കുഞ്ചാക്കോ ബോബന് മഞ്ജു വാര്യരുടെ ആശംസ, ഈ ഫോട്ടോ ഏറെയിഷ്ടം, നൊസ്റ്റാള്‍ജിയ തോന്നുന്നുവെന്ന് താരം
കുഞ്ചാക്കോ ബോബന്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ ലേറ്റസ്റ്റ്, കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍, കുഞ്ചാക്കോ ബോബന് ആശംസയുമായി താരങ്ങള്‍, കുഞ്ചാക്കോ ബോബന്‍ ലേറ്റസ്റ്റ്, കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍
മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബന്റെ പിറന്നാളാണ് തിങ്കളാഴ്ച. പിറന്നാളുകാരന് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. പഴയകാല ചിത്രങ്ങളും പുതിയ ചിത്രമായ നിഴലിന്‍രെ പോസ്റ്ററുമെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. നയന്‍താരയാണ് നിഴലില്‍ താരത്തിന്‍രെ നായികയായെത്തുന്നത്. ഈ ചിത്രത്തിലേക്ക് നയന്‍സിനെ നിര്‍ദേശിച്ചതും അദ്ദേഹമായിരുന്നു. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രീ ഹിറ്റാക്കി മാറ്റിയ പുതുമുഖമെന്ന റെക്കോര്‍ഡ് ഇപ്പോഴും താരത്തിന് സ്വന്തമാണ്.
കുഞ്ചാക്കോ ബോബന് പിറന്നാളാശംസ അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. കേരളീയ വേഷത്തില്‍ ചാക്കോച്ചനൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയറസ്റ്റ് ബെസ്റ്റ് ചാക്കോച്ചാ എന്നായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. ഈ ഫോട്ടോ തനിക്കിഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത് ചാക്കോച്ചന്‍ തന്നെയായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇത് കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ തോന്നുന്നുവെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഈ ഫോട്ടോ കിടുവാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ഈ ഫോട്ടോ ഏത് വര്‍ഷത്തിലെയാണെന്ന് ചോദിച്ചായിരുന്നു ചിലരെത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. ഒരുമിച്ച് ഫോട്ടോയെടുത്തിരുന്നുവെങ്കിലും രണ്ടാം വരവിന് ശേഷമായിരുന്നു മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒരുമിച്ചത്.
Recommended Video
മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചനെന്ന് മുന്‍പ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവില്‍ നായകനായി അഭിനയിക്കാന്‍ സമ്മതിച്ച ആ മനസ്സിന് നന്ദി പറയുന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു താരമെത്തിയത്. നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. സിനിമയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല.


Click it and Unblock the Notifications