പാട്ടിനൊപ്പം മിമിക്രിയും ഡാന്‍സും! ചിരിച്ചുല്ലസിച്ച് മഞ്ജു വാര്യര്‍! ലൊക്കേഷന്‍ വീഡിയോ വൈറലാവുന്നു!

Recommended Video

Manju warrier cute location scenes | FilmiBeat Malayalam

മഞ്ജു വാര്യരോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സ്‌ക്രീനിനും അപ്പുറത്ത് വളരെ സിംപിളായാണ് താരം മറ്റുള്ളവരോട് ഇടപഴകാറുള്ളത്. കണ്ണാടിക്കൂടും കൂട്ടി എന്ന ഗാനത്തിനൊപ്പം കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് ചെയ്യാനായി ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ അവരോടൊപ്പം ചേരുകയായിരുന്നു താരം. ഇപ്പോഴിതാ താരത്തിന്റെ കുസൃതി നിറഞ്ഞ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സിനിമയായ ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന്റെ കുസൃതി.

ഹൊറര്‍ ത്രില്ലറായൊരുക്കുന്ന ചതുര്‍മുഖത്തില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി ഹൊറര്‍ ത്രില്ലറില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. പതിവ് പോലെ പേടിപ്പിക്കുന്ന തരത്തിലുള്ള ചിത്രമല്ല ഇതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ കൂടി കേട്ടതോടെ പ്രേക്ഷക പ്രതീക്ഷയും വാനോളം വര്‍ധിച്ചിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന് പരിക്കേറ്റതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. പരിക്കിനെ വകവെക്കാതെ സെറ്റില്‍ മഞ്ജു വാര്യര്‍ സജീവമായിരുന്നു.

Manju Warrier

സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മൊബൈലില്‍ നോക്കുന്നതും കൈകൊണ്ട് ആക്ഷന്‍ കാണിച്ച് ചിരിക്കുകയും ചെയ്യുന്ന മഞ്ജു വാര്യരെയാണ് വീഡിയോയില്‍ കാണുന്നത്. അരികിലുള്ള സണ്ണി വെയ്‌ന്റെ ശ്രദ്ധയും മൊബൈലിലാണ്. പാട്ട് കേട്ട് കുസൃതി കാണിക്കുന്ന മഞ്ജുവിനെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സംരംഭകയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X