എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടോയെ കുറിച്ച് മഞ്ജു വാര്യർ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കരാമാണ് മഞ്ജു വാര്യർ.1996 ൽ പുറത്തു വന്ന സല്ലാപം എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തിയ നടി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇന്നും മഞ്ജു വാര്യരുടെ രാധയും ഭഭ്രയും അഞ്ജലിയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയം. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ചതുർമുഖം. ടെക്‌നോ ഹൊറര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സെലിബ്രിറ്റിയാണ് മഞ്ജു വാര്യർ. നടിയുടെ ചെറിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചായാകാറുണ്ട്. ഈ അടുത്ത കാലത്ത് മെഗാസ്റ്റാർ മമ്മൂട്ടി എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത മെഗാസ്റ്റാർ പകർത്തിയ ചിത്രത്തിന് പിന്നിലെ കഥവെളിപ്പെടുത്തുകയാണ് ലേഡി സൂപ്പർസ്റ്റാർ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂക്കയുടെ ചിത്രം

പ്രീസ്റ്റിന്റെ സമയത്തായിരുന്നു മമ്മൂക്ക ഈ ചിത്രം എടുത്തത്. ചിത്രീകരണ സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരില്‍ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാന്‍ പറഞ്ഞതാണ്. മുമ്പ് മമ്മൂക്ക ഫോട്ടോ എടുക്കുന്ന വാര്‍ത്തയൊക്കെ കണ്ടിട്ടേയുള്ളൂ. ഇത് കേട്ടപ്പോള്‍ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി.

മമ്മൂക്ക എടുത്ത  ചിത്രം

ഫോട്ടോ എടുത്തപ്പോൾ ഞാനും മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്ന് സന്തോഷിച്ചു. എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണില്‍ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം അറിയുന്ന മര്‍മമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു അതെന്നും മഞ്ജു പറഞ്ഞു.

മഞ്ജു വാര്യരുടെ പോസ്റ്റ്

മഞ്ജു തന്നെയാണ് ആ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'മലയാള സിനിമയുടെ മികച്ച ഫോട്ടോഗ്രാഫർ മമ്മൂക്ക എടുത്ത ചിത്രം. ഇത് ഒരു നിധിയാണ്. നന്ദി മമ്മൂക്ക', എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷം നേരെ കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. മഞ്ജുവിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത്. ആരാധകർ മാത്രമല്ല താരങ്ങളും നടിയുടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മഞ്ജുവിന്റെ പുതിയ ചിത്രം

പ്രീസ്റ്റ്, ചതുർമുഖം എന്നിവയാണ് പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ട് ചിത്രങ്ങൾക്കും ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു പ്രീസ്റ്റ്. ചിത്രത്തിൽ വൈദികനായിട്ടാണ് മമ്മൂക്ക എത്തിയത്. പ്രീസ്റ്റിന് ശേഷമാണ് സണ്ണി വെയിൻ - മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ചതുർമുഖം റിലീസായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X