For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തെ മാറ്റി മറിച്ച മഞ്ജു വാര്യരുടെ ഇമെയില്‍; നടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സിന്‍സി

  |

  സിനിമയ്ക്കുള്ളിലെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവി സ്വന്തമാക്കിയ നടിയാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ കൈനിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സിനിമാഭിനയത്തിന് പുറമേ പുറത്ത് സഹായങ്ങള്‍ എത്തിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും മഞ്ജു ശ്രമിക്കാറുണ്ടെന്നുള്ള കാര്യം പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.

  സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവ് മഞ്ജു ചേച്ചി തന്ന ധൈര്യമാണെന്ന് നടി നവ്യ നായരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ തല ഉയര്‍ത്തി നിന്ന് പോരാടാന്‍ ധൈര്യം നല്‍കിയ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് വനിതാ സംരംഭകയായ സിന്‍സി അനില്‍. മഞ്ജുവിനെ പരിചയപ്പെട്ടത് മുതല്‍ സൗഹൃദമായത് വരെയുള്ള എല്ലാ കാര്യങ്ങളും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍സി പറയുന്നത്.

  എനിക്ക് ഹോം മെയ്ഡ് ചോക്ലേറ്റിന്റെ ബിസിനസ് ഉണ്ട്. ഒരു ഹോട്ടലില്‍ വച്ച് അവിചാരിതമായാണ് മഞ്ജു ചേച്ചിയെ കണ്ടത്. ഞാന്‍ ആ ഹോട്ടലില്‍ ചോക്ലേറ്റ് കൊടുക്കാന്‍ വന്നതായിരുന്നു. കണ്ടു പരിചയപ്പെട്ടപ്പോള്‍ ഒരു ബോക്‌സ് ചോക്ലേറ്റ് ചേച്ചിയ്ക്കും കൊടുത്തു. ഫോട്ടോ എടുത്ത് പിരിഞ്ഞു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ചേച്ചി, ബോക്‌സിന്റെ പിന്നില്‍ നിന്നും മെയില്‍ ഐഡി എടുത്ത് എനിക്ക് മെയില്‍ ചെയ്തു. എന്റെ ജീവിതത്തെ മാറ്റി മറിച്ച ഇമെയില്‍ ആയിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം.

  അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വലിയൊരു സൈബര്‍ ആക്രമണത്തിന് വിധേയായി. എന്റെ ഒരു ചിത്രം ചില സാമൂഹ്യ വിരുദ്ധര്‍ എടുത്ത് ന്യൂഡ് ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്തു. ജീവിതത്തില്‍ തളര്‍ന്ന് പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. ഈ വിവരം എനിക്ക് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയാന്‍ കഴിഞ്ഞില്ല. മടിച്ച് മടിച്ചാണെങ്കിലും മഞ്ജു ചേച്ചിയോട് ഈ വിവരം പറഞ്ഞു. ചേച്ചി ആണ് എനിക്ക് ധൈര്യം തന്നത്.

  നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കരുത് തലയുയര്‍ത്തി നില്‍ക്കണം എന്ന് എന്നോട് പറഞ്ഞു. ഐ ധൈര്യത്തില്‍ ആണ് ഞാന്‍ കേസ് കൊടുത്തത്. പ്രതിയെ പിടിക്കുകയും മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വരികയും ചെയ്തു. ഒരു കുടുംബമായി ജീവിക്കുന്ന എനിക്ക് അന്ന് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ഞാന്‍ തലയുയര്‍ത്തി പിടിച്ച് എനിക്ക് സംഭവിച്ചത് ലോകത്തോട് തുറന്ന് പറയാന്‍ തുടങ്ങി. ഒരു ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും തകര്‍ക്കാം എന്ന അവസ്ഥയാണ് ഇന്ന്. അന്നത്തെ വീട്ടമ്മയില്‍ നിന്നും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇന്നത്തെ എന്നിലേക്കുള്ള യാത്രയില്‍ മഞ്ജു ചേച്ചി ഒപ്പം ഉണ്ടായിരുന്നു.

  പല സംഘടനകളോടൊപ്പം നിന്ന് സൈബര്‍ ആക്രമണം നേരിടുന്ന പെണ്‍കുട്ടികളെ കണ്ട്, ധൈര്യമായി സമൂഹത്തെ നേരിടാന്‍ പ്രാപ്തരാക്കുന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട്. അതിന് കഴിഞ്ഞത് മഞ്ജു ചേച്ചിയുമായിട്ടുള്ള സൗഹൃദം തന്ന ശക്തിയാണ്. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രളയ സമയത്തൊക്കെ ഒരുപാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നു. മഞ്ജു ചേച്ചി വളരെ വ്യത്യസ്തയായ ഒരു വ്യക്തിയാണ്. വളരെ സിംപിള്‍, പക്ഷേ വളരെ പവര്‍ഫുള്‍. നമ്മുടെ ഒപ്പം നില്‍ക്കുമ്പോള്‍ നമ്മില്‍ ഒരാളായി നില്‍ക്കും. ചേച്ചി എനിക്ക് കൂടപ്പിറപ്പാണ്. ഒരു സൂപ്പര്‍താരത്തിന്റെ പരിവേഷമൊന്നുമില്ല.

  ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

  ഒരു മെസേജ് അയച്ചാല്‍ എത്ര തിരക്കാണെങ്കിലും മറുപടി അയയ്ക്കും. സിനിമയില്‍ വളരെ സജീവമായിരിക്കുന്ന സമയത്താണ് എനിക്ക് തുണയായി ചേച്ചി കൂടെ നിന്നത്. സൈബറിടങ്ങളില്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്കുള്ള ക്യാംപെയിന്‍ നടത്താന്‍ തക്കവണ്ണമുള്ള ആത്മവിശ്വാസത്തിലേക്ക് എന്നെ കൈപിടിച്ച് ഉയര്‍ത്തിയത് മഞ്ജു വാര്യര്‍ എന്ന വ്യക്തി തന്ന ധൈര്യമാണ്. പരിചയപ്പെട്ടത് തൊട്ട് ഇന്ന് വരെ എന്ത് അത്യാവശ്യത്തിനും ചേച്ചി കൂടെയുണ്ട്. സ്ത്രീകള്‍ ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എന്തും നേരിടാനുള്ള ശക്തി നമുക്ക് കൈ വരും. അത്തരത്തില്‍ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്ന സൗഹൃദമാണ് മഞ്ജു ചേച്ചിയോടുള്ളതെന്നും സിന്‍സി പറയുന്നു.

  English summary
  Manju Warrier's Kind Gesture Towards A Housewife Proves Why She Is Called The Lady Superstar Of Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X