For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈറ്റ് ബ്ലൂ, കറുപ്പ്, മഞ്ഞ... മഞ്ജു വാര്യർ സിമ്പിൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്

  |

  എത്ര കഠിനമായ ചോദ്യത്തിനും നിറഞ്ഞ ചിരിയോടെ ഉത്തരം നൽകുന്ന മഞ്ജുവിനെയാണ് അധികം മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളത്. ജീവിതത്തിൽ നേരിടേണ്ട വന്ന വെല്ലുവിളികളെ ഒരു ചിരിയിലൂടെയാണ് മഞ്ജു നേരിട്ടത്. ഈ പുഞ്ചിരി തന്നെയാണ് മഞ്ജുവിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണവും. മോഹൻലാലും മമ്മൂട്ടിയും തിയേറ്ററുകൾ ആഘോഷമാക്കിയ കാലത്ത്, ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം മഞ്ജു കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ മറ്റൊരു നടിക്കും അധികം ഈ ഭാഗ്യം ലഭിച്ചിട്ടില്ല.

  സിനിമ കഥാപാത്രങ്ങൾ പോലെ തന്നെയാണ് മഞ്ജുവിന്റെ ലുക്കും. സിമ്പിൾ ലുക്കിലാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും സിമ്പിളായി ഒരു സിനിമാ താരത്തിന് വസ്ത്രം ധരിച്ച പൊതുവേദിയിൽ എത്താൻ പറ്റുമോ? എന്നാണ് അസൂയയോടെ മഞ്ജുവിനോട് ചോദിക്കാനുള്ളത് .

  1995 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രമായ സല്ലാപത്തിലൂടെയാണ് മഞ്ജുവാര്യർ വെള്ളിത്തിരയിൽ എത്തിയത്. വെളുത്തു മെലിഞ്ഞ നീണ്ട മുടിയുമായി പട്ടുപാവാടയും ബ്ലൗസും ധരിച്ച് എത്തിയ രാധ എന്ന നാട്ടിൻ പുറത്തുകാരി പെൺകുട്ടിയെ അത്ര വേഗം മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഞ്ജലിയും ദില്ലിവാലരാജകുമാരിയിലെ മായയും കളിയാട്ടത്തിലെ താമരയും ഉണ്ണിമായയും ഭഭ്രയുമെല്ലാം മഞ്ജുവാര്യർ എന്ന നടിയുടെ വ്യത്യസ്ത മുഖങ്ങളായിരുന്നു. 1995 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ വ്യത്യസ്തവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ആയിരുന്നു മഞ്ജു അവതരിപ്പിച്ചത്. കഥാപാത്രത്തിൽ മാത്രമല്ല മഞ്ജുവിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിമ്പിൾ വസ്ത്രങ്ങൾ തന്നെയായിരുന്നു മഞ്ജു അന്നും തിരഞ്ഞെടുത്തിരുന്നത്.

  പതിനഞ്ച് വർഷത്തിന് ശേഷം മഞ്ജു തിരിക എത്തിയപ്പോൾ സിനിമ ആകെ മാറിയിരുന്നു. കഥ പറയുന്ന രീതി മാറി, നായിക സങ്കൽപം മാറി, സാങ്കേതികതയും മാറിയിരുന്നു. എന്നാൽ ന്യൂജെൻ സിനിമയോട് ഇഴുകി ചേരാൻ മഞ്ജുവിന് അധികം സമയം വേണ്ടി വന്നില്ല. മഞ്ജു ന്യൂജെൻ സിനിമയുടെ ഭാഗമായപ്പോൾ മഞ്ജുവിന് അനുകൂലമായി മലയാള സിനിമയും മാറുകയായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഫാഷനിലും തന്റേതായ സിഗ്നേച്ചർ പതിപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. എന്ത് ട്രെന്റുകൾ മാറി വന്നാലും മഞ്ജുവിന് തന്റേതായ ഒരു സ്റ്റൈലുണ്ട്. ഇത് പലരും പിന്തുടരുകയും ചെയ്യുന്നുമുണ്ട്.

  പെതുവേദികളിലും അവാർഡ് നിശകളിലുമെല്ലാം സിമ്പിൾ വസ്ത്രം ധരിച്ച് ലളിതമായ ലുക്കിലാണ് മഞ്ജു എത്തുന്നത്. സിമ്പിൾ കുർത്തകളായിരിക്കും മഞ്ജു അധികവും തിരഞ്ഞെടുക്കുന്നത്. ഈ കുർത്തക്കൊപ്പം ഒരു ചെറിയ പൊട്ട് മാത്രമായിരിക്കും നെറ്റിയിലുണ്ടാവുക. എന്ത് പരിപാടിയായലും ഈ ഗെറ്റപ്പിലാകും മഞ്ജു എത്തുക. ഒരു പുരസ്കാര വേദിയിൽ അവതാരക ഇതിനെ കുറിച്ച് മഞ്ജുവിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് കൂടുതൽ ചേരുന്ന വസ്ത്രങ്ങളാണ് ഞാൻ പൊതുവെ ധരിക്കാറുള്ളത്. സിമ്പിൾ ഡ്രസുകളാണ് ഇഷ്ടമെന്നും മഞ്ജു പറഞ്ഞിരുന്നു.

  Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam

  സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമാണ് മഞ്ജവിന്റെ ലുക്കുകൾ. സിനിമ കോളങ്ങളിലും ഫാഷൻ കോളങ്ങളിലും ഏറെ ചർച്ച വിഷയമായ മ‍ഞ്ജുവിന്റെ ലുക്കായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റ സംരംഭമായ പ്രാണ ഡിസൈൻ ചെയ്തു കൊടുത്ത നേവി ബ്ല്യൂവിൽ ഗോൾഡ് വർക്ക് വരുന്ന സിമ്പിൾ പാർട്ടി വെയർ. ഗീതു മോഹൻ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ മൂത്തോന്റെ പ്രദർശനത്തിനായി മുംബൈയിൽ എത്തിയപ്പോഴായിരുന്നു ​നേ​വി​ ​ബ്ലൂ​ ​കോ​സ്റ്റ്യു​മി​ൽ​ ​മഞ്ജു​ ​തി​ള​ങ്ങി​യ​ത്. ഒരു കോളേജ് പരിപാടിയിൽ കറുത്ത കുർത്ത അണിഞ്ഞും മഞ്ജു എത്തിയിരുന്നു. കുട്ടികൾക്കൊപ്പംനടി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ജുവിന്റ ബ്ലാക്ക് കുർത്ത ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പുരസ്കാര വേദിയിൽ മഞ്ഞയിൽ അതീവ സുന്ദരിയായി മഞ്ജു എത്തിയിരുന്നു. ഈ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പൂജയ്ക്ക് മഞ്ജു ധരിച്ചിരുന്ന പിങ്ക് കളർ കുർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  Manju Warrier Reveals The Actual Reason Of choosing Simple Light Dress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X