twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ പ്രതീക്ഷിച്ചത് മറ്റൊന്ന്, സംഭവിച്ചത് ഇങ്ങനെ! തന്റെ മുടിയെ കുറിച്ച് ട്രോളുമായി മഞ്ജു

    |

    സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. അടുത്തിടെ മഞ്ജുവിന്റെ പല പോസ്റ്റുകളും തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. രണ്ട് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ചത്.

    എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് വ്യക്തമാക്കി കൊണ്ടുള്ള ചിത്രവും പക്ഷെ സംഭവിക്കുന്നത് ഇങ്ങനെയാണെന്ന് സൂചിപ്പിച്ചുള്ള ചിത്രവുമായിരുന്നു മഞ്ജു പങ്കുവെച്ചത്. ഇതിന് താഴെ ആരാധകരുടെ ബഹളമാണ്. അജു വര്‍ഗീസ്, ഭാവന, ശ്രിന്ദ, കാളിദാസ് ജയറാം, സാനിയ അയ്യപ്പന്‍ തുടങ്ങിയ സിനിമാ താരങ്ങളും മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.

    manju-warrier

    ഏറ്റെടുത്ത സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യരിപ്പോള്‍. അടുത്തിടെ സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹിമാചല്‍ പ്രദേശില്‍ നടിയും സംഘവും കുടുങ്ങിയിരുന്നു. അവിടെ പ്രളയം വന്നതായിരുന്നു കാരണം. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മഞ്ജു.

    ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

    സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് അടുത്ത് വരാനിരിക്കുന്നത്. ഒക്ടോബര്‍ നാലിന് ധനുഷിനൊപ്പം തമിഴില്‍ അഭിനയിക്കുന്ന മഞ്ജുവിന്റെ ആദ്യ ചിത്രം അസുരന്‍ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും മഞ്ജുവാണ് നായിക.

    English summary
    Manju Warrier's Instagram Post About Hair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X