മഞ്ജു വാര്യരുടെ കിം കിം പാട്ടും വാതില്‍ക്കലെ വെള്ളരിപ്രാവുമടക്കം ഈ വര്‍ഷം മലയാളികളെ ത്രസിപ്പിച്ച പാട്ടുകള്‍
ഒരു വര്‍ഷം അവാസനിക്കുമ്പോള്‍ നൂറ് കണക്കിന് പാട്ടുകള്‍ കേട്ടും കൂടെ പാടിയും കഴിയേണ്ട സമയമാണ്. എന്നാല്‍ കൊറോണ വന്ന് എല്ലാം അവതാളത്തിലാക്കി. ഈ വര്‍ഷം വളരെ കുറച്ച് സിനിമകള്‍ മാത്രമേ റിലീസ് ചെയ്തിട്ടുള്ളു എങ്കിലും പുറത്ത് വന്ന സിനിമകളിലെ പാട്ടുകളെല്ലാം വലിയ ജനപ്രീതി നേടി എടുത്തവയായിരുന്നു. ഏറ്റവുമൊടുവില്‍ മഞ്ജു വാര്യര്‍ പാടിയ പാട്ട് വരെ വൈറലായി മാറിയിരുന്നു.
ഇതുവരെ മലയാളത്തിന് അത്ര സുപരിചിതമില്ലാത്ത പാട്ടുമായിട്ടാണ് മഞ്ജു വാര്യര്‍ എത്തിയത്. 'കിം കിം കിം' എന്ന് തുടങ്ങുന്ന പാട്ടാണ് മഞ്ജു പാടിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് റിലീസിന് കാത്തിരിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ പാട്ടായിരുന്നിത്. വേറിട്ട വരികളും ആലാപനത്തിലെ പുതുമയും പാട്ടിനെ ഹിറ്റാക്കി. മഞ്ജു വാര്യര്‍ ആദ്യമായി പിന്നണി ഗായികയാകുന്നു എന്ന പ്രത്യേകതയോടെ എത്തിയ പാട്ടിന് റാം സുന്ദറാണ് ഈണമൊുക്കിയത്. ബി ഹരിനാരായണന്റേതാണ് വരികള്‍.

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു 'അയ്യയ്യോ പണി പാളില്ലോ' എന്ന് തുടങ്ങുന്നത്. നടന്‍ നീരജ് മാധവ് ഒരുക്കിയ പാട്ട് വൈറലായിരുന്നു. ആലാപനത്തിനൊപ്പം പാട്ടിന് വരികളൊരുക്കിയതും നടന്‍ തന്നെയായിരുന്നു. താളവും പ്രാസവും ഒപ്പിച്ചുള്ള വരികളും വ്യത്യസ്ത അവതരണവും പാട്ടിനൊപ്പം നീരജിന്റെ കിടിലന്‍ ഡാന്‍സ് കൂടി ആയതോടെ ഗാനം ഏറ്റുപിടിച്ച് ആരാധകരും വന്നു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
അന്തരിച്ച സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന സിനിമ വിജയിച്ചത് പോലെ അതിലെ പാട്ടുകളും ഹിറ്റായിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്നും ഒടിടി റിലീസായി എത്തിയ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന 'വാതില്‍ക്കലെ വെള്ളരിപ്രാവ്' എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്. ഒപ്പം അല്‍ഹം ദുല്ലില്ലാഹ് എന്ന് തുടങ്ങുന്നതും വലിയ ജനപ്രീതി നേടിയ പാട്ടാണ്.
സൂഫിയും സുജാതയും വന്നതിന് ശേഷം ഈ വര്‍ഷത്തെ ഓണത്തിന് ഒടിടി റിലീസായി എത്തിയ ചിത്രമാണ് മണിയറയിലെ അശോകന്‍. ഗ്രിഗറി നായകനായിട്ടെത്തിയ ചിത്രത്തിലെ 'ഓള്' എന്ന് തുടങ്ങുന്ന പാട്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സിദ്ദ് ശ്രീറാം ആലിച്ച ഗാനത്തിന് വരികളൊരുക്കിയത് ഷംസു സൈബ ആണ്. അതുപോല ടൊവിനോ തോമസ് നായകനായി അഭിനയിച്ച കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിലെ പാരാകെ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു.


Click it and Unblock the Notifications











