twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ അതുപോലെ തന്നെ! അഭിരാമിയെ ഒരുക്കിയ അദ്ദേഹം ചതുര്‍മുഖത്തിലും ഒപ്പമുണ്ട്!

    |

    മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ ഇഷ്ടപ്പെടാത്ത മലയാളികള്‍ വിരളമാണ്. മലയാളികളുടെ സ്വന്തം താരമായാണ് മഞ്ജുവിനെ വിശേഷിപ്പിക്കാറുള്ളത്. ലേഡി സൂപ്പര്‍ സ്റ്റാറായും താരത്തെ വിശേഷിപ്പിക്കാറുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ അഭിനയിക്കുന്ന സമയത്തും 23 വര്‍ഷത്തിനിപ്പുറം ചതുര്‍മുഖത്തില്‍ അഭിനയിക്കുന്ന സമയത്തും താരം ഒരുപോലെ തന്നെയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മേക്കപ്പ്മാനായ രാജേഷ് നെന്‍മാറ. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    1997ലെ മഞ്ജുവും 2020 ലെ മഞ്ജുവും എന്ന് പറഞ്ഞായിരുന്നു ആരാധകരുടെ താരതമ്യപ്പെടുത്തല്‍. ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങളുമായി സഞ്ചരിക്കുമ്പോഴും താരജാഡയില്ലാത്ത പെരുമാറ്റമാണ് താരത്തിന്റേതെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. ഇടയ്ക്ക് അഭിനയ രംഗത്തുനിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവിലാണ് വേറിട്ട കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

    തുടക്കം കുറിച്ചത്

    തുടക്കം കുറിച്ചത്

    സാക്ഷ്യമെന്ന സിനിമയിലൂടെയായായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ജീവിതം തുടങ്ങിയത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരവും സിനിമയിലേക്ക് എത്തിയത്. മകളുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു മാതാപിതാക്കള്‍ നല്‍കിയത്. സല്ലാപത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ഇന്നിപ്പോള്‍ പടവെട്ടിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. ഇടയ്ക്ക് അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത് മാറിനിന്നിരുന്നുവെങ്കിലും ആരാധകര്‍ ആഗ്രഹിച്ചത് പോലൊരു തിരിച്ചുവരവ് നടത്തുകയായിരുന്നു താരം.

    നാടനില്‍ നിന്നും മോഡേണിലേക്ക്

    നാടനില്‍ നിന്നും മോഡേണിലേക്ക്

    രാധയെന്ന നാടന്‍ പെണ്‍കുട്ടിയെ ആയിരുന്നു സല്ലാപത്തില്‍ അവതരിപ്പിച്ചത്. പിന്നീടങ്ങോട്ടുള്ള മിക്ക ചിത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായാണ് മഞ്ജു എത്തിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയെന്ന ആമിയായിരുന്നു ഇതില്‍ നിന്നും വേറിട്ട കഥാപാത്രം. മോഡേണ്‍ വേഷങ്ങളുമായെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നതും. സുരേഷ് ഗോപിയും ജയറാമുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതിഥി താരമായെത്തിയ മോഹന്‍ലാലിനായിരുന്നു കൂടുതല്‍ കൈയ്യടികള്‍ ലഭിച്ചത്.

    അന്നും ഇന്നും ഒരുപോലെ

    അന്നും ഇന്നും ഒരുപോലെ

    മഞ്ജു വാര്യര്‍ അന്നും ഇന്നും ഒരുപോലെയെന്നാണ് ഒപ്പം പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 23 വര്‍ഷം മുന്‍പ് ആമിയായി മഞ്ജുവിനെ അണിയിച്ചൊരുക്കാന്‍ രാജേഷ് നെന്മാറയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ചതുര്‍മുഖത്തിലും താരത്തെ ഒരുക്കുന്നത് രാജേഷാണ്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മിലുള്ള താരതമ്യപ്പെടുത്തലായിരുന്നു പലരും നടത്തിയത്. അന്നും ഇന്നും താരം ഒരുപോലെയാണല്ലോയെന്നുള്ള കണ്ടെത്തലുകളാണ് പലരും നടത്തിയത്.

    മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

    മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

    ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നായികമാര്‍ നിരവധിയുണ്ട് മലയാളത്തില്‍. നായകന്‍മാരെ കവച്ചുവെക്കുന്ന പ്രകടനങ്ങളുമായെത്തിയവരും കുറവല്ല. എന്നാല്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കുന്നത് മഞ്ജു വാര്യരെയാണ്. അങ്ങനെയൊരു വിശേഷണമുണ്ടോ, അങ്ങനെ പറയാനാവുമോയെന്ന അത്ഭുതമായിരുന്നു താരത്തിന് ഇതേക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായിരുന്നത്.

    നിര്‍മ്മാണത്തിലും

    നിര്‍മ്മാണത്തിലും

    അസുരനെന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങിയിരുന്നു താരം. നിരവധി അവസരങ്ങള്‍ തമിഴില്‍ നിന്നും തേടിയെത്തിയിരുന്നുവെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല താരം. വെട്രിമാരനും ധനുഷും നിര്‍ബന്ധിച്ചപ്പോള്‍ അസുരനെ സ്വീകരിക്കുകയായിരുന്നു താരം. പച്ചിയമ്മയായുള്ള വരവിന് ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, കയറ്റം, ജാക്ക് ആന്‍ഡ് ജില്‍, ചതുര്‍മുഖം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

    English summary
    Manju Warrier's 23 year challenge photos trending in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X