twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനായി മഞ്ജു വാര്യര്‍ തിരഞ്ഞെടുത്ത നായിക, നവ്യ നായരുടെ സന്തോഷത്തിന് മഞ്ജുവിന്റെ ആശംസയും

    |

    ഇഷ്ടമെന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ ഇഷ്ടനടിയായി മാറുകയായിരുന്നു നവ്യ നായര്‍. മികച്ച സ്വീകാര്യതയും പിന്തുണയും നേടിയായിരുന്നു താരം മുന്നേറിയത്. അമ്മാവനായ കെ മധുവിനോട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ആ ആഗ്രഹം സഫലമായത്്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ തിരിച്ചുവരികയാണ്.

    ഒരുത്തിയെന്ന സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാനെത്തിയ നവ്യ നാട്ടില്‍ തുടരുകയാണ്. പുറത്തുപോവുന്നതും തിയേറ്ററില്‍ സിനിമ കാണുന്നതുമെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. പിറന്നാളുകാരിയായ നവ്യക്ക് സ്‌നേഹാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

     തിരിച്ചുവരവ്

    തിരിച്ചുവരവ്

    വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന നായികമാരുടെ ഇടയിലേക്കായിരുന്നു താരവും തുടക്കത്തില്‍ ഇടംപിടിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുത്തിയിലൂടെ തിരിച്ചുവരവ് നടത്തി ആ ലിസ്റ്റില്‍ നിന്നും പുറത്താവാനുള്ള തീരുമാനത്തിലാണ് നവ്യ നായര്‍. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായാണ് താരം തിരിച്ചെത്തുന്നത്. ലോക് ഡൗണായതോടെ സിനിമയുടെ ചിത്രീകരണവും റിലീസുമെല്ലാം നീളുകയായിരുന്നു.

    Recommended Video

    Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam
    മാതൃകയാണ്

    മാതൃകയാണ്

    വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുന്‍പായിരുന്നു നവ്യ നായര്‍ അമ്മയായത്. മകന്റെ കാര്യങ്ങള്‍ക്കായിരുന്നു പിന്നീട് പ്രാധാന്യം നല്‍കിയത്. ആ സമയത്ത് ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ അഭിനയിച്ചിരുന്നു. ഇടയ്ക്ക് കഥകളൊക്കെ കേട്ടിരുന്നുവെങ്കിലും തിരിച്ചുവരവ് എങ്ങനെയായിരിക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്്തിരുന്നു. മഞ്ജു വാര്യര്‍ ശക്തമായി സിനിമയില്‍ തിരിച്ചെത്തിയത് തനിക്ക് പ്രചോദനമേകിയെന്നും മുന്‍പ് നവ്യ നായര്‍ പറഞ്ഞിരുന്നു.

    English summary
    Manju Warrier's Birthday Wishes To Bestie Navya Nair Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X