ഇത് മഞ്ജു വാര്യരാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?കൈകുഞ്ഞ് ആയിരുന്നപ്പോഴത്തെ ചിത്രം പുറത്ത്
രണ്ടാം വരവില്‍ വിജയങ്ങള്‍ കൊണ്ട് മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു നടി. അതിനൊപ്പം തനിക്ക് കഴിയുന്ന വിധം സാമൂഹ്യ പ്രവര്‍ത്തനത്തിനും മഞ്ജു ഇറങ്ങാറുണ്ട്. പൈസ കൊടുത്തും അല്ലാതെയുമായി മഞ്ജു ചെയ്ത കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു ആദ്യമായി അഭിനയിച്ച സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. അതുപോലെ തന്നെ നടി പങ്കുവെക്കാറുള്ള ചില ചിത്രങ്ങള്‍ അതിവേഗം തരംഗമാവാറുണ്ട്. അഭിനയിക്കാന്‍ പോകുന്ന പുതിയ സിനിമയിലെ ചിത്രങ്ങളായിരുന്നു മഞ്ജു പോസ്റ്റ് ചെയ്യാറുള്ളത്.

എന്നാലിപ്പോള്‍ അധികമാരും കാണാത്തൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍. രസകരമായ കാര്യം മഞ്ജുവിന് ഒരു വയസോ മറ്റോ ഉള്ളപ്പോള്‍ എടുത്ത ചിത്രമാണന്നുള്ളതാണ്. മഞ്ജുവിനെയും സഹോദരന്‍ മധു വാര്യരെയും അച്ഛന്‍ കൈയിലെടുത്ത് പിടിച്ചിരിക്കുകയാണ്. മധു വാര്യര്‍ പങ്കുവെച്ച ഈ ചിത്രം നടി ഷെയര്‍ ചെയ്യുകയായിരുന്നു.
മഞ്ജു വാര്യരുടേതായ ഒരുപാട് ചിത്രങ്ങള്‍ ഇതിന് മുന്‍പും പുറത്ത് വന്നിട്ടുണ്ടെങ്കിലും അതെല്ലാം സ്‌കൂള്‍ കാലഘട്ടത്തിലേ ആയിരുന്നു. കലാതിലകമായപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്ത കുറിപ്പിലെ ചിത്രവും മറ്റുമൊക്കെയാണ്. എന്നാല്‍ അതിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ചെറിയ പ്രായത്തിലുള്ള മഞ്ജു വാര്യരുടെ ചിത്രാം ആദ്യമായിട്ടാണ് പുറംലോകം കാണുന്നത്.

കണ്‍മഷി കൊണ്ട് പൊട്ടൊക്കെ തൊട്ട് അന്നും അതീവ സുന്ദരിയായിട്ടാണ് മഞ്ജു ചിത്രത്തിലുള്ളത്. പതിവ് പോലെ തന്നെ നിമിഷ നേരം കൊണ്ടാണ് മഞ്ജുവിന്റെ ഈ ചിത്രവും വൈറലായി മാറിയത്. ആല്‍ബത്തിലുള്ള മറ്റ് ചിത്രങ്ങള്‍ കൂടി കാണാന്‍ താല്‍പര്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ഡൗണില്‍ പല താരങ്ങളും ആല്‍ബങ്ങളിലുള്ള ചിത്രങ്ങളുമായി എത്തിയിരുന്നു.
മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് നടിയിപ്പോള്‍ അഭിനയിക്കുന്നത്. അതിനൊപ്പം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ്, സനല്‍ കുമാര്‍ ശശീധരന്റെ കയറ്റം, എന്നിങ്ങനെ നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം.


Click it and Unblock the Notifications