twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലേഡീ സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍! മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ ഈ സിനിമകളിലാണ്

    By Midhun
    |

    മലയാള സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയായിരുന്നു നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിയിരുന്നത്. മഞ്ജുവിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ടായിരുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു നടി മലയാളത്തില്‍ ശ്രദ്ധ നേടിയിരുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു നടി നായികാ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നത്.

    അന്ന് നായികയായി തീരുമാനിച്ചത് ശാലിനിയെ! ഒടുവില്‍ അവസരം ലഭിച്ചത് കാവ്യയ്ക്കും: ലാല്‍ജോസ്‌അന്ന് നായികയായി തീരുമാനിച്ചത് ശാലിനിയെ! ഒടുവില്‍ അവസരം ലഭിച്ചത് കാവ്യയ്ക്കും: ലാല്‍ജോസ്‌

    തുടര്‍ന്ന് ഇങ്ങോട്ട് മലയാളത്തിലെ മുന്‍നിര നായികനടിയായി മഞ്ജു ഉയര്‍ന്നിരുന്നു. പ്രേക്ഷകമനസുകളില്‍ നിന്നും മായാത്ത മികച്ച സിനിമകള്‍ നടി മലയാളത്തില്‍ ചെയ്തിരുന്നു, സിനിമാരംഗത്ത് ഇപ്പോഴും തിളങ്ങിനില്ക്കുന്ന നടിയുടെതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ ഇഷ്ടനായികയുടെ 39ാം പിറന്നാള്‍ ദിവസമാണിന്ന്. പിറന്നാള്‍ ദിനം മഞ്ജുവിന്റെ കരിയറില്‍ ഇറങ്ങിയ ചില ശ്രദ്ധേയ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചറിയാം.

    ഈ പുഴയും കടന്ന്

    ഈ പുഴയും കടന്ന്

    കമലിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഈ പുഴയും കടന്ന്. സല്ലാപത്തിനു ശേഷം മഞ്ജു ദിലീപിന്റെ നായികയായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രമായിട്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. ദിലീപിനും മഞ്ജുവിനുമൊപ്പം,ബിജു മേനോന്‍, മോഹിനി, ചിപ്പി,സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മഞ്ജുവിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഈ പുഴയും കടന്ന്. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു മഞ്ജു നടത്തിയിരുന്നത്.

    ആറാം തമ്പുരാന്‍

    ആറാം തമ്പുരാന്‍

    ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ആറാംതമ്പുരാന്‍. മോഹന്‍ലാല്‍ കണിമംഗലം ജഗന്നാഥന്‍ തമ്പുരാനായി എത്തിയ ചിത്രത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രമായിട്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു ആദ്യമായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം വാണിജ്യപരമായി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം മഞ്ജുവിന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തൊരു റോളായിരുന്നു. കലാഭവന്‍ മണി,ശ്രീവിദ്യ,നരേന്ദ്രപ്രസാദ്. സായികുമാര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്.

    ദയ

    ദയ

    മലയാളത്തില്‍ ചായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദയ. മഞ്ജു വാര്യര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച് പ്രകടമനമായിരുന്നു ചിത്രത്തില്‍ മഞ്ജു നടത്തിയിരുന്നത്. കൃഷ്ണ,നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    കന്മദം

    കന്മദം

    ആറാം തമ്പുരാന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തിയ ചിത്രമായിരുന്നു കന്മദം. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ ഭാനു എന്ന ശക്തമായൊരു സ്ത്രീകഥാപാത്രമായിട്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. മഞ്ജുവിന്റെ കരിയറിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു കഥാപാത്രമായിരുന്ന ഇത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടി മല്‍സരിച്ചഭിനയിച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.

    പത്രം

    പത്രം

    ജോഷിയുടെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായിരുന്നു പത്രം. മാധ്യമരംഗം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ മഞ്ജുവായിരുന്നു നായികയായി എത്തിയിരുന്നത്. ചിത്രത്തില്‍ ദേവിക ശേഖര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു മഞ്ജു നടത്തിയിരുന്നത്. മഞ്ജുവിന്റെ കരിയറില്‍ ലഭിച്ച മറ്റൊരു ശക്തമായ കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ദേവിക. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ചിത്രത്തിലെ ഡയലോഗുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

    കണ്ണെഴുതി പൊട്ടും തൊട്ട്

    കണ്ണെഴുതി പൊട്ടും തൊട്ട്

    ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയും മഞ്ജുവിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു. ചിത്രത്തില്‍ വീരഭദ്ര എന്ന ശക്തമായ നായികാ കഥാപാത്രമായിട്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. തിലകന്‍,ബിജു മേനോന്‍, അബ്ബാസ് തുടങ്ങയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മഞ്ജുവിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് ശേഷമായിരുന്നു മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നത്.

    ഹൗ ഓള്‍ഡ് ആര്‍ യൂ

    ഹൗ ഓള്‍ഡ് ആര്‍ യൂ

    പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. ചിത്രത്തിലെ നിര്‍മ്മല രാജീവ് എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നു കൂടിയായിരുന്നു. കുഞ്ചാക്കോ ബോബന്‍,കനിഹ,മുത്തുമണി, കുഞ്ചന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    രണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞും ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ്! വീഡിയോ കാണാംരണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞും ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ്! വീഡിയോ കാണാം

    യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്

    English summary
    manju warrier's career best films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X