിന്നീട് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് വേണ്ടി സിനിമ ഒരുങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.

  തോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

  കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മഞജുവാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായിട്ടുണ്ട്. അണിയറയില്‍ നിരവധി ചിത്രങ്ങളാണ് നടിടയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ലളിതം സുന്ദരമാണ് ഇനി പുറത്ത് വരാനുള്ള മഞ്ജു വാര്യര്‍ ചിത്രം. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസായിട്ടാണ് എത്തുന്നത്. മാര്‍ച്ച് 18 ആണ് ചിത്രം ഹോട്ട്‌സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത് .

  പ്ലാസ്റ്റിക് സര്‍ജറിയോ മറ്റ് ചികിത്സയോ ചെയ്‌തോ; ലുക്ക് മാറിയത് ഇങ്ങനെയാണ്...തുറന്ന് പറഞ്ഞ് അമൃത

  ഏറെ ഹൈപ്പോടെ പുറത്ത് വന്ന ചിത്രമായിരുന്നു ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍. മഞ്ജുവിന്റെ രണ്ടാം വരവിന്റെ തുടക്കത്തില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ വീണ്ടും കൂട്ട്‌കെട്ട് ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു ജനങ്ങള്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന മഞ്ജുവിന്റെ ഡയലോഗിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിത ആ ട്രോളിനെ കുറിച്ച് വാചാലയാവുകയാണ് മഞ്ജുവാര്യര്‍. ട്രോളുകള്‍ ഏറെ ആസ്വാദിക്കാറുണ്ടെന്നാണ് താരം പറയുന്നത്.
  ലളിതം സുന്ദരം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

  നടിയുടെ വാക്കുകള്‍ ഇങ്ങനെ... ''ഒടിയന്‍ ട്രോളുകളെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അത് ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് എന്ത് ട്രോള്‍ എവിടെ കണ്ടാലും എല്ലാവരും എനിക്ക് അയച്ചു തരും. അത് ഞാന്‍ തന്നെ സ്റ്റിക്കര്‍ ആക്കി വെച്ചിട്ടുണ്ടായിരുന്നു. ഗ്രൂപ്പിലൊക്കെ ഇടാന്‍. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ട്രോളുകളൊക്കെ. ഞാന്‍ ആസ്വദിക്കാറുണ്ട്,' മഞ്ജു പറഞ്ഞു. ഒപ്പം തന്നെ ഭീഷ്മ പര്‍വത്തിലെ 'കഞ്ഞി' ഡയലോഗിനെ കുറിച്ചും പറയുന്നുണ്ട്.ഭീഷ്മ പര്‍വ്വം സിനിമയില്‍ 'കഞ്ഞി' ഡയലോഗ് റീപ്ലേസ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മഞ്ജു പറഞ്ഞത്. സിനിമ കാണാന്‍ സമയം ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

  മഞ്ജു വാര്യരുടെ ആദ്യത്തെ ഒടിടി സിനിമയാണ് ലളിത സുന്ദരം. തിയേറ്റര്‍ റിലീസായിട്ടായിരുന്നു ചിത്രം ഒരുങ്ങിയതെന്നും ഒടിടിയിലേയ്ക്ക് നല്‍കേണ്ടി വന്നതിന്റെ സാഹചര്യത്തെ കുറിച്ചും പ്രസ്മീറ്റില്‍ മഞ്ജു പറയുന്നുണ്ട്. നടിയുടെ വാക്കുകള്‍ ഇങ്ങനെ.. ''ലളിതം സുന്ദരം എന്നത് എന്റെ ആദ്യത്തെ ഒ.ടി.ടി സിനിമയാണെന്നത് ഞാന്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഇത് തീര്‍ച്ചയായും തിയേറ്ററിന് വേണ്ടി നിര്‍മിച്ച സിനിമയാണ്. ഇപ്പോഴത്തെ ഒരു സാഹചര്യം കാരണം ഒ.ടി.ടിക്ക് നല്‍കിയതാണ്. കൊവിഡ് അനിശ്ചിതാവസ്ഥയിലായ സമയത്താണ് സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങള്‍ നടന്നത്. തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ ചെറിയ വിഷമമുണ്ടെങ്കിലും ഇപ്പോള്‍ മലയാളം സിനിമക്ക് ഒ.ടി.ടിയില്‍ ലഭിക്കുന്ന റീച്ച് കണക്കിലെടുത്ത് പ്രതീക്ഷയുണ്ട്. ലളിതം സുന്ദരം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്. ഒ.ടി.ടി റിലീസ് തീരുമാനിക്കുന്നതിന് മുമ്പ് ഫിയോക് അടക്കമുള്ള സംഘടനകളുടെ അനുവാദം വാങ്ങിയിരുന്നവെന്നും മഞ്ജു വാര്യര്‍'' പറഞ്ഞു.

  Recommended Video

  Manju Warrier talks about Mohanlal | FilmiBeat Malayalam

  മഞ്ജു വാര്യറും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്.ചേട്ടനും അനിയത്തിയുമായാണ് ഇരുവരും എത്തുന്നത്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.ം സെഞ്ച്വറിയും ഫിലിംസും നിര്‍മ്മാണ പങ്കാളിയാണ്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  Manju Warrier Reveals Her Reaction About Odiyan Movie's Trolls,went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X