ഒന്ന് മാറിത്തരാമോയെന്ന് മഞ്ജു വാര്യരോട് ചോദിച്ചിട്ടുണ്ട്! റോഷന്‍ ആന്‍ഡ്രൂസിന്‍റെ വെളിപ്പെടുത്തല്‍!

സംവിധായകനായി മാത്രമല്ല തന്നില്‍ നല്ലൊരു അഭിനേതാവും കൂടിയുണ്ടെന്ന് തെളിയിച്ച് മുന്നേറുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. പ്രതി പൂവന്‍കോഴിയില്‍ ആന്റപ്പനെന്ന വില്ലനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. നേരത്തെയും അഭിനയിക്കാനുള്ള അവസരം തന്നെ തേടിയെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു താരത്തെയും ലഭിക്കാതെ വന്നതോടെയാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒരൊറ്റ രാത്രിയിലായിരുന്നു താന്‍ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു പ്രതി പൂവന്‍കോഴിക്ക് പിന്നിലെ കൂടുതല്‍ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. മഞ്ജു വാര്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇരുവരും പങ്കെടുത്ത എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് പ്രക്ഷേപണം ചെയ്തത്.

ജോജുവിനെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന് തിരക്ക് വന്നതോടെയാണ് താന്‍ ചെയ്യാനായി തീരുമാനിച്ചത്. മഞ്ജു വാര്യര്‍, നിവിന്‍ പോളി, ബോബി-സഞ്ജയ് എന്നിവരോടൊക്കെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വലിയ സംഭവമായല്ല താന്‍ അതേറ്റെടുത്തതെന്ന അദ്ദേഹം പറയുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ തനിക്ക് നിര്‍ദേശം തന്നത് അദ്ദേഹമാണെന്ന് മഞ്ജു വാര്യരും പറഞ്ഞിരുന്നു. മാര്‍ഷ്വല്‍ ആര്‍ട്‌സ് അറിയാം. ഇപ്പോഴും ട്രെയിനിംഗുണ്ട്. ഫൈറ്റ് മാസ്റ്ററാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രമിക്കാമെന്നായിരുന്നു റോഷന്റെ മറുപടി.

സാമ്പത്തിക വിജയം

സാമ്പത്തിക വിജയം

10 സിനിമകളെടുത്തുവെന്നും അതില്‍ 8 ചിത്രവും വിജയമായിരുന്നുവെന്നും റോഷന്‍ മുന്‍പ് പറഞ്ഞിരുന്നു. സിനിമയുടെ സാമ്പത്തിക സമവാക്യമൊക്കെ കൃത്യമായി നോക്കുന്നവരിലൊരാളാണ് അദ്ദേഹം. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളിലൊരാളായാല്‍ നല്ലതായിരിക്കും എന്ന് തോന്നിയിരുന്നു. അത് പോലെ തന്നെ സിനിമയുടെ ബഡ്ജറ്റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സിനിമയുടെ കഥ പറയാനായി സാമ്പത്തിക കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ഗോകുലം മൂവീസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചത്. ബിഗ് ബജറ്റിന് പിന്നാലെയായി ചെറിയ ചിത്രം നിര്‍മ്മിക്കാനും അവര്‍ തയ്യാറായിരുന്നു.

വീണ്ടും തന്നിട്ടുണ്ടോ?

വീണ്ടും തന്നിട്ടുണ്ടോ?

ഒരു ചിത്രം നിര്‍മ്മിച്ചതിന് പിന്നാലെയായി ഏതെങ്കിലും നിര്‍മ്മാതാക്കള്‍ രണ്ടാമതായി ചിത്രം നല്‍കിയിട്ടുണ്ടോയെന്നായിരുന്നു ഗോകുലം ഗോപാലന്റെ ചോദ്യം. സൂര്യ അങ്ങനെ ചോദിച്ചിരുന്നു. 2ഡിക്ക് വേണ്ടി വീണ്ടുമൊരു സിനിമ ചെയ്യാനാവുമോയെന്ന് ചോദിച്ചിരുന്നു. അടുത്ത പടം 2ഡിക്ക് വേണ്ടി ചെയ്യാമോയെന്ന് ചോദിച്ചിരുന്നു. പുതിയവരോടാണ് തനിക്ക് താല്‍പര്യം. ഗോപാലേട്ടന് മികച്ചൊരു സിനിമ സമ്മാനിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു അതാണ് പ്രതി പൂവന്‍കോഴിയിലൂടെ സഫലമായത്.

സിനിമയും ജീവിതവും

സിനിമയും ജീവിതവും

ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും സിനിമയെ ഒപ്പം കൂടെക്കൂട്ടിയിരുന്നു മഞ്ജു വാര്യര്‍. നിങ്ങളുടെ സിനിമയും ജീവിതവും തമ്മില്‍ വല്ല ബന്ധവുമുണ്ടോയെന്നായിരുന്നു ഗോകുലം ഗോപാലന്‍ മഞ്ജു വാര്യരോട് ചോദിച്ചത്. അങ്ങനെയുള്ള ബന്ധമില്ല. ഈ സിനിമയില്‍ പറയുന്ന വിഷയം തനിക്ക് പരിചയമുള്ള സ്ത്രീകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്ത്രീയാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരത്തിലൊരു വിഷയത്തിലൂടെ കടന്നുപോവേണ്ടി വരാം. അത് തന്നെയാണ് ഈ സിനിമയുടെ വിജയം. നിരവധി സ്ത്രീകളാണ് തനിക്ക് മെസ്സേജ് അയച്ചത്. ഇതിനിടയിലാണ് മഞ്ജു വാര്യരുടെ എസ്എ്എല്‍സി മാര്‍ക്കിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്. താനും അത് കേട്ടുവെന്നും അടുത്തിടെ ഏതോ വാര്‍ത്തയില്‍ കണ്ടുവെന്നും താരം പറഞ്ഞിരുന്നു. 600 ല്‍ 549 മാര്‍ക്കായിരുന്നു താരത്തിന് ലഭിച്ചത്.

മഞ്ജു വാര്യരുടെ പ്രതികരണം

മഞ്ജു വാര്യരുടെ പ്രതികരണം

ശരിക്കും റോഷന്‍ അഭിനയിക്കുന്നുണ്ടോയെന്നായിരുന്നു ഇതേക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം മഞ്ജു വാര്യര്‍ ചോദിച്ചത്. ചില സീനുകള്‍ എടുക്കുമ്പോള്‍ മുന്നില്‍ നിന്ന് പോയിത്തരാമോയെന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്ന് റോഷന്‍ പറയുന്നു. ഇടയ്ക്ക് ചില സീനുകളൊക്കെ എഡിറ്റ് ചെയ്ത് കാണിച്ചിട്ടുണ്ട്. റോഷന്‍ അഭിനയിക്കുന്നത് കണ്ടാണ് എങ്ങനെ അഭിനയിക്കണമെന്ന് മനസ്സിലാക്കിയതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. മതില്‍ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് റോഷന്‍ ചാടിയിരുന്നു. അമ്മേ എന്നൊരു വിളിയായിരുന്നു പിന്നെ കേട്ടത്. പിന്നീട് സേഫ്റ്റിയൊക്കെ നോക്കി ചാടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X