ഏട്ടനെ തള്ളിമാറ്റിയ അനിയത്തി! നല്ലത് കേട്ടപ്പോഴെല്ലാം മനസില്‍ ആ രൂപം! മഞ്ജുവിനെ അത്രയും സ്വാധീനിച്ച ആ വ്യക്തി?
ടെലിവിഷന്‍ പരിപാടികളിലേക്കും അതിഥിയായി എത്താറുണ്ട് മഞ്ജു വാര്യര്‍. വിശേഷാവസരങ്ങളില്‍ മഞ്ജുവിന്റെ ഡേറ്റിനായി ചാനലുകളെല്ലാം മത്സരിക്കാറുണ്ട്. ജീവിതത്തിലെ വിശേഷങ്ങളും, സൗഹൃദത്തെക്കുറിച്ചും, അഭിനയ ജീവിതത്തെക്കുറിച്ചുമൊക്കെ മഞ്ജു വാചാലയാവാറുണ്ട്. എത്ര കേട്ടാലും മതിവരാത്ത തരത്തിലാണ് ആ സംസാരമെന്നാണ് ആരാധകരുടെ അവകാശവാദം. ഇതെങ്ങനെ ഇത്ര സിംപിളായിരിക്കാന്‍ കഴിയുന്നുവെന്നും ആരാധകര്‍ താരത്തോട് ചോദിക്കാറുണ്ട്. ഞാന്‍ ഇങ്ങനെയാണ് എന്നാണ് മറുപടി. വ്യക്തി ജീവിതത്തില്‍ അങ്ങേയറ്റം വേദനകള്‍ നേരിട്ടപ്പോഴും അതേക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ നിന്നിട്ടില്ല. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങള്‍ തികച്ചും സ്വകാര്യമായി തന്നെയിരിക്കട്ടെ എന്നാണ് മറുപടി. ചിരിച്ച മുഖത്തോടെ ആ ചോദ്യം ഒഴിവാക്കും.
യുവജനോത്സവ വേദിയിലൂടെയായിരുന്നു മഞ്ജുവിന്റെ കലാജീവിതം തുടങ്ങുന്നത്. നാലാം വയസുമുതലായിരുന്നു നൃത്തം പഠിച്ച് തുടങ്ങിയത്. ജ്യേഷ്ഠനെ നൃത്തം പഠിപ്പിക്കാനെത്തിയ ഗുരുവിന് മുന്നില്‍ അനിയത്തി ശിഷ്യയായി മാറുകയായിരുന്നു. ചേട്ടനെ തള്ളിമാറ്റിയെത്തിയ അനിയത്തിയെന്ന് വിശേഷിപ്പിക്കാം. ശിഷ്യരെക്കുറിച്ച് പറയുമ്പോള്‍ താന്‍ ആദ്യം പറയുന്നത് മഞ്ജുവിന്റെ പേരാണെന്നായിരുന്നു കുട്ടിക്കാലത്ത് ഡാന്‍സ് പഠിപ്പിച്ച ഗുരു പറഞ്ഞത്. നിറസല്ലാപം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അദ്ദേഹം മഞ്ജുവിനെക്കുറിച്ച് വാചാലയായത്.

ഇത് കൃഷ്ണന്‍ മാഷ്, മാഷ് ഈ ഷോയിലേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. ഇപ്പോഴും എനിക്ക് സര്‍പ്രൈസ് മാറിയിട്ടില്ല. കണ്ണൂരില്‍ താമസിച്ചിരുന്നപ്പോഴാണ് കൃഷ്ണന്‍ മാഷിന്റെ അടുത്ത് പോയി നൃത്തം പഠിക്കുന്നത്. എന്റെ നൃത്തജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. എന്റെ നൃത്തത്തെക്കുറിച്ച് പലരും നല്ലത് പറയുമ്പോള്‍, എന്റെ ഗുരുക്കന്‍മാരുടെ അനുഗ്രഹം. അവരെത്രത്തോളം സ്ട്രിക്ടായി എന്നെ പഠിപ്പിച്ചിട്ടുണ്ടോ, അതിന്റെയൊക്കെയൊരു ഗുണമാണ് എന്നില്‍ കാണുന്നത്. ഡാന്‍സ് ഇഷ്ടമാവുന്നുണ്ടെങ്കില്‍ അതിന് കാരണം അതാണെന്ന് പറയാറുണ്ട്.
യുവജനോത്സവത്തില്‍ പങ്കെടുക്കുന്നതും, കലാതിലകം ആവുന്നതും, അതുവഴി സിനിമയിലേക്ക് എത്തിയതിനുമൊക്കെ കാരണം മാഷാണ്. വന്ന സമയത്ത് ചെറിയ കുട്ടിയായിരുന്നതിനാല്‍ എനിക്കൊന്നും മനസിലായിട്ടില്ല. പിന്നെ അവള്‍ പഠിക്കുന്ന സമയത്താണ് എല്ലാം മനസിലാക്കുന്നത്. ഇവള്‍ക്ക് കല കൂടിയേ തീരൂ എന്ന് അമ്മയുടെയും, അച്ഛന്റെയും വാക്കില്‍ നിന്നും മനസിലായി. ഏട്ടനെ പഠിപ്പിക്കുമ്പോള്‍ അത് കണ്ട് പഠിച്ച കുട്ടിയാണ്. അന്ന് മൂന്ന് വയസൊക്കെയേ ഉള്ളൂ. ഏട്ടന്റെ ഡാന്‍സ് ഒഴിവാക്കി അനിയത്തിയാണ് ഡാന്‍സ് പഠിച്ച് മിടുക്കിയായത്. സംസ്ഥാന യുവജനോത്സവത്തില്‍ അടുപ്പിച്ച് രണ്ട് തവണ കലാതിലകമായ കുട്ടിയാണ്. മഞ്ജുവിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഷിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള കുറേ നല്ല ഓര്‍മ്മകള്‍ മനസിലുണ്ടെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. മാഷ് സ്ട്രിക്ടായാണ് പഠിപ്പിച്ചിരുന്നത്. വീണ്ടും ചെയ്യാന്‍ പറയുമ്പോള്‍ നമുക്ക് ദേഷ്യമൊക്കെ വരും. എന്നാല്‍ അന്നങ്ങനെ പഠിപ്പിച്ചതിന്റെ ഗുണം എത്രത്തോളമാണെന്ന് പിന്നീടാണ് മനസിലാക്കിയതെന്നും മഞ്ജു തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ മകളുടെ കഴിവിനെ പോത്സാഹിപ്പിച്ച്, വേദികളിലെല്ലാം കൊണ്ടുനടന്നത് അച്ഛനും അമ്മയുമായിരുന്നു. സദസില്‍ ഏതെങ്കിലും മൂലയില്‍ അവരെയും കാണാറുണ്ടായിരുന്നു. സിനിമ ഉപേക്ഷിച്ചാലും നൃത്തം കൂടെ കൂട്ടണമെന്നായിരുന്നു അച്ഛന്‍ മകളോട് പറഞ്ഞത്. ആ ഉപദേശം അതേപോലെ നെഞ്ചിലേറ്റുകയായിരുന്നു മഞ്ജു. അഭിമുഖങ്ങളിലെല്ലാം അച്ഛന്റെ പിന്തുണയെക്കുറിച്ച് തുറന്നുപറയാറുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് ആ ശൂന്യതയാണെന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











