കാറില്‍ നിന്നിറങ്ങി ബസില്‍ കയറിയ മഞ്ജു വാര്യര്‍! ലേഡീ സൂപ്പര്‍സ്റ്റാറെ കണ്ട് അമ്പരന്ന് ആരാധകരും

Recommended Video

Manju Warrier In A KSRTC Bus | FilmiBeat Malayalam

വേറിട്ട കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണ തിരക്കുകൡലാണ് നടി. ഇതിനിടെ അപ്രത്യക്ഷിതമായി കാറില്‍ നിന്നിറങ്ങി വന്ന മഞ്ജു പെട്ടെന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് കയറുന്നത് കണ്ട് ആരാധകരും അന്തം വിട്ടു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്. ചുവപ്പ് നിറത്തിലുള്ള മാരുതി ബലോനയില്‍ എത്തിയ നടിയാണ് പെട്ടെന്ന് ബസിലേക്ക് ചാടി കയറിയത്.

ചുമലില്‍ ബാഗ് ഇട്ട് അല്‍പ്പം ടെന്‍ഷനോടെ അകലേ നിര്‍ത്തിയിട്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഓടി കയറുകയായിരുന്നു. സിനിമാ ഷൂട്ടിങിന്റെ ലക്ഷണങ്ങള്‍ ആദ്യമേ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന ലേഡീ സൂപ്പര്‍ സ്റ്റാറിനെ കണ്ട അങ്കലാപ്പിലായിരുന്നു ചുറ്റുമുള്ളവര്‍. അതിവേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടി വന്ന കാറില്‍ തന്നെ തിരിച്ച് പോയി.

chathurmukham

മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ഒരാഴ്ചയിലധികമായി മഞ്ജു തിരുവനന്തപുരത്ത് ഉണ്ടെന്നാണ് അറിയുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മാണാം. ആളുകളെ ഒളിഞ്ഞ് നിന്ന് പേടിപ്പിക്കുന്ന തരത്തിലുള്ള പ്രേത സിനിമ അല്ലെന്ന കാര്യം മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X