ജീവിതത്തിൽ ഒരിക്കലും കരകയറാനാകാത്ത വേദന അതാണ്! വികാരഭരിതയായി മഞ്ജു വാര്യർ
താരരാജക്കന്മാർ അരങ്ങ് വാണിരുന്ന സമയത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു വാര്യർ. താരത്തിന്റ ആദ്യകാല ചിത്രങ്ങൾ ഇപ്പോഴും സിനിമ കോളങ്ങിലും ചർച്ച വിഷയമാണ്. രണ്ടാം വരവിലും ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടായിരുന്നു മഞ്ജുവിന്റെ വരവ്. നിരുപമയിൽ തുടങ്ങി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ട മാധുരിയിലും ഇതു കാണാം.
മഞ്ജുവിന്റെ കഥാപാത്രങ്ങൾ പോലെ ജീവിതത്തിലും ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇന്നു കാണുന്ന നിലയിലേയ്ക്ക് താരം എത്തിയത്. ജീവിതത്തിൽ തേടിയെത്തിയ നിരവധി പ്രതിസന്ധികൾ ധൈര്യപൂർവ്വം തരണം ചെയ്ത മഞ്ജു തന്റെ ഏറ്റവും വലിയ ദുഃഖത്തെ കുറിച്ച് അടുത്തിടെ മനസ്സു തുറക്കുകയുണ്ടായി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരിക്കലും കരകയറാനാവാത്ത ദുഃഖത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

അച്ഛന്റെ മരണം തന്നെ സംബന്ധിച്ച് ഒരിക്കലും കരകയറാൻ സാധിക്കാത്ത ദുഃഖമാണെന്ന് മഞ്ജു വാര്യർ പറയുന്നു. അന്നും ഇന്നും ആ വിഷമം അതുപോലെ തന്റെ ഉള്ളിലുണ്ടെന്നും താരം പറയുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ അച്ഛനാണെന്നും മഞ്ജു വാര്യർ അഭിമുഖത്തിൽ പറഞ്ഞു.

അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ചിത്രീകരണം. അച്ഛന്റെ ചിത കത്തിക്കുന്ന രംഗങ്ങളൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്ന ഒരു ആൾ അച്ഛൻ തന്നെയായിരിക്കും. അച്ഛന്റെ മരണം അച്ഛന്‍റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും മഞ്ജു പറയുന്നു.

തന്റെ ജീവിതത്തിവെ ഏറ്റവും വലിയ വഴിത്തിരിവായ സംഭവവും മഞ്ജു വെളിപ്പെടുത്തി. കലാതിലകമായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ സംഭവം. കലാതിലകമായപ്പോൾ ഒരു വാരികയുടെ മുഖച്ചിത്രമായി അടിച്ചു വന്ന ചിത്രം കണ്ടിട്ടാണ് ലോഹിതദാസ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സല്ലാപത്തിലേയ്ക്ക് തന്നെ വിളിക്കുന്നത്.

ലോഹിതദാസ് എന്നെ കണ്ടു മുട്ടിയതാണ് ജീവിതത്തുലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ്. അങ്ങനെയാണ് സല്ലാപത്തിലെ നായികയായത്. അപ്പോഴൊന്നും എനിയ്ക്ക് അറിയില്ലായിരുന്നു അതാണ് തന്റെ ജീവിതത്തിലെ നിർണ്ണായകമായ ഘട്ടമെന്ന്. സല്ലാപം സിനിമ ചെയ്തതിനു ശേഷം തുടർന്നും സിനിമ ചെയ്യുമെന്ന് അന്ന് ഒരിക്കലും കരുതിയില്ലെന്ന് മഞ്ജു പറയുന്നു.


Click it and Unblock the Notifications