എനിക്കിത് ഏറെ സ്‌പെഷലാണ്! ഭാവനയെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിച്ച് മഞ്ജു വാര്യര്‍! അനോമിയെക്കുറിച്ച് പറഞ്ഞത്

കാത്തിരിപ്പിനൊടുവിലായി അനോമി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. അഭിമുഖങ്ങളിലൂടെയായി സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ഭാവന എത്തിയിരുന്നു. പ്രമോഷണല്‍ പരിപാടികളിലെല്ലാം താരം സജീവമായി പങ്കെടുത്തിരുന്നു. എല്ലാവര്‍ക്കും സിനിമ ഇഷ്ടമായോ എന്നായിരുന്നു ഭാവന ചോദിച്ചത്. ഇഷ്ടപ്പെട്ടെങ്കില്‍ എല്ലാവരോടും പറയുക. സപ്പോര്‍ട്ട് ചെയ്യുക. ഞങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാര്‍സൊന്നും ഇല്ല എന്നായിരുന്നു ഭാവന പറഞ്ഞത്. ആ ആര് പറഞ്ഞു എന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. സപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ എത്തിയല്ലോ എന്നായിരുന്നു സംവിധായകനായ റിയാസ് പറഞ്ഞത്.

സിനിമ തന്നെയല്ലേ സൂപ്പര്‍സ്റ്റാര്‍. സിനിമയുടെ കൊണ്ടന്റും, ഇന്റററിസ്റ്റിംഗായിട്ടുള്ള, ഗ്രിപ്പിംഗായിട്ടുള്ള സ്റ്റോറി ടെല്ലിംഗാണ്. ഇത് റിയാസിന്റെ ആദ്യ സിനിമയാണെന്നത് അത്ഭുതം തോന്നുന്ന കാര്യമാണ്. ഞങ്ങള്‍ ഇതിന് മുന്നെ കണ്ടിട്ടുണ്ട്. സിനിമാട്ടോഗ്രാഫിയും, മ്യൂസികും, കംപ്യൂട്ടര്‍ ഗ്രാഫിക്‌സുമൊക്കെ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. ഇതെനിക്കൊരു എക്‌സ്ട്രാ സ്‌പെഷല്‍ പടമാണെന്ന് പറഞ്ഞ് ഭാവനയെ ചേര്‍ത്തുപിടിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ഭാവനയുടെ പ്രൊഡക്ഷന്‍ ഇന്‍വോള്‍വ്‌മെന്റും കൂടിയുണ്ട് ചിത്രത്തില്‍. അഭിനേതാക്കളെല്ലാം നന്നായി ചെയ്തിട്ടുണ്ട്. തിയേറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്. ഭാവനയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചായിരുന്നു മഞ്ജു വാര്യര്‍ മടങ്ങിയത്.

Manju Warrier with Bhavana
Photo Credit: Bhavzmenon / Instagram

മഞ്ജുവുമായി പ്രത്യേകമായ അടുപ്പമുണ്ട് ഭാവനയ്ക്ക്. ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും വര്‍ഷങ്ങളായി അടുത്ത സൗഹൃദമുണ്ട്. ആവശ്യ ഘട്ടങ്ങളിലെല്ലാം ഭാവനയുടെ കൂടെ മഞ്ജുവും ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ചേച്ചിയുടെ ആരാധികയായിരുന്നു. സിനിമയില്‍ വന്ന സമയത്താണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ഇടയ്ക്ക് ചില ഇവന്റുകളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. വിശേഷാവസരങ്ങളിലെല്ലാം ഇരുവരും പരസ്പരം ആശംസ അറിയിക്കാറുണ്ട്.

റിലീസിന് മുന്നെ തന്നെ ഭാവനയെ കാണാനായി മഞ്ജു എത്തിയിരുന്നു. റിലീസിന്റെ ടെന്‍ഷനിലാണോ എന്ന് ചോദിച്ചപ്പോള്‍ ചെറുതായിട്ട് എന്നായിരുന്നു ഭാവന പറഞ്ഞത്. ഞാനും ടിക്കറ്റ് എടുത്തിട്ടുണ്ട്. ട്രെയിലര്‍ കണ്ടിരുന്നു. നിന്റെ ലുക്ക് വളരെ നന്നായിട്ടുണ്ട്. ഭയങ്കര രസമായിരുന്നു കാണാന്‍. ഞാന്‍ അന്ന് തന്നെ മെസേജ് അയച്ചിരുന്നില്ലേ. പ്രമോഷനിലും, അഭിമുഖങ്ങളിലുമെല്ലാം നിന്റെ ലുക്ക് ഗംഭീരമായിരുന്നുവെന്നും അന്ന് ഭാവനയോട് മഞ്ജു പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ എന്തായാലും ഇഷ്ടമാവും. നമ്മള്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ഇഷ്ടപ്പെടാറില്ലേ, അങ്ങനെയൊരു എലമെന്റ് അനോമിയിലും ഉണ്ട്. എന്തായാലും നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയസന്‍സായിരിക്കും ചിത്രം. സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്നും ഭാവന വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്ക് ശേഷമാണ് താന്‍ ഇങ്ങനെയൊരു വേദിയിലേക്ക് എത്തിയതെന്നും അന്ന് ഭാവന പറഞ്ഞിരുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ എന്തായാലും ഇഷ്ടമാവും. നമ്മള്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ഇഷ്ടപ്പെടാറില്ലേ, അങ്ങനെയൊരു എലമെന്റ് അനോമിയിലും ഉണ്ട്. എന്തായാലും നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയസന്‍സായിരിക്കും ചിത്രം. സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്നും ഭാവന വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്ക് ശേഷമാണ് താന്‍ ഇങ്ങനെയൊരു വേദിയിലേക്ക് എത്തിയതെന്നും അന്ന് ഭാവന പറഞ്ഞിരുന്നു.

അവസാനനിമിഷമാണ് താന്‍ ഈ ചിത്രത്തിന്റെ പ്രൊഡക്ഷനിലേക്ക് എത്തിയതെന്നും ഭാവന പറഞ്ഞിരുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം. അവര്‍ അതിനകം ചെയ്ത വര്‍ക്കില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ടായിരുന്നു. തുടക്കത്തില്‍ നടിയായി മാത്രമാണ് ഞാന്‍ അനോമിയിലേക്ക് വന്നത്. സിജെ റോയ് ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന കാര്യത്തിനെക്കുറിച്ചുള്ള സംശയങ്ങളും ഭാവന തീര്‍ത്തിരുന്നു. 2025 ലാണ് അദ്ദേഹം ഈ ചിത്രവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അന്ന് ഞാനും ഇതിന്റെ ഭാഗമായിരുന്നു. പനോരമയും, ടി സീരീസും നിര്‍മ്മാതാക്കളായി വന്നപ്പോള്‍ അവര്‍ക്ക് വലിയ ഷെയര്‍ ആവശ്യമായി വന്നു. ആ സമയത്താണ് റോയ് സാര്‍ പിന്‍വാങ്ങുന്നത്.

More from Filmibeat

Read more about: manju warrier bhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X