മഞ്ജു വാര്യരുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്, മേക്കോവർ വൈറലായതിനു പിന്നാലെ രഹസ്യം പരസ്യമാക്കി നടി

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം മഞ്ജു വാര്യരുടെ പുതിയ ലുക്കാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മഞ്ജു പുത്തൻ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും ധരിച്ചാണ നടി മാധ്യമങ്ങളുടെ മുന്നിൽ എത്തിയത്. നമിഷനേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ജോർജ്ജ്കുട്ടിയായുള്ള മോഹൻലാലിന്റെ ആരും കാണാത്ത ചിത്രങ്ങൾ, കാണൂ

മഞ്ജുവിന്റെ പുത്തൻ മേക്കോവർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. കൂടാതെ മഞ്ജുവിന്റെ ലുക്കിനെ ഇമിറ്റേറ്റ് ചെയ്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 മഞ്ജുവിന്റെ പുതിയ ചിത്രം

രണ്ടാഴ്ച മുൻപ് മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ നടി പങ്കെടുത്തിരുന്നു. എന്നാൽ അന്ന് കണ്ട മഞ്ജുവിനെയായിരുന്നില്ല കഴിഞ്ഞ ദിവസം കണ്ടത്. അന്ന് കണ്ടതിനേതക്കാളും കൂടുതൽ ചെറുപ്പമായിരിക്കുകയാണ് നടി, എല്ലാവർക്കും അറിയേണ്ടത്. മഞ്ജുവിന്റെ സൗന്ദര്യത്തിന്റേയും യൗവനത്തിന്റേയും രഹസ്യമാണ്. ഇപ്പോഴിത മഞ്ജു അക്കാര്യം വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രസകരമായി ചോദ്യത്തിന് മഞ്ജു ഉത്തരം നൽകിയത്. നടിക്കൊപ്പം സണ്ണി വെയിനുമുണ്ട്. കൂടാതെ ഈ രസകരമായ വീഡിയോ മഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിലും പങ്കുവെച്ചിട്ടുണ്ട്.

സൗന്ദര്യത്തിന്റെ രഹസ്യം

മാധ്യമ പ്രവർത്തകനാണ് മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ചത്. സണ്ണി വെയിനും ചോദ്യത്തെ പിന്തുണക്കുന്നത് കാണാം. "ഇവരുടെ കൂടെയൊക്കെ പിടിച്ച് നിൽക്കണ്ടേ' എന്നായിരുന്നു ലേഡിസൂപ്പർ സ്റ്റാറിന്റെ മറുപടി. പൊട്ടിചിരിച്ചു കൊണ്ടാണ് മഞ്ജു ഉത്തരം പറഞ്ഞത്. നടി പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചെറിയ ക്ലിപ്പിന് ലഭിക്കുന്നത്.

ചതുർമുഖം

പ്രീസ്റ്റിസ് ശേഷം പുറത്തു വരുന്ന മഞ്ജുവാര്യർ ചിത്രമാണ് ചതുർമുഖം.മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമാണിത്.. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നുത്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Recommended Video

Manju Warrier Starring Horror Movie 'Chathur Mukham' All Set To Release In Theatres Soon
ചതുർമുഖം

മഞ്ജുവിന്റെ കഥാപാത്രമായ തേജസ്വിനിയുടേയും സണ്ണി വെയിന്‌റെ ആന്റണിയും അടുത്ത സുഹൃത്തുക്കളാണ്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരുന്നു. അലൻസിയാർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അസാധാരണ സാഹചര്യത്തിലൂടൊണ് ഇദ്ദേഹം എത്തുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X