വിവാദങ്ങളില്‍ മൗനം!കണ്ണട വെച്ചാല്‍ ചെരി‍ഞ്ഞിരിക്കുന്നതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് മഞ്ജുവാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ആരാധകര്‍ നല്‍കിയത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിച്ച സിനിമയായ ഒടിയന്‍ വ്യത്യസ്ത പ്രതികരണവുമായി മുന്നേറുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിലൂടെ പഴയ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും തിരികെ ലഭിച്ചുവെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ഒടിയന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമയ്‌ക്കെതിരെയുള്ള നെഗറ്റീവ് പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. ഓവര്‍ ഹൈപ്പും അമിത പ്രതീക്ഷയുമാണ് ചിത്രത്തിന് തിരിച്ചടിയാവുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മഞ്ജു വാര്യരോടുള്ള വിരോധമാണ് തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും താരം മൗനം വെടിയണമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. പതിവ് പോലെ തന്നെ വിവാദങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മഞ്ജു വാര്യര്‍. ഒടിയന്‍ അനുഭവത്തെക്കുറിച്ച് റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സന്തോഷമുണ്ട്

സന്തോഷമുണ്ട്

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കരിയറിലെ മികച്ച സിനിമകളിലൊന്നായി ഒടിയന്‍ മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സിനിമ റിലീസ് ചെയ്തതില്‍ അഭിമാനമുണ്ട്. താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ മികച്ചതായി മാറിയേക്കാവുന്ന സിനിമ കൂടിയാണിത്.

 മാര്‍ക്കറ്റിങ്ങ് മാത്രം പോര

മാര്‍ക്കറ്റിങ്ങ് മാത്രം പോര

സിനിമയ്ക്ക് മാര്‍ക്കറ്റിങ്ങ് ആവശ്യമാണ്. അതേ പോലെ തന്നെ ഉള്ളടക്കവും. രണ്ട് ഘടകങ്ങളും ചേരുമ്പോഴാണ് സിനിമ വിജയിക്കുന്നത്. ഒടിയനെ വെച്ച് നോക്കുമ്പോള്‍ രണ്ടും തുല്യമാണെന്നും അക്കാര്യത്തില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും താരം പറയുന്നു. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമ കൂടിയായിരുന്നു ഇത്. പ്രമോഷനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ടീമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

 ആലോചിച്ചാണ് നിലപാടെടുക്കുന്നത്

ആലോചിച്ചാണ് നിലപാടെടുക്കുന്നത്

ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുന്‍പ് പലയാവര്‍ത്തി ചിന്തിക്കാറുണ്ട്. ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. പിന്നീടത് മാറ്റാറുമില്ല, താന്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ അതിന് തയ്യാറാണെന്നും ഇതുവരെ അത്തരത്തില്‍ നിലപാട് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ല. ശരിയാണെന്ന് തനിക്ക് ബോധ്യമുള്ള കാര്യം മാത്രമേ പറയാറും വിശ്വസിക്കാറുമുള്ളൂ. തന്റെ ഭാഗത്ത് തെറ്റുണ്ടായെന്നറിഞ്ഞാല്‍ തിരുത്താനും തയ്യാറാണ്.

അഭിനയത്തിലേക്കുള്ള തിരിച്ചുവരവ്

അഭിനയത്തിലേക്കുള്ള തിരിച്ചുവരവ്

കല്യാണിന്റെ പരസ്യത്തിലൂടെയാണ് താന്‍ തിരിച്ചെത്തിയത്. അന്ന് മുതലേ തന്നെ അദ്ദേഹത്തിന്റെ സിനിമാമോഹത്തെക്കുറിച്ച് അറിയാമെന്നും ആ സ്വപ്‌നത്തിന് പിന്നാലെ അദ്ദേഹം സഞ്ചരിക്കുമ്പോള്‍ താനും അതിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും പറയുന്നു. പരസ്യത്തിലായാലും സിനിമയിലായും അഭിനയിക്കുകയെന്നതാണ് തന്റെ ജോലി.

വ്യത്യസ്ത ഗെറ്റപ്പ്

വ്യത്യസ്ത ഗെറ്റപ്പ്

നായകന് മാത്രമല്ല നായികയ്ക്കും വ്യത്യസ്ത മേക്കോവര്‍ ആവശ്യമായി വന്നിരുന്നു. പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്കും ഈ മേക്കോവര്‍ ആവശ്യമായി വന്നിരുന്നു. കുറവ് മേക്കപ്പ് ഉപയോഗിച്ചാണ് മേക്കോവര്‍ നടത്തിയത്. വളരെ നാച്ചുലറായാണ് മേക്കപ്പ് ചെയ്തത്. വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയായിരുന്നു മേക്കോവര്‍. ഇരുപതുകളെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കൂടുതല്‍ മേക്കപ്പ്.

കുറവുകളുമുണ്ട്‌

കുറവുകളുമുണ്ട്‌

അഭിനേത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൂര്‍ണ്ണത കൈവരിച്ചയാളല്ല താനെന്ന് മഞ്ജു വാര്യര്‍ പറയുന്നു. മൂക്കിലെ വളവും പല്ലിന്റെ പ്രശ്‌നവുമൊക്കെ തനിക്കുണ്ട്. കണ്ണട വെച്ചാല്‍ താന്‍ എപ്പോഴും ചരിഞ്ഞേ ഇരിക്കാറുള്ളൂവെന്നും താരം പറയുന്നു. കണ്ണട ധരിച്ചായിരുന്നു താരം അഭിമുഖത്തിനെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X