പണ്ടേ ഉള്ള ആഗ്രഹം എവിടെയോ ഒളിച്ചിരുന്നതാണ്; ബൈക്ക് വാങ്ങി ഷോ റൂമില്‍ വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍

വീണ്ടും ലേഡി സൂപ്പര്‍ മഞ്ജു വാര്യര്‍ കളം നിറഞ്ഞിരിക്കുകയാണ്. പൊങ്കലിന് മുന്നോടിയായി റിലീസിനെത്തിയ തുനിവ് എന്ന ചിത്രത്തിലൂടെ തമിഴ്‌നാട്ടിലും കേരളത്തില്‍ ആയിഷ എന്ന സിനിമയും റിലീസിനെത്തിച്ച് കൈയ്യടി വാങ്ങിയിരിക്കുകയാണ് നടി. അടുത്തിടെയായി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമാവിശേഷങ്ങളാണ് നടി പങ്കുവെച്ചിരുന്നത്.

ഇതിനിടെ മഞ്ജു വാര്യര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്തയും പ്രചരിച്ചു. സത്യത്തില്‍ ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം വന്നപ്പോള്‍ തന്നെ താന്‍ ബൈക്ക് വാങ്ങിയെന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു വാര്യര്‍ പറയുന്നത്. ഒപ്പം പണ്ട് മുതലേ മനസിലുള്ള ആഗ്രഹത്തെ കുറിച്ചും നടി പറഞ്ഞു.

എനിക്ക് ടൂവീലര്‍ ഓടിക്കാനുള്ള ലൈസന്‍സ് കിട്ടിയെന്ന വാര്‍ത്ത പത്രത്തിലൊക്കെ വന്നിട്ടുണ്ട്.

എനിക്ക് ടൂവീലര്‍ ഓടിക്കാനുള്ള ലൈസന്‍സ് കിട്ടിയെന്ന വാര്‍ത്ത പത്രത്തിലൊക്കെ വന്നിട്ടുണ്ട്. അതൊക്കെ നാഷണല്‍ ന്യൂസായി പോയല്ലോ, എനിക്ക് വയ്യെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇനി ബൈക്ക് വാങ്ങുമോന്ന ചോദ്യത്തിന് ബിഎംഡബ്ല്യൂ ബൈക്ക് വാങ്ങിച്ചിട്ട് ഒന്ന് രണ്ട് മാസമായി. അതിപ്പോഴും ഷോ റൂമില്‍ ഇരിക്കുകയാണ്. ഔദ്യോഗികമായി എനിക്ക് ലൈസന്‍സ് കിട്ടിയതിന് ശേഷം മാത്രമേ ബൈക്ക് ഷോ റൂമില്‍ നിന്നും എടുക്കുകയുള്ളുവെന്ന് ഞാന്‍ എനിക്ക് തന്നെ ഒരു വാക്ക് കൊടുത്തിരുന്നു.

 ലഡാക്കിലേക്ക് ബൈക്ക് റൈഡിന് ഉപയോഗിച്ച അതേ ബിഎംഡബ്ല്യൂ ബൈക്ക് തന്നെയാണ് വാങ്ങിച്ചത്

ലഡാക്കിലേക്ക് ബൈക്ക് റൈഡിന് ഉപയോഗിച്ച അതേ ബിഎംഡബ്ല്യൂ ബൈക്ക് തന്നെയാണ് വാങ്ങിച്ചത്. നടന്‍ അജിത്തിനൊപ്പം അങ്ങനൊരു യാത്ര താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഹോബിയാണ് ഇതുപോലെ ബൈക്ക് ഓടിച്ച് ദൂരങ്ങളിലേക്ക് പോവുക എന്നത്.

യാത്രയോടുള്ള ഇഷ്ടം സംസാരത്തില്‍ വന്നപ്പോഴാണ് എന്നാല്‍ തന്റെ യാത്രയുടെ കൂടെ ജോയിന്‍ ചെയ്യുന്നോ എന്ന് ചോദിക്കുന്നത്. അങ്ങനെ പോവുകയായിരുന്നു. പിന്നെ അഭിനയത്തേക്കാളും അജിത്തിന് ബൈക്കിലെ യാത്രകളോടാണ് പാഷന്‍ കൂടുതലെന്നാണ് ഞാന്‍ കണ്ട് മനസിലാക്കിയതില്‍ നിന്നും തോന്നുന്നത്.

പണ്ടേ എന്റെയുള്ളില്‍ ബൈക്ക് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു

പണ്ടേ എന്റെയുള്ളില്‍ ബൈക്ക് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ആഗ്രഹം മാത്രമായി എവിടെയോ കിടക്കുകയായിരുന്നു. ഈ ട്രിപ്പ് കഴിഞ്ഞപ്പോഴാണ് ആ ആഗ്രഹത്തിന് വേണ്ടി ഒരു സ്‌റ്റെപ്പ് എടുക്കാനുള്ള എനര്‍ജി എനിക്ക് കിട്ടിയത്.

സിനിമയെ കുറിച്ചുള്ള താല്‍പര്യങ്ങളെ കുറിച്ചും അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. 'നല്ല സിനിമകള്‍ എനിക്ക് കിട്ടണമെന്നേ ആഗ്രഹിക്കുന്നുള്ളു. അല്ലാതെ സ്ത്രീപക്ഷ കഥാപാത്രങ്ങളോ, നന്നായി അഭിനയിക്കാന്‍ പറ്റുന്ന സിനിമകളോ വേണമെന്നില്ല. നല്ല താരങ്ങളുടെയോ നല്ല സംവിധായകരുടെ കൂടെയോ വര്‍ക്ക് ചെയ്യണമെന്നേ എനിക്കുള്ളു.

 സ്ത്രീകഥാപാത്രത്തിന് പ്രധാന്യം കൂടുതലുള്ളത് കൊണ്ട് സിനിമ നന്നായി ഓടില്ല

സ്ത്രീകഥാപാത്രത്തിന് പ്രധാന്യം കൂടുതലുള്ളത് കൊണ്ട് സിനിമ നന്നായി ഓടില്ല, പരാജയപ്പെടും, അങ്ങനെ ഒന്നുമില്ല. സിനിമ നല്ലതാണെങ്കില്‍ അത് ഓടും. നടനോ നടിയോ അതല്ല ഒരു മൃഗമാണ് അഭിനയിക്കുന്നതെങ്കില്‍ പോലും കഥ നല്ലതാണെങ്കില്‍ അത് ഓടും. സിനിമ നല്ലതായിരിക്കുക എന്നതേയുള്ളു. അതിനപ്പുറത്തേക്ക് നടനോ നടിയോ എന്നില്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ആയിഷ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് മഞ്ജു വാര്യരുടെ സിനിമ എത്തിയിരിക്കുന്നത്

സൗദി അറേബ്യയിലേക്ക് ഗദ്ദാമയായി പോവുന്ന ആയിഷ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് മഞ്ജു വാര്യരുടെ സിനിമ എത്തിയിരിക്കുന്നത്. അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൃഷ്ണ ശങ്കറാണ് പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X