ലാലേട്ടന്‍ അന്ന് കാണിച്ച മനസ് വലിയൊരു കാര്യം തന്നെയാണ്, ലൂസിഫര്‍ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടൂകെട്ട് ഒന്നിച്ച മിക്ക ചിത്രങ്ങളും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്കുളള രണ്ടാം വരവിലും ലാലേട്ടന്റെ നായികയായി സിനിമകളില്‍ എത്തിയിരുന്നു താരം. അതേസമയം ഇരുവരും ഒന്നിച്ച ലൂസിഫര്‍ എന്ന സിനിമ തിയ്യേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ്, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ഈശ്വര്യാ മേനോന്‍, പുത്തന്‍ ഫോട്ടോസ് കാണാം
മലയാള സിനിമയില്‍ വാണിജ്യപരമായി വലിയ മുന്നേറ്റം ഉണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മികച്ച പ്രതികരണത്തോടൊപ്പം ഇരുനൂറ് കോടി ക്ലബിലും മോഹന്‍ലാല്‍ ചിത്രം ഇടംപിടിച്ചു. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു.

ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്‌റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു എന്ന് മഞ്ജു പറയുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം എന്നെ പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ആവശ്യം തന്നെയില്ല.

സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്, അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ലൂസിഫറിന് പുറമെ തിരിച്ചുവരവില്‍ എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം എന്നീ സിനിമകളിലും മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.

വളരെയധികം പ്രാധാന്യമുളള കഥാപാത്രങ്ങളാണ് മഞ്ജുവിന് മോഹന്‍ലാല്‍ ചിത്രത്തില്‍ ലഭിക്കാറുളളത്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. പിന്നാലെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രത്തിലും മോഹന്‍ലാലും മഞ്ജു വാര്യരും എത്തി. അതേസമയം കൈനിറയെ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ടെക്‌നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്. ചതുര്‍മുഖത്തിന് പിന്നാലെ കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, മരക്കാര്‍ എന്നീ സിനിമകളും നടിയുടെതായി വരുന്നുണ്ട്. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും മഞ്ജു വാര്യരുടെതായി മുന്‍പ് പുറത്തിറങ്ങിയിരുന്നു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് നടി തമിഴിലും എത്തിയത്. സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. അസുരനിലെ നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications