മാലാഖയെപ്പോലെ മഞ്ജു വാര്യര്‍, ആ ചിരി കാണുമ്പോഴേ മനസ്സ് തണുക്കുമെന്ന് ആരാധകര്‍, ചിത്രം വൈറല്‍
മലയാളത്തിന്‍രെ സ്വന്തം താരമാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. അഭിനയത്തിലും വ്യക്തി ജീവിതത്തിലുമൊക്കെയായി ശരിക്കും സൂപ്പര്‍ സ്റ്റാറാണ് താരം. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരുടെ കരിയര്‍ ആരംഭിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യര്‍.
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് മഞ്ജു വാര്യര്‍. താരത്തിന്‍രെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ ഇടവേള എടുത്തിരുന്നു. ഈ ബ്രേക്കിന് പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. സ്വന്തം സിനിമകളുടെ കാര്യം മാത്രമല്ല സുഹൃത്തുക്കളുടെ വിശേഷം പങ്കുവെച്ചും മഞ്ജു എത്താറുണ്ട്.
എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും പിന്നണിയിലെ കാര്യങ്ങളില്‍ മഞ്ജുവും സജീവമായിരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇവരുടെ വിവാഹമോചനം.

മകളായ മീനാക്ഷിയാവട്ടെ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു താരം. അമ്മയെപ്പോലെയാണ് മകളെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മയുടെ അച്ഛന്‍ മരിച്ച സമയത്ത് ദിലീപിനൊപ്പം മീനാക്ഷിയും എത്തിയിരുന്നു. അമ്മയോടോ മാമനോടോ സംസാരിക്കാതെ മടങ്ങുകയായിരുന്നു മീനാക്ഷിയെന്നുള്ള വിവരങ്ങളായിരുന്നു അന്ന് പ്രചരിച്ചത്. അമ്മയും മകളും കാണാറുണ്ടോയെന്നൊക്കെയുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്താറുള്ളത്.
മഞ്ജു വാര്യരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മാസ്‌ക് അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ വൈറലായി മാറിയത്. ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാലാഖയെപ്പോലെയുണ്ട് താരമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരുടെ പിന്തുണയില്‍ ഏറെ മുന്നിലാണ് താരം.


Click it and Unblock the Notifications