ഇഷ്ടമായില്ലെങ്കില്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറയും, കളളം പറയില്ലെന്ന് മഞ്ജു വാര്യര്‍

By Midhun Raj

സിനിമയിലേക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും മഞ്ജു അഭിനയിക്കാറുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തു.

കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നിലവില്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന താരം കൂടിയാണ് മഞ്ജു. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.

അതേസമയം തന്‌റെയടുത്ത്

അതേസമയം തന്‌റെയടുത്ത് കഥ പറയാന്‍ വരുന്നവരോട് താന്‍ കാണിക്കാറുളള രീതി ഒരഭിമുഖത്തില്‍ മഞ്ജു തുറന്നുപറഞ്ഞിരുന്നു. കഥ ഇഷ്ടമായില്ലെങ്കില്‍ പിന്നെ ആലോചിച്ച് തീരുമാനം പറയാം എന്ന് താന്‍ പറയാറില്ലെന്ന് മഞ്ജു പറയുന്നു. അവരോട് കളളം പറയാറില്ല. ഇഷ്ടമായില്ലെങ്കില്‍ ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് അവരോട് തുറന്നുപറയും എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

എന്നോട് ഒരാള്‍ കഥ പറയാന്‍

എന്നോട് ഒരാള്‍ കഥ പറയാന്‍ വരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. അവരോട് കളളം പറയില്ല. കഥ ഇഷ്ടമായില്ലേല്‍ ഡേറ്റ് ഇല്ലെന്നോ പിന്നെ ആലോചിച്ചിട്ട് പറയാമോ എന്നൊന്നും പറയാന്‍ നില്‍ക്കില്ല. എനിക്ക് ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് തുറന്നങ്ങു പറയും, മഞ്ജു വാര്യര്‍ പറയുന്നു.

അവര്‍ക്ക് പിന്നീട്

അവര്‍ക്ക് പിന്നീട് ഒരു പ്രതീക്ഷ നല്‍കുന്നതിലും നല്ലത് അപ്പോള്‍ തന്നെ കാര്യം തുറന്നുപറയുന്നതാണ് നല്ലതെന്ന് തോന്നും. അങ്ങനെയാണ് ഞാന്‍ എപ്പോഴും ചെയ്യാറുളളത്. അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹമാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.

മരക്കാറിന് പുറമെ സനല്‍ കുമാര്‍ ശശിധരന്‌റെ

മരക്കാറിന് പുറമെ സനല്‍ കുമാര്‍ ശശിധരന്‌റെ കയ്യറ്റം, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, മധു വാര്യരുടെ ലളിതം സുന്ദരം തുടങ്ങിയവയും നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകളാണ്. അതേസമയം പ്രതി പൂവന്‍ കോഴിയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ മാധുരി എന്ന ശക്തമാര്‍ന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചതുര്‍മുഖം, ദ പ്രീസ്റ്റ്, പടവെട്ട്, തുടങ്ങിയവയും മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. അഭിനയത്തിന് പുറമെ അടുത്തിടെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു മഞ്ജു. സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രമാണ് നടി നിര്‍മ്മിക്കുന്നത്.

Recommended Video

തന്റെ മതവിശ്വാസം വെളിപ്പെടുത്തി മഞ്ജു വാര്യർ | Oneindia Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X