മാസ്ക്കിൽ കുസൃതി കാണിച്ച് മഞ്ജു വാര്യർ! രസകരമായ ചിത്രം വൈറലാകുന്നു....
സിനിമ പാരമ്പര്യമില്ലാതെ വെള്ളിത്തിരയിൽ എത്തി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിയ താരമാണ് മഞ്ജു വാര്യർ. ഈ കഠിന പ്രയത്നം തന്നെയാണ് നടിയെ മലയാളത്തിലെ ലേഡി സൂപ്പർ എന്ന താരപദവിയിലേയ്ക്ക് ഉയർത്തിയത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു മഞ്ജു ഓരേ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ അങ്ങനെ തന്നെയായിരുന്നു. ആദ്യകാലത്ത് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അരങ്ങ് തകർക്കുമ്പോൾ സ്വന്തമായി ഒരു അടിത്തറ ഉറപ്പിക്കാൻ മഞ്ജു വാര്യർ എന്ന നടിക്ക് കഴിഞ്ഞിരുന്നു.
പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ രണ്ടാം വരവായിരുന്നു മഞ്ജുവിന്റേയത്.തുടക്കത്തിൽ ലഭിച്ചച്ച സ്വീകാര്യത രണ്ടാം വരവിലും താരത്തിന് ലഭിച്ചിരുന്നു. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. രൂപത്തിലും ഭാവത്തിലും ഈ മാറ്റമുണ്ടായിരുന്നു. രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു.

Recommended Video
തന്റെ സിനിമ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുടെ വിശേഷങ്ങൾ താരം ചോദിച്ച് അറിയാറുമുണ്ട്. തന്നാൽ കഴിയുന്ന വിധം സഹായങ്ങൾ നടി ചെയ്ത് കൊടുക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാസ്ക്കിൽ മഞ്ജുവിന്റെ ചിത്രമാണ്. നടി തന്നെയാണ് രസകരമായ മാസ്ക്ക് ചിത്രത്തിൽ മോഡലായി എത്തിയിരിക്കുന്നത്. മഞ്ജുവാര്യരുടെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിൽ ചിത്രം വൈറലായിട്ടുണ്ട്. ആരാധകരോട് വലിയ ആത്മബന്ധം പുലർത്തുന്ന താരമാണ് മഞ്ജു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യർ ചിത്രങ്ങളാണ് അണിയറയിൽ തയ്യാറായിരിക്കുന്നത്. കയറ്റം, ലളിതം സുന്ദരം, ചതുര്‍മുഖം, ദി പ്രീസ്റ്റ് തുടങ്ങിയവായണ്. സഹോദരനും നടനുമാണ് മഞ്ജുവാര്യർ ചിത്രമായ ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചെത്തുന്നത്. ആകാംക്ഷയോടെ ചിത്രത്തിനായി പ്രേക്ഷകര് കാത്തിരിക്കുന്നത്.
ഏറെ പ്രതീക്ഷയേടെ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് , ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പമാണ് മഞ്ജു ഈ ചിത്രത്തിലെത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പ താരം ഇതാദ്യമായിഒന്നിച്ചെത്തുന്ന ചിത്രമാണിത്. ലോക്ക് ഡൗണിനെ തുടർന്ന് മഞ്ജു വീട്ടിലാണുള്ളത്. വിട്ടിൽ നിന്നുള്ള രസകരമായ വിശേഷങ്ങൾ താരം താന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications