ഗീതു മോഹന്‍ദാസിന് ആശംസകളുമായി മഞ്ജു വാര്യരും പൂര്‍ണിമയും! ഭാവനയ്ക്ക് പിന്നാലെ ഗീതുവിനും പിറന്നാള്‍
നടി, തിരക്കഥാകൃത്ത്, സംവിധായിക എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന ഗീതു മോഹന്‍ദാസ് ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. 38ാം പിറന്നാള്‍ നിറവിലാണ് നടിയിന്ന്. സോഷ്യല്‍ മീഡിയയില്‍ പ്രിയ നടിയ്ക്ക് ആശംസകളുമായി ആരാധകരും എത്തി. അക്കൂട്ടത്തില്‍ ഗീതുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടിമാരായ മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും.
'ഗീതു പിറന്നാള്‍ ആശംസകള്‍.. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ ഇഷ്ടപ്പെട്ടാലു ഇല്ലെങ്കിലും നീയെന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്താണ്. നിധി പോലെയുള്ള ഈ ചിത്രം എടുത്തിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ ആണെന്നും അദ്ദേഹത്തിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ലെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ മഞ്ജു വാര്യര്‍ പറയുന്നു'. മഞ്ജുവിനൊപ്പം എന്റെ പങ്കാളിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് നടി പൂര്‍ണിമയും ഗീതുവിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. തനിക്ക് ആശംസ അറിയിച്ചവര്‍ക്ക് നന്ദിയുമായി ഗീതുവും എത്തിയിരുന്നു.

ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഗീതു മോഹന്‍ദാസ് ഇന്ന് വലിയൊരു സംവിധായികയായി മാറിയിരിക്കുകയാണ്. അതിനൊപ്പം തിരക്കഥ ഒരുക്കിയും മലായളത്തിന്റെ അഭിമാനമായി മാറിയിരുന്നു. ശക്തമായ നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗീതു. മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഗീതു വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ഗീതുവിന് ലഭിച്ചിരുന്നു.
ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കി സംവിധാന രംഗത്തേക്ക് ചുവടുവെച്ച ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും സിനിമ എത്തിയിരുന്നു. ഇനി നിവിന്‍ പോളിയെ നായകനാക്കി നടി സംവിധാനം ചെയ്യുന്ന മൂത്തോന്‍ ആണ് വാരനിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications











